*419 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*50📌 സലമതുബ്നു അക് വഅ് (റ)*
*💧Part : 01💧*
അറബികളിൽ വിശ്രുതനായ ഒരു അസ്ത്രപടുവും ധൈര്യശാലിയും മാന്യനുമായിരുന്നു അൻസാരിയായ സലമത്ത്(റ). പ്രസിദ്ധമായ 'ബൈഅത്തുരിള് വാനിൽ' അദ്ദേഹം പങ്കെടുക്കുകയുണ്ടായി.
ഹിജ്റ ആറാമത്തെ വർഷം നബിﷺയും അനുയായികളും മസ്ജിദുൽ ഹറാം സന്ദർശിക്കുവാൻ മക്കയിലേക്ക് പുറപ്പെട്ടു. ഖുറൈശികൾ അവരെ മക്കയുടെ പരിസരത്തുവെച്ച് തടഞ്ഞപ്പോൾ നബി ﷺ ഉസ്മാൻ(റ)വിനെ ഖുറൈശികളുടെ പക്ഷത്തേക്കയച്ചു. തങ്ങൾ യുദ്ധത്തിന്നു വന്നവരല്ലെന്നും കേവലം കഅബാ സന്ദർശനമാണ് ലക്ഷ്യമെന്നും അവരെ ബോധ്യപ്പെടുത്തുകയായിരുന്നു ഉസ്മാൻ (റ)വിന്റെ ദൗത്യ ലക്ഷ്യം.
ഉസ്മാൻ(റ)വിന്റെ മടക്കവും പ്രതീക്ഷിച്ച് നബിﷺയും അനുയായികളും ഇരിക്കുമ്പോൾ ഉസ്മാൻ(റ)വിനെ ഖുറൈശികൾ വധിച്ചു കളഞ്ഞതായി ഒരു കിംവദന്തിപരന്നു. പ്രസ്തുത ഘട്ടത്തിൽ നബി ﷺ അതിന്ന് പ്രതികാരം ചെയ്യാൻ വേണ്ടി അനുയായികളോട് തയ്യാറെടുക്കാൻ ആജ്ഞാപിക്കുകയും അതിന്നുവേണ്ടി മരണം വരിക്കാൻ പോലും തങ്ങൾ ഒരുക്കമാണെന്ന് അനുയായികളിൽ നിന്ന്, അവിടെ ഉണ്ടായിരുന്ന ഒരു മരച്ചുവട്ടിൽ വെച്ച് ഒരു കരാർ സ്വീകരിക്കുകയുമുണ്ടായി. പ്രസ്തുത കരാറിനാണ് ബൈഅത്തു രിള് വാൻ എന്ന് പറയപ്പെടുന്നത്.
സലമത്ത് (റ) പറയുന്നു: “ഞാൻ ആ അന്ന് നബിﷺയുമായി വൃക്ഷത്തിന്റെ ചുവട്ടിൽ വെച്ച് ബൈഅത്ത് ചെയ്തശേഷം കുറച്ചകലെ മാറിനിന്നു. തിരക്കൊഴിഞ്ഞപ്പോൾ നബി ﷺ എന്നോട് ചോദിച്ചു: “സലമത്തേ, നീ എന്താണ് ബൈഅത്ത് ചെയ്യാത്തത്..?''
ഞാൻ പറഞ്ഞു: “നബിയേ, ഞാൻ ബൈഅത്ത് ചെയ്തല്ലോ.''
നബി ﷺ: “ആവട്ടെ, ഒന്നുകൂടി.'' അങ്ങനെ ഞാൻ വീണ്ടും ബൈഅത്ത് ചെയ്തു! സലമത്ത് (റ) നബിﷺയുമായി ചെയ്ത കരാർ തന്റെ ജീവിതത്തിൽ തികച്ചും നിർവ്വഹിക്കുകയും ചെയ്തു.
അദ്ദേഹം പറയുന്നു: “ഞാൻ നബിﷺയോടൊപ്പം ഏഴു യുദ്ധങ്ങളിലും സൈദുബ്ന് ഹാരിസ് (റ)വിനോടൊപ്പം ഒമ്പത് യുദ്ധങ്ങളിലും പങ്കെടുക്കുയുണ്ടായി.
സലമത്ത് (റ) കാലാൾപ്പടയാളികളിൽ അതിനിപുണനായിരുന്നു! അമ്പും കുന്തവും അതിസമർത്ഥമായി പ്രയോഗിക്കുമായിരുന്നു. അദ്ദേഹത്തിന്റെ യുദ്ധ തന്ത്രം പലപ്പോഴും ശത്രുക്കളുടെ പരാജയത്തിന് കാരണമായിത്തീർന്നു...
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment