*423 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*52📌 സുഹൈബുബ്നു സിനാൻ (റ)*
*💧Part : 02💧 【അവസാനം】*
സുഹൈബ് (റ) അർഖമിന്റെ വീട്ടിലേക്കുള്ള കവാടം കണ്ടു പിടിച്ചു. സൻമാർഗ്ഗത്തിന്റെയും പ്രകാശത്തിന്റെയും കവാടം! ത്യാഗത്തിന്റെയും അർപ്പണത്തിന്റെയും ക്ലേശം നിറഞ്ഞ കവാടം!
ആ കവാടത്തിലൂടെ സുഹൈബ് (റ) സഞ്ചരിച്ചു. കൂർത്തുമൂർത്ത മുള്ളുകളും പരുപരുത്ത കരിങ്കൽകഷണങ്ങളും സുഹൈബ് (റ)വിന് ചാഞ്ചല്യമുണ്ടാക്കിയില്ല.
മക്കയിലെ ദീർഘമായ സംവൽസരങ്ങളിൽ അദ്ധ്വാനിച്ചു കച്ചവടം ചെയ്തുണ്ടാക്കിയ എല്ലാ സമ്പത്തും അതിനുവേണ്ടി ശത്രുക്കൾക്ക് അദ്ദേഹം വിട്ടുകൊടുക്കേണ്ടി വന്നു.
നബി ﷺ മദീനാ യാത്രക്കൊരുങ്ങിയ വിവരം സുഹൈബ് (റ) അറിഞ്ഞു. നബിﷺയുടെ ഹിജ്റയിൽ പങ്കെടുക്കണമെന്ന് സുഹൈബ് (റ)വിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഖുറൈശികൾ അവരുടെ യാത്ര തടയാൻ ഗൂഢശ്രമം നടത്തി. സുഹൈബ് (റ) അവരുടെ കെണിയിലകപ്പെട്ടു. നബിﷺയെ അനുഗമിക്കാൻ കഴിഞ്ഞില്ല.
അദ്ദേഹം ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ഏകാകിയായി മദീനയിലേക്ക് പുറപ്പെട്ടു. മാർഗ്ഗ മദ്ധ്യേ ഒരു ഖുറൈശീസംഘം അദ്ദേഹത്തെ വളഞ്ഞു യാത്ര തടയാൻ ശ്രമിച്ചു.
സുഹൈബ് (റ) അവരോട് പറഞ്ഞു: “ഹേ ഖുറൈശികളേ, ഞാൻ നിങ്ങളെക്കാൾ സമർത്ഥനായ ഒരു വില്ലാളിയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. എന്നോട് അടുത്ത് പോകരുത്! എന്റെ ആവനാഴിയിലെ അവസാനത്തെ അസ്ത്രം വരെ ഞാൻ നിങ്ങൾക്കെതിരെ പ്രയോഗിക്കും. അത് കഴിഞ്ഞാൽ ഈ വാള് കൊണ്ട് പൊരുതും! ധൈര്യമുണ്ടെങ്കിൽ മാത്രം എന്നെ തടഞ്ഞാൽ മതി.”
അവർ പറഞ്ഞു: “മക്കയിൽ ഒരു പരമദരിദ്രനായാണ് നീ വന്നത്. നീ അവിടെ നിന്ന് സമ്പാദിച്ചു, ധനികനായിത്തീർന്നു. ഇന്ന് നിന്റെ സമ്പത്തുമായി നീ രക്ഷപ്പെടുന്നു. അത് പറ്റുകയില്ല.''
സുഹൈബ് (റ) പറഞ്ഞു: “നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ രഹസ്യമായി സൂക്ഷിച്ച എന്റെ മുഴുവൻ സ്വത്തും കൈവശപ്പെടുത്താം. എന്നെ എന്റെ പാട്ടിനു വിട്ടേച്ചാൽ മതി!''
അവർ സമ്മതിച്ചു. സുഹൈബ് (റ) തന്റെ സമ്പാദ്യം ഒളിച്ചുവെച്ച സ്ഥലം അവർക്ക് അറിയിച്ചുകൊടുത്തു. അവർ മക്കയിലേക്ക് തിരിച്ച് അത് തിരഞ്ഞ് പിടിച്ച് സ്വന്തമാക്കി.
അല്ലാഹു ﷻ വിന്റെ ദീനിനു വേണ്ടി എല്ലാം വെടിഞ്ഞു ഏകനായി, ഭീകരമരുഭൂമി താണ്ടി സുഹൈബ് (റ) മദീനയിലെത്തി. നബിﷺയും അനുചരൻ മാരും 'ഖുബാ'യിൽ ഇരിക്കുകയായിരുന്നു. ഏകനായി തന്നെ സമീപിക്കുന്ന സുഹൈബ് (റ)വിനെ കണ്ട് നബി ﷺ സന്തോഷാതിരേകത്താൽ വിളിച്ചു പറഞ്ഞു: “ സുഹൈബ്, നിങ്ങളുടെ കച്ചവടം ലാഭകരമായിട്ടുണ്ട്. നിങ്ങളുടെ ഈ കച്ചവടം ലാഭകരമായിട്ടുണ്ട്.''
അദ്ദേഹത്തിന്റെ ത്യാഗത്തെ വാഴ്ത്തിക്കൊണ്ട് പരിശുദ്ധ ഖുർആൻ അവതരിക്കുകയും ചെയ്തു: “മനുഷ്യരിൽ ചിലർ സ്വന്തം ശരീരത്തെ അല്ലാഹു(ﷻ)വിന്റെ പ്രീതിക്ക് മറുവിലയായി നൽകുന്നു. (അത്തരം) അടിമകളോട് അല്ലാഹു (ﷻ) സ്നേഹമുള്ളവനാകുന്നു.”
സുഹൈബ് (റ) അത്തരക്കാരനായിരുന്നു. തന്റെ യുവത്വം മുഴുൻ അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം വിലയായി കൊടുത്തുകൊണ്ടാണ് അദ്ദേഹം തന്റെ ഈമാൻ രക്ഷപ്പെടുത്തിയത്! ആ കച്ചവടം ലാഭകരമായിരുന്നു, അത് അല്ലാഹു ﷻ സമ്മതിക്കുകയും ചെയ്തു. സുഹൈബ് (റ)വിന് മറ്റെല്ലാം തന്നെ നഷ്ടപ്പെട്ടാൽ എന്ത്..?!
നബിﷺയുടെ സന്തതസഹചാരിയും ഇഷ്ട കൂട്ടുകാരനുമായിരുന്നു സുഹൈബ് (റ). ഭക്തിയിലും സൂക്ഷ്മതയിലും അനുപനായ അദ്ദേഹം സരസഭാഷിയും ചിലപ്പോൾ തമാശപ്രിയനുമായിരുന്നു.
ഒരു കണ്ണിനു (കണ്ണു) രോഗം ബാധിച്ച് അദ്ദേഹം പച്ചക്കാരക്ക തിന്നു കൊണ്ടിരിക്കുകയായിരുന്നു. അത് കണ്ട നബി ﷺ ചിരിച്ചുകൊണ്ട് അദ്ദേഹത്തോട് ചോദിച്ചു: “കണ്ണിന് സുഖമില്ലാതെയാണോ പച്ചക്കാരക്ക തിന്നുന്നത്..?''
അദ്ദേഹം പറഞ്ഞു: “കുഴപ്പമില്ല, എന്റെ രോഗമില്ലാത്ത കണ്ണുകൊണ്ടാകുന്നു ഞാൻ തിന്നുന്നത്."
സുഹൈബ് (റ) വലിയ ധർമ്മിഷ്ഠനായിരുന്നു. ബൈത്തുൽമാലിൽ നിന്ന് തനിക്ക് കിട്ടുന്നതെല്ലാം അദ്ദേഹം അനാഥർക്കും അഗതികൾക്കും ധർമ്മം ചെയ്തു. വിശന്നവർക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നത് അദ്ദേഹത്തിന്ന് വളരെ താൽപര്യമായിരുന്നു!
പരിധിയില്ലാത്ത ധർമ്മം കണ്ട് ഒരിക്കൽ ഉമർ (റ) അദ്ദേഹത്തോട് പറഞ്ഞു: “ സുഹൈബ്, നിങ്ങളുടെ ധർമ്മം കുറച്ച് അധികമായി പോകുന്നുണ്ടെന്ന് തോന്നുന്നു. ഇത് അമിതവ്യയമായിത്തീരുമോ..?''
സുഹൈബ് (റ) പറഞ്ഞു: “ഭക്ഷണം നൽകുന്നവനാണ് നിങ്ങളിൽ ഉത്തമൻ എന്ന് നബി ﷺ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. അത് കൊണ്ടാണ് ഞാനിങ്ങനെ ധർമ്മം ചെയ്യുന്നത്..."
ഖലീഫ ഉമർ (റ) സുബ്ഹി നമസ്കരിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ഘാതകന്റെ കുത്തേറ്റ് മദീനപ്പള്ളിയിൽ പിടഞ്ഞുവീണു. അന്നേരം സുഹൈബ് (റ) വിനെയാണ് അദ്ദേഹം ഇമാമായി തിരഞ്ഞെടുത്തത്. അനന്തരം ഖലീഫ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള കൂടിയാലോചനാസമിതിയെ നിർദ്ദേശിച്ചു. പുതിയ ഖലീഫ അധികാരമേൽക്കുന്നത് വരെയുള്ള പ്രക്ഷുബ്ധവും പ്രതിസന്ധിനിറഞ്ഞതുമായ ദിനങ്ങളിൽ മുസ്ലിംകൾക്ക് നേതൃത്വം നൽകി നമസ്കാരം നിർവഹിച്ചത് സുഹൈബ് (റ) ആയിരുന്നു.
സുഹൈബ് (റ)വിന്ന് കിട്ടിയ ഈ അധികാരം സ്വഹാബികളുടെ ഇടയിൽ അദ്ദേഹത്തിന്നുണ്ടായിരുന്ന പദവി വിളിച്ചോതുന്നു.
സുഹൈബുബ്നു സിനാൻ (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
സുഹൈബുബ്നു സിനാൻ (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
*【 സുഹൈബുബ്നു സിനാൻ (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】*
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*islamic *
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment