*411 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*46📌 ഖൈസു ബ്നു സഅദ് (റ)*
*💧Part : 01💧*
ഖൈസ്(റ)വിന്റെ കുട്ടിക്കാലത്ത് തന്നെ അൻസാരികൾ അദ്ദേഹത്തോട് ഒരു നേതാവിനോടെന്ന പോലെയാണ് പെരുമാറിയിരുന്നത്. അവർ പറയുമായിരുന്നു: “പണംകൊടുത്തു താടിവാങ്ങാൻ കിട്ടുമായിരുന്നെങ്കിൽ നമുക്ക് ഖൈസിന്ന് ഒരു താടിവാങ്ങിക്കൊടുക്കാമായിരുന്നു.”
ഖൈസ് (റ) കുട്ടിയായിരുന്നെങ്കിലും നേതൃപദവി അലങ്കരിക്കാൻ താടിയുടെ കുറവ് മാത്രമേ അവരുടെ ദൃഷ്ടിയിൽ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ!
അൻസാരികളുടെ നേതാവായ സഅദ്ബ്നുഉബാദ(റ)വിന്റെ പുത്രനായിരുന്നു ഖൈസ് (റ). ഖസ്റജ് ഗോത്രക്കാരായിരുന്നു അവർ. അവരുടെ കുടുംബം ധർമ്മ ശീലത്തിൽ പ്രസിദ്ധമായിരുന്നു. നബി ﷺ അവരെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: “ധർമ്മം ഈ കുടുബത്തിന്റെ പ്രത്യേക ലക്ഷണമാകുന്നു.”
ഖൈസ് (റ) ബുദ്ധിവൈഭവം, യുക്തി, സാമർത്ഥ്യം, സൂത്രം എന്നീ ഗുണങ്ങളിൽ നിസ്തുലനായിരുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞു: “ഇസ്ലാമില്ലായിരുന്നെങ്കിൽ
അറബികളെ മുഴുവനും ഞാൻ കബളിപ്പിക്കുമായിരുന്നു.”
സിഫ്ഫീൻ യുദ്ധത്തിൽ അദ്ദേഹം അലി (റ) വിന്റെ പക്ഷത്തായിരുന്നു. അദ്ദേഹത്തിന്റെ ചില നിഗൂഢതന്ത്രങ്ങൾ മുആവിയാ(റ)വിന്റെ പക്ഷക്കാരെ പലപ്പോഴും വല്ലാത്ത കുഴപ്പത്തിലാക്കി.
എതിരാളികളോടാണെങ്കിലും തന്റെ തന്ത്രം ആപൽക്കരമായ വഞ്ചനയായിത്തീരുമോ എന്ന് ഖൈസ് (റ) ഭയപ്പെട്ടു. “ചീത്തയായ ചതിപ്രയോഗം അത് ചെയ്തവർക്ക് തന്നെയാണ് ബാധിക്കുക” എന്ന പരിശുദ്ധ ഖുർആന്റെ താക്കീത് ഓർത്ത് അത്തരം തന്ത്രങ്ങളിൽ നിന്ന് അദ്ദേഹം പിന്തിരിയുകയും അല്ലാഹുﷻവിനോട് പാശ്ചാത്തപിക്കുകയും ചെയ്തു.
പിന്നീട് അദ്ദേഹം പറഞ്ഞു: “മുആവിയ ഞങ്ങളെ പരാജയപ്പെടുത്തിയാൽ അത് അദ്ദേഹത്തിന്റെ ബുദ്ധിസാമർത്ഥ്യം കൊണ്ടല്ല, നേരെ മറിച്ച് ഞങ്ങളുടെ സൂക്ഷ്‌മതയും ദൈവഭക്തിയും കൊണ്ടു മാത്രമാകുന്നു.”
സഅദ് (റ) തന്റെ പുത്രൻ ഖൈസ് (റ) വിന്റെ കയ്യുംപിടിച്ചുകൊണ്ടാണ് ഇസ്ലാമാശ്ലേഷിക്കാൻ നബിﷺയുടെ അടുത്ത് എത്തിയത്. അദ്ദേഹം നബി ﷺ യോട് ഇങ്ങനെ പറഞ്ഞു: “നബിയേ, അങ്ങേയ്ക്ക് ഞാനിതാ ഒരു ഭൃത്യനെ കൊണ്ടുവന്നിരിക്കുന്നു.”
ഔന്നിത്യത്തിന്റെയും നൻമയുടെയും എല്ലാ അടയാളങ്ങളും ഖൈസ്(റ)വിൽ നബി ﷺ കണ്ടു. നബി ﷺ അദ്ദേഹത്തിന് അവിടുത്തെ സാമീപ്യം നൽകി. അദ്ദേഹം അതിന്നർഹനായിരുന്നു.
അനസ് (റ) ആ ബന്ധത്തെക്കുറിച്ച്
ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി : “ഒരു ഭരണാധികാരിയുടെ സന്നിധിയിൽ
അംഗരക്ഷകനെന്നപോലെയായിരുന്നു ഖൈസ് നബിﷺയുടെ കൂടെ വർത്തിച്ചിരുന്നത്!”
ഖൈസിന്റെ (റ) ധർമ്മശീലം കിടയറ്റതായിരുന്നു എന്ന് പറഞ്ഞുവല്ലോ.. അത് അദ്ദേഹത്തിന്റെ കുടുംബവൈശിഷ്ട്യമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം പകൽസമയം ഉയർന്ന കുന്നിൽ ഒരാളെ നിർത്തി ജനങ്ങളെ ഭക്ഷണം കഴിക്കാൻ ഉച്ചത്തിൽ കൂകിവിളിച്ചു വരുത്തുമായിരുന്നു. രാത്രിയിൽ ഉയരത്തിൽ തീ കത്തിക്കുകയും
ജനങ്ങൾ അത് കണ്ട് ഭക്ഷണത്തിന് അങ്ങോട്ട് കേറിച്ചെല്ലുകയും ചെയ്തിരുന്നു.
മാംസവും കൊഴുപ്പും കഴിക്കാനാഗ്രഹിക്കുന്നവർ ദുലൈമുബ്നു ഹാരിസയുടെ കുന്നിൻ മുകളിലേക്ക് ചെല്ലുക എന്ന് നാട്ടുകാർ പറയുമായിരുന്നു. ദുലൈമുബ്നു ഹാരിസ ഖൈസിന്റെ (റ) പിതാമഹനായിരുന്നു.
അബൂബക്കർ (റ)വും ഉമർ (റ)വും ഖൈസിന്റെ (റ) ധർമ്മസ്വഭാവത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഈ യുവാവിനെ ഇങ്ങനെ ധർമ്മം ചെയ്യാൻ വിട്ടാൽ, അയാൾ അയാളുടെ പിതാവിന്റെ സമ്പത്ത് മുഴുവനും നശിപ്പിക്കും!”
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment