Skip to main content

ഹൗലാഅ്(റ):* *സുഗന്ധങ്ങളുടെ തോഴി

 *ഹൗലാഅ്(റ):* *സുഗന്ധങ്ങളുടെ തോഴി🌸🌸*




  ✍🏼ഈ നാമമറിയാത്തവര്‍ അന്ന് മദീനയില്‍ ഉണ്ടായിരുന്നില്ല. അത്രയും സുസമ്മതയും ജനപ്രീതി നേടിയവരുമാണ് മഹതി.. അവര്‍ ഒരു വഴിയിലൂടെ നടന്നുപോയാല്‍ മതി.. ആരും നോക്കിപ്പോകും.. ശ്വാസം ആഞ്ഞുവലിച്ചെന്നുവരും.. കാരണം അത്രമാത്രം നല്ല മേത്തരം സുഗന്ധദ്രവ്യങ്ങളായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. 


എപ്പോഴും വൃത്തിയോടെയും മാനസികോല്ലാസത്തോടെയും കഴിയുന്നത് അവര്‍ ശീലമാക്കിയിരുന്നു. മാത്രമല്ല ശുദ്ധി ഈമാനിന്റെ പാതിയാണെന്നും സുഗന്ധമുപയോഗിക്കുന്നത് അടുത്തുള്ള മാലാഖാര്‍ക്ക് സന്തോഷമാണെന്നും അവര്‍ കേട്ടിട്ടുണ്ട്.. എല്ലാറ്റിനും പുറമെ ഞാന്‍ ജീവനു തുല്യം സ്‌നേഹിക്കുന്ന തിരുനബി തന്നെ സുഗന്ധദ്രവ്യമുപയോഗിക്കുകയും ചെയ്യാറുണ്ട്.. അവര്‍ കുളിച്ച് വസ്ത്രം മാറ്റിയാല്‍ പിന്നെ ചിന്തിക്കുന്നത് ഇത്തരം കാര്യങ്ങളാണ്. അതിനാല്‍ ഒരു നിര്‍ബന്ധമെന്നോണം ഹൗല (റ) എപ്പോഴും സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ നടന്നു… എത്രത്തോളമെന്നാല്‍ ജനങ്ങള്‍ അവരെ ‘ഹൗലാഉല്‍ അത്ത്വാറ’ (സുഗന്ധക്കാരി) എന്നാണ് വിളിച്ചിരുന്നത്. 


ജനങ്ങളെ സന്തോഷിപ്പിക്കുക എന്നതിലുപരി അല്ലാഹുവിന്റെ പ്രീതി നേടുക എന്നത് മാത്രമായിരുന്നു ഹൗലാഅ്(റ) ഇതിലൂടെ ലക്ഷീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ രാത്രി ഉറങ്ങാന്‍ പോകുമ്പോഴും അവര്‍ സുഗന്ധം ഉപയോഗിച്ചു. പുത്തന്‍ ഉടയാടകളണിഞ്ഞ് മോഡിയായിട്ടാണ് അവര്‍ കിടപ്പറയിലെത്തിയിരുന്നത്. പക്ഷേ, അവരുടെ ഭര്‍ത്താവിന് ഇത് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. ഭാര്യ വിരിപ്പിലേക്ക് കടന്നുവരുന്നത് കണ്ടാല്‍ തന്നെ അയാള്‍ തിരിഞ്ഞുകളയും. അങ്ങനെ ദിനങ്ങള്‍ കഴിഞ്ഞതല്ലാതെ ഭര്‍ത്താവില്‍ ഒരു മാറ്റവുമുണ്ടായില്ല. ഇത് മഹതിയെ വേദനിപ്പിച്ചു. ഞാന്‍ അല്ലാഹുവിന് വേണ്ടിയാണല്ലോ ഇത് ചെയ്യുന്നത്. പിന്നെ എന്തിന് അദ്ദേഹം എന്നെ വെറുക്കണം. ഇത് എത്രകാലം നീണ്ടുനില്‍ക്കും. അവരങ്ങനെ ചിന്തിച്ചു. 


ഇനിയും വൈകാന്‍ കാത്തുനിന്നുകൂടാ.. അവര്‍ ഒരു പ്രതിവിധിക്കായി ഉമ്മുല്‍ മുഅ്മിനീന്‍ ആഇശാ ബിവിയെ സമീപിച്ചു. പ്രിയഉമ്മുല്‍ മുഅ്മിനീന്‍.. എനിക്ക് ഒരു പ്രത്യേക കാര്യം ചോദിക്കാനുണ്ട്. എല്ലാ ദിവസവും സുഗന്ധദ്രവ്യങ്ങള്‍ പൂശി ഒരു മണവാട്ടിയെ പോലെയാണ് ഞാന്‍ ഭര്‍ത്താവിനടുത്തേക്ക് പോവാറ്. അല്ലാഹുവിന്റെ പ്രീതിയല്ലാതെ ഞാനതിലൂടെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിന്റെ പേരില്‍ ഭര്‍ത്താവ് എന്നോട് കോപിക്കുകയാണ്. ഞാന്‍ എന്തുചെയ്യണം? 


അവര്‍ പറഞ്ഞു: സഹോദരീ..തിരുനബി (സ)യോട്  തന്നെ ചോദിക്കേണ്ടതാണിത്… ഇവിടത്തന്നെ നില്‍ക്കുക. അവിടുന്ന് ഇപ്പോള്‍ വരും. 


താമസിയാതെ തിരുനബി(സ) കടന്നുവരികയായി. ”ഹൗലാഅ് ഉണ്ടോ ഇവിടെ.. അവരുടെ വാസനയുണ്ടല്ലോ?” അവിടന്ന് ഉറക്കെ ചോദിച്ചു. 


ആഇശബീവി(റ) പറഞ്ഞു: അതെ, തന്റെ ഭര്‍ത്താവിനെ കുറിച്ച ചില ആവലാതികളുമായി വന്നിട്ടുണ്ട്. 


”എന്താ ഹൗലാഅ്, പ്രശ്‌നം?” തിരുനബി(സ) അവരോട് തന്നെ തിരക്കി. 


ഹൗലാഅ്(റ) ആഇശാ ബീവിയോട് പറഞ്ഞതെല്ലാം നബിതങ്ങള്‍ക്കും വിവരിച്ചുകൊടുത്തു. 


എല്ലാം ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചശേഷം തിരുനബി(സ)പറഞ്ഞു: സഹോദരീ.. നീ വീട്ടിലേക്ക് മടങ്ങുക. ഭര്‍ത്താവിനെ അങ്ങേയറ്റം വഴിപ്പെട്ട് ജീവിക്കുക.. അതാണ് അല്ലാഹുവിന്റെ മുമ്പില്‍ നിനക്കുത്തമം. 


‘റസൂലേ.. എങ്കിലെനിക്ക് പ്രതിഫലമുണ്ടാകുമോ?’ ഹൗലാഅ് ചോദിച്ചു. 


തിരുനബി(സ)പറഞ്ഞു: ഹൗലാ.. ഒരു ഭാര്യ ഭര്‍ത്താവുമൊത്ത് ജീവിക്കുമ്പോള്‍ ഒരുപാട് കടമകള്‍ പാലിക്കേണ്ടതുണ്ട്. അവന്‍ ക്ഷണിക്കുന്ന പക്ഷം-ഒട്ടകപ്പുറത്തായാലും ശരി-പിന്തിരിഞ്ഞുനില്‍ക്കാന്‍ പാടില്ല. ഒരിക്കലും അവനോട് സമ്മതം ചോദിച്ചിട്ടല്ലാതെ (സുന്നത്തായ) നോമ്പനുഷ്ഠിക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്ന പക്ഷം അവള്‍ കുറ്റക്കാരിയാകുന്നതും… ആ ആരാധന തള്ളപ്പെടുന്നതുമാണ്. പിന്നെ, തന്റെ ഭര്‍ത്താവിന്റെ അനുമതി ലഭിക്കാതെ വീട്ടില്‍നിന്നു ഒരു സാധനവും മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടില്ല.. വീട്ടില്‍നിന്ന് പുറത്തിറങ്ങാനും പാടില്ല. ആരെങ്കിലും അങ്ങനെ ചെയ്താല്‍ തൗബ ചെയ്ത് മടങ്ങുന്നതുവരെ അവളുടെമേല്‍ അല്ലാഹുവിന്റെയും മലാഇകതിന്റെയും ശാപമിറങ്ങുന്നതാണ്. 


”റസൂലേ..! ഭര്‍ത്താവ് അക്രമിയാണെങ്കിലോ?” ഹൗലാഅ്(റ) തിരക്കി. 


”അക്രമിയാണെങ്കിലും ശരി.. അവനെ വഴിപ്പെടണം.” തിരുനബി(സ)ഗൗരവത്തോടെ പറഞ്ഞു. 


”അപ്പോള്‍.. ഞാന്‍ ഭര്‍ത്താവിനെ അംഗീകരിച്ചാല്‍ പ്രതിഫലമെന്തായിരിക്കും” 


തിരുനബി(സ)പറഞ്ഞു: സഹോദരീ.. ആരെങ്കിലുമൊരാള്‍ തന്റെ ഭര്‍ത്താവിന് വേണ്ടപോലെ വഴിപ്പെടുകയും അവനുമായുള്ള കടപ്പാടുകള്‍ വീട്ടുകയും ശരീരത്തിലോ സമ്പത്തിലൊ വഞ്ചന നടത്താതെ അവന്റെ നന്മകള്‍ മാത്രം പറയുകയും ചെയ്താല്‍ നാളെ സ്വര്‍ഗത്തില്‍ രക്തസാക്ഷികളുടെ തൊട്ടടുത്ത സ്ഥാനമായിരിക്കും അവര്‍ക്ക്.. ഭര്‍ത്താവ് സദ്‌വൃത്തനാണെങ്കില്‍ അവന്‍ തന്നെയായിരിക്കും സ്വര്‍ഗത്തിലും ഭര്‍ത്താവ്. അതല്ലയെങ്കില്‍ രക്തസാക്ഷികളില്‍ നിന്നും ഒരാളെ അല്ലാഹു തെരഞ്ഞെടുത്തു നല്‍കുന്നതാണ്. 


ഹൗലാഅ്(റ) ശാന്തയായി. പിന്നെ ചിന്താമഗ്‌നയായി വീട്ടിലേക്കു തന്നെ ഇറങ്ങിനടന്നു. 


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_


_*join ഇസ്ലാമിക അറിവുകൾ*_

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...