*414 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*47📌 അബ്ബാദുബ്നുബിശ്ർ (റ)*
*💧Part : 02💧【അവസാനം】*
ആയിശ (റ) പറയുന്നു: “അൻസാരികളിൽ മൂന്ന് പേരുണ്ട്, ശ്രേഷ്ഠതയിൽ അവരെ മറികടക്കാൻ മറ്റാരുമില്ല. സഅദുബ്നുമുആദ് (റ)വും, ഉസാദ് (റ)വും അബ്ബാദ് (റ) വും ആകുന്നു അവർ!''
അതിരൂഢമായ സത്യവിശ്വാസത്തിന്റെ ബഹിർപ്രകടനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സ്ഥൈര്യം, ധർമ്മം, ദൈവാരാധന എന്നിവയിൽ അദ്ദേഹം മാതൃകാപുരുഷനായിരുന്നു.
രണാങ്കണങ്ങളിൽ മുൻനിരയിൽ തന്നെ കാണപ്പെടുന്ന അദ്ദേഹം യുദ്ധാർജിത സമ്പത്ത് വിതരണം ചെയ്യപ്പെടുമ്പോൾ തന്റെ വിഹിതം വാങ്ങുന്നതിൽ എപ്പോഴും പിൻനിരയിലായിരിക്കും.
നബിﷺയുടെ വിയോഗാനന്തരം മതപരിത്യാഗികളായ ശത്രുക്കളോട് യമാമയിൽ വെച്ചുനടന്ന യുദ്ധത്തിൽ അബ്ബാദ് (റ) തന്റെ ഉത്തരവാദിത്വം ശരിക്കും നിർവ്വഹിച്ചു. പ്രസ്തുത യുദ്ധത്തിൽ അദ്ദേഹത്തിന്റെ അന്ത്യം കുറിക്കപ്പെടുകയും ചെയ്തു!.
മുസൈലിമയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുശക്തമായ ശത്രുസൈന്യം ഇസ്‌ലാമിന് നേരിട്ട ഏറ്റവും വലിയ വിപത്തായി അദ്ദേഹം കണക്കിലെടുത്തു.
പവിത്രമായ ഒട്ടനവധി സഹാബിമാരുടെ പരിശുദ്ധ രക്തം കൊണ്ടു വീരഗാഥ രചിച്ച യമാമയിൽ ഒരു കാളരാത്രിയിൽ അബ്ബാദ് (റ) അന്തിയുറങ്ങുകയായിരുന്നു. അദ്ദേഹം ഒരു സ്വപ്നം കണ്ടു:
ആകാശം താഴോട്ട് ഇറങ്ങിവന്നു. അതിന്ന് ഒരു ചെറിയ പിളർപ്പ് കാണപ്പെട്ടു. അബ്ബാദ് (റ) വിനെ ആ പിളർപ്പിലൂടെ ആകാശം തന്റെ അന്തരാളത്തിലേക്കെടുത്തു.
അബ്ബാദ് (റ) ആ സ്വപ്നം ഇങ്ങനെ വ്യാഖ്യാനിച്ചു: “ഇൻശാഅല്ലാഹ്, ഞാൻ നാളെ രക്തസാക്ഷിയാകും!''
അടുത്ത ദിവസം ഘോര സമരമായിരുന്നു. അബൂസഈദിൽ ഖുദ്രി (റ) പറയുന്നു: “നാനൂറ് അൻസാരി യോദ്ധാക്കളുമായി അദ്ദേഹം ശത്രുക്കൾ താവളമടിച്ച തോട്ടത്തിന്റെ കവാടത്തിലേക്ക് കുതിച്ചുകേറി ഘോരസമരത്തിലേർപ്പെട്ടു. അബ്ബാദ് (റ) അവിടെവെച്ച് രക്തസാക്ഷിയായി.
അദ്ദേഹത്തിന്റെ വദനം മുറിവുകൾ കൊണ്ട് വികൃതമായിരുന്നു. ശരീരത്തിലുള്ള ചില അടയാളങ്ങൾ നോക്കിയാണ് ഞാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്.'' അബ്ബാദ് (റ) വിന് നാൽപ്പത്തഞ്ച് വയസ്സ് പ