Skip to main content

മുഹർറം മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ച

 ‎‎ *🎙️ഖുതുബാത്തുന്നബാത്തിയ്യ*

*❂••••••••••••••••••••••••••••••••••••••••❂



*📌 മുഹർറം മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ച 📜*


       ✍🏼ഭൂമിയെ കാഴ്ചയിൽ വിരിപ്പു പോലെ സൃഷ്ടിച്ച, മലകളെ ആണികളാക്കി ഉറപ്പിച്ച അവയ്ക്ക് മീതെ ശക്തിയുള്ള ഏഴ് ആകാശങ്ങളെ സൃഷ്ടിച്ച അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.


   ആരാധനക്കർഹൻ ഏകനും പങ്കുകാരനില്ലാത്തവനുമായ അല്ലാഹു ﷻ മാത്രമാണെന്നും, നിശ്ചയം മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ പ്രവാചകനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 


   രാപകലുകൾ മാറിക്കൊണ്ടിരിക്കുന്ന കാലത്തോളം നമ്മുടെ നേതാവ് മുഹമ്മദ് നബിﷺയിലും, കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ..,


   *_ജനങ്ങളേ..,_* 

   അല്ലാഹുﷻവിനെ സൂക്ഷിച്ചു ജീവിക്കുവാൻ നിങ്ങളോടും എന്നോടും ഞാൻ ഉപദേശിക്കുന്നു. 


   പ്രബലമായ ചര്യകളിൽ നിങ്ങൾ നിലകൊള്ളുക. എല്ലായ്പ്പോഴും ഭക്തി പ്രകടിപ്പിച്ച് രക്ഷിതാവിന്റെ തൃപ്തി നിത്യമാക്കുക, ഭൗതിക ലോകത്തെ സൂക്ഷിക്കുക. അത് യാത്രക്കാരുടെ വിശ്രമ ഭവനമാണ്. സ്ഥിരതാമസത്തിനുള്ളതല്ല. തിരഞ്ഞെടുക്കുന്നവന് ദുഃഖം പകരുന്ന വാസസ്ഥലമാണ്, പിന്തുടരുന്നവരിൽ പരീക്ഷണങ്ങൾ ചൊരിക്കപ്പെടുന്ന കേന്ദ്രമാണ്. സമീപിക്കുന്നവന് നാശങ്ങളുടെ ഗർത്തമാണ്. അതിനെ മനസ്സിലാക്കിയവർക്ക് ലാഭങ്ങൾ കൊയ്തെടുക്കാവുന്ന കച്ചവട സ്ഥലമാണ്. അതിനോട് വെറുപ്പ് പുലർത്തുന്നവന്ന് വിജയ കേന്ദ്രമാണ്. 


   അതിനെ വിശ്വസിച്ചവരിൽ വഞ്ചിക്കപ്പെടാത്തവർ ആരുണ്ട്..? അതിനെ മഹത്വപ്പെടുത്തിയവരിൽ നിന്ദിക്കപ്പെടാത്തവർ ആരുണ്ട്..? അതിൽ സ്ഥിരതാമസമില്ല. നശിക്കൽ അനിവാര്യമാണ്. അതിനെ തേടുന്നവൻ തടയപ്പെടും. അതിനെ പ്രാപിച്ചവൻ വിഷം നൽകപ്പെടും.


   നിങ്ങൾക്ക് മുമ്പ് നിരവധി സമുദായങ്ങളുടെ വ്യവസ്ഥകൾ അത് മാറ്റിമറിച്ചിട്ടുണ്ട്. പ്രതികാരത്തിന്റെ വാളുകൾ അവർക്കെതിരെ ഊരിയിട്ടുണ്ട് . മീസാൻ കല്ലുകൾക്ക് താഴെ അവരെ താമസിപ്പിച്ചിട്ടുണ്ട്. അവരുടെ കോട്ടകളിൽ പ്രവേശനം എളുപ്പമാക്കിയിട്ടുണ്ട്. അവരുടെ വീടുകളുടെ വിശാലത ആളൊഴിഞ്ഞതായിട്ടുണ്ട്. 


   അവരുടെ അടയാളങ്ങൾ മനുഷ്യർക്ക് ഗുണപാഠമാണ്. അവരുടെ വാസസ്ഥലങ്ങൾ ശബ്ദമില്ലാതെ സംസാരിക്കുന്നവയാണ്. പരീക്ഷണങ്ങൾക്ക് വിധേയമായവയാണ്. വർഷങ്ങളുടെ മാറ്റത്താൽ അപരിചിതമാക്കപ്പെട്ടവയാണ്. മരണത്തിന്റെ അടയാളങ്ങളെ ഓർമ്മപ്പെടുത്തുന്നവയാണ്. 


