*425 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*53📌 ഖാലിദു ബ്നു സഈദ് (റ)*
*💧Part : 02💧【അവസാനം】*
ഖാലിദുബ്നുസഈദ് (റ) സഹനം കൊണ്ട് അക്രമത്തെ ജയിച്ചു. അദ്ദേഹത്തിന്റെ വിശ്വാസത്തിന് കോട്ടം തട്ടിക്കാൻ ഒരു ശക്തിക്കും സാധിച്ചില്ല.
അബ്സീനിയയിലേക്കുള്ള രണ്ടാമത്തെ ഹിജ്റയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഹിജ്റ ഏഴാമത്തെ വർഷം അവിടെ നിന്ന് മടങ്ങിവരികയും ഇസ്‌ലാമിന്റെ സംസ്ഥാപനത്തിൽ തന്റെ കൂട്ടാളികളോടൊപ്പം വ്യാപൃതനാവുകയും ചെയ്തു. എല്ലാ സമരങ്ങളിലും മറ്റു വിപൽസന്ധികളിലും അദ്ദേഹം നബിﷺയുടെ കൂടെ നിലയുറപ്പിച്ചു.
നബി ﷺ അദ്ദേഹത്തെ യമനിലെ ഗവർണ്ണറായി നിയോഗിക്കുകയുണ്ടായി. നബി ﷺ വഫാത്താവുകയും അബൂബക്കർ (റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതറിഞ്ഞ അദ്ദേഹം ഉദ്യോഗമുപേക്ഷിച്ച് മദീനയിൽ മടങ്ങിയെത്തി.
നബിﷺയുടെ മരണാനന്തരം ഖലീഫയാവാൻ അർഹൻ ഹാശിമിന്റെ സന്തതികളിൽ പെട്ട അബ്ബാസ് (റ)വോ അലി(റ)വോ ആകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതുകാരണം അദ്ദേഹം അബൂബക്കർ (റ)വിന് ബൈഅത്ത് ചെയ്യുകയുണ്ടായില്ല. എങ്കിലും അബൂബക്കർ (റ)വും ഖാലിദ്(റ)വും തമ്മിൽ വളരെ സ്നേഹബന്ധത്തിലായിരുന്നു.
പിന്നീടൊരിക്കൽ അബൂബക്കർ (റ) പള്ളിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ഖാലിദ് (റ) പരസ്യമായി അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു.
ഖലീഫ അബൂബക്കർ (റ) സിറിയയിലേക്ക് ഒരു സൈന്യത്തെ തയ്യാറാക്കുകയായിരുന്നു ഖാലിദ് (റ) സൈന്യനായകനായി നിശ്ചയിക്കപ്പെട്ടു. സൈന്യം മദീനയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ ഉമർ (റ) വിന്റെ അഭീഷ്ടമനുസരിച്ച് അദ്ദേഹത്തെ നേതൃസ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ടു.
ഇതറിഞ്ഞ ഖാലിദ് (റ) പറഞ്ഞു: "എന്നെ നിയമിച്ചപ്പോൾ ഞാൻ സന്തോഷിച്ചിട്ടില്ല, അതുപോലെ ഒഴിവാക്കിയതുകൊണ്ട് ഞാനൊട്ട് ദുഃഖിക്കുന്നുമില്ല.” പ്രസ്തുത സൈന്യത്തിൽ ഒരു സാധാരണ സൈനികനായാണ് അദ്ദേഹം യുദ്ധത്തിന്ന് പുറപ്പെട്ടത്.
ശുറഹ്ബീലുബ്നുഹസനത്തിന്റെ ബറ്റാലിയനിലായിരുന്നു അദ്ദേഹം. ശുറഹ്ബീലിനെ വിളിച്ച് അബൂബക്കർ (റ) ഇങ്ങനെ പറഞ്ഞു: “ശുറഹ്ബീൽ, നിങ്ങളുടെ സൈനികരിൽ ഖാലിദ്ബ്നുസഈദ് ഉണ്ട്. അദ്ദേഹം ആരാണെന്ന് നിങ്ങൾക്കറിയാമല്ലോ. അല്ലാഹു ﷻ വിന്റെ പ്രവാചകൻ ﷺ മരണമടയുമ്പോൾ അദ്ദേഹം യമനിലെ ഗവർണ്ണറായിരുന്നു. അദ്ദേഹത്തോടുള്ള ബാധ്യത നിങ്ങൾ നിറവേറ്റണം. ദൈവഭക്തരായ ഗുണകാംഷികളുടെ അഭിപ്രായം നിങ്ങൾക്കാവശ്യമായി വരുമ്പോൾ അബൂഉബൈദ് (റ), മുആദ് (റ), ഖാലിദ് (റ) എന്നിവരെ നിങ്ങൾ സമീപിക്കുകയും വേണം."
പ്രസ്തുത യുദ്ധത്തിൽ സിറിയയിലെ മർജസൂഫർ എന്ന പ്രദേശത്ത് വെച്ച് അദ്ദേഹം രക്തസാക്ഷിയായി.
ഖാലിദു ബ്നു സഈദ് (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
ഖാലിദു ബ്നു സഈദ് (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
*【 ഖാലിദു ബ്നു സഈദ് (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】*
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
*തുടരും.., ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*islamic
*_ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment