..*സൗഹൃദം എന്ന വിറ്റാമിൻ*
🌹💚
എന്തിനാണ് നമുക്ക് പല തരത്തിലുള്ള, സ്വഭാവമുള്ള സുഹൃത്തുക്കൾ ഉണ്ടാകേണ്ടത്? ഇവരെല്ലാവരുമായി എങ്ങനെയാണ് പൊരുത്തപ്പെട്ട് പോകുവാൻ കഴിയുക?
ഇവരിൽ ഒരോരുത്തരും നമ്മുടെ ഉള്ളിലെ ഓരോരോ സ്വഭാവ വിശേഷങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
*ചിലരോട് നമുക്ക് ബഹുമാനമാണ്.*
*ചിലരുടെ കൂടെ നമ്മൾ കളിതമാശകൾ പങ്കുവെയ്ക്കുന്നു.*
*ചിലരുടെ കൂടെ നമ്മൾ ഗൗരവമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.*
*ചിലരുടെ കൂടെ ചേർന്ന് നമ്മൾ പാട്ടും ചിരിയുമായി കൂടുന്നു.*
*ചിലരുടെ പ്രശ്നങ്ങൾക്ക് നമ്മൾ കാത് കൊടുക്കുന്നു, പരിഹരിക്കാൻ ശ്രമിക്കുന്നു.*
*ചിലരെ നമ്മൾ പ്രശ്ന പരിഹാരത്തിനായി സമീപിക്കുന്നു.*
*ചില സുഹൃത്തുക്കൾ ഇതെല്ലാം ചേർന്നത് ആണ്.*
*നമ്മൾ പരസ്പരം എല്ലാവരുടേയും നന്മയ്ക്കായി പ്രാർത്ഥിക്കുന്നു.*
*നമ്മുടെ ഓരോ സുഹൃത്തുക്കളും ഒരു ചിത്രത്തിന്റെ പല പല ചെറിയ കഷണങ്ങൾ പോലെയാണ്. അവയെല്ലാം യഥാസ്ഥാനത്ത് ചേർത്ത് വെയ്ക്കുമ്പോൾ അത് ഒരു മനോഹരമായ ചിത്രം ആയിത്തീരും.*
*എന്നാൽ അതിൽ ഒന്ന് എടുത്ത് മാറ്റിയാൽ അല്ലെങ്കിൽ വെയ്ക്കാതിരുന്നാൽ ആ ചിത്രം അപൂർണ്ണമാകും.*
ഡോക്ടർമാർ പറയുന്നത് സുഹൃത്തുക്കൾ ഉണ്ടാകേണ്ടത് നല്ല ആരോഗ്യത്തിന് ആവശ്യമാണെന്നാണ്. നമുക്ക് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്ന വിറ്റാമിൻ F (FRIENDS) ആണ് സുഹൃത്തുക്കൾ.
ധാരാളം സുഹൃദ് വലയങ്ങൾ ഉള്ളവർക്ക് ഡിപ്രഷൻ, സ്ട്രോക്ക് മുതലായവ ഉണ്ടാകുവാനുള്ള സാധ്യത താരതമേന്യ കുറവാണ് എന്നാണ് ഗവേഷകർ പറയുന്നത്.പതിവായി ഈ *"വിറ്റാമിൻ F"* ന്റെ ഗുണം ആസ്വദിക്കുന്നവർക്ക്, അവരുടെ വയസ്സ് യഥാർത്ഥ വയസ്സിനേക്കാൾ 20-30 കുറവ് ആയത് പോലെ അനുഭവപ്പെടും.
ഊഷ്മളമായ സൗഹൃദം നമ്മുടെ മാനസിക പിരിമുറുക്കം കുറയ്ക്കും, ഹൃദയാഘാതത്തിനുള്ള സാധ്യതകൾ കുറയ്ക്കും. നമ്മുടെ കയ്യിൽ ഉള്ള വിറ്റാമിൻ F ന്റെ സ്റ്റോക്ക് കൂടിക്കൊണ്ട് ഇരിക്കട്ടെ. ഒരിക്കലും അത് കുറയ്ക്കാതിരിക്കുക. കാരണം ഒരു മരുന്ന് കടയിലും കിട്ടാത്ത അമൂല്യമായ ഓഷധക്കൂട്ട് ആണ് സൗഹൃദം.
എല്ലാ മരുന്നുകളേയും പോലെ ചിലപ്പോഴൊക്കെ കയ്പ്പ് അനുഭവപ്പെട്ടെന്ന് വരാം. പക്ഷെ *ആത്യന്തികമായി സൃഷ്ടവിന്റെ ഒരു വരദാനമായ ഔഷധമാണ് നല്ല സൗഹൃദങ്ങൾ*
🌹🌹🌹🌹
Comments
Post a Comment