   ശാന്തത അവരെ ആട്ടിയോടിച്ചു മരണങ്ങൾ വീടുകളിൽ നിന്നും അവരെ പുറത്തെടുത്തിട്ടു. രൂപങ്ങളാൽ അവർ അപ്രത്യക്ഷരാണ്. ഓർമയിൽ നിലനിൽക്കുന്നവരാണ്. അവർ പ്രവർത്തിച്ചത് അവർക്ക് ബോദ്ധ്യമായി. അവർ മനസ്സിലാക്കി വെച്ചതിൽ അവർ നിലയുറപ്പിച്ചു. അവരുടെ പ്രവർത്തനങ്ങളിൽ അവർ ഖേദിച്ചു. അവർ ചെയ്തു കൂട്ടിയതിന്റെ പ്രതിഫലം പൂർണ്ണമായും അവർക്ക് നൽകപ്പെട്ടു.


   മരണം അനിവാര്യമായ സമൂഹമേ, നിങ്ങളുടെ സംരക്ഷകർ ഖബറുകളാണ്. ഖിയാമത്ത് നാൾവരേ അതിൽ താമസിക്കേണ്ടിവരും. സ്വർഗ്ഗം തടയപ്പെടും, എങ്കിൽ നരകമാണ് വിശ്രമ കേന്ദ്രം.


   നിങ്ങൾ അടുത്തു കൊണ്ടിരിക്കുന്ന ഖബറിനെ കുറിച്ച് അശ്രദ്ധ കാണിക്കുന്നതിലൂടെ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? കുറ്റം - സ്ഥിരപ്പെട്ട ശേഷം ഒഴിവ് കഴിവ് പറഞ്ഞത് കൊണ്ട് എന്താണ് നേടാൻ കഴിയുക?


   വീഴ്ച വന്നതിൽ ഖേദം പ്രകടിപ്പിച്ച് നിങ്ങൾ വിരൽ കടിക്കുക തന്നെ ചെയ്യും . ഒഴിഞ്ഞു മാറാൻ പറ്റാത്ത വിധം കാര്യങ്ങൾ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം നിങ്ങൾ തുറക്കുക തന്നെ ചെയ്യും.


   ചുണ്ടുകൾ തളരുന്ന കരളുകൾക്ക് ദാഹം വരുന്ന അവയവങ്ങൾ സംസാരിക്കുന്ന വായകൾ സീലടിക്കപ്പെടുന്ന കുറ്റവാളികൾ നെറ്റികളിലേ അടയാളങ്ങളാൽ തിരിച്ചറിയപ്പെടുന്ന, ഒരാൾക്കും മറ്റൊരാളെ സഹായിക്കാൻ കഴിയാതെ വരുന്ന ആ ദിവസത്തിൽ വസ്തുതകൾ മനസ്സിലാക്കാൻ ആ ഗ്രന്ഥം തന്നെ ധാരാളമാണ്. അന്ന് സർവ്വകാര്യങ്ങളും അല്ലാഹുﷻവിൽ അർപിതമായിരിക്കും.


   രക്ഷയുടെ മാർഗ്ഗങ്ങൾ കണ്ടെത്തി പിന്തുടരാനും നിഷ്കളങ്കതയാൽ ഹൃദയങ്ങൾ നിർഭരമാവാനും സർവ്വ ശക്തൻ തുണക്കുമാറാവട്ടെ. 


*ഇതാ രക്ഷിതാവായ അല്ലാഹു ﷻ പറയുന്നു:* 


 *بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*أَلَمْ يَرَوْا كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ مَّكَّنَّاهُمْ فِي الْأَرْضِ مَا لَمْ نُمَكِّن لَّكُمْ وَأَرْسَلْنَا السَّمَاءَ عَلَيْهِم مِّدْرَارًا وَجَعَلْنَا الْأَنْهَارَ تَجْرِي مِن تَحْتِهِمْ فَأَهْلَكْنَاهُم بِذُنُوبِهِمْ وَأَنشَأْنَا مِن بَعْدِهِمْ قَرْنًا آخَرِينَ*

 (അവർ കണ്ടില്ലേ അവരുടെ മുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നുവെന്ന് നിങ്ങൾക്കു നാം ചെയ്തു തന്നിട്ടില്ലാത്ത സൗകര്യം ഭൂമിയിൽ അവർക്കു നാം സൗകര്യപ്പെടുത്തി ആകാശത്തേ - മഴയെ - അവരിൽ നാം സമൃദ്ധമായി അയക്കുകയും ചെയ്തു. അവരുടെ താഴ്ഭാഗത്തിലൂടെ നദികളെ നാം ഒഴുകുന്നതാക്കുകയും ചെയ്തു. എന്നിട്ട് അവരുടെ പാപങ്ങൾ നിമിത്തം അവരെ നാം നശിപ്പിച്ചു അവരുടെ ശേഷം വേറെ തലമുറയേ നാം ഉണ്ടാക്കുകയും ചെയ്തു.)

  (അൽ അൻആം 9)


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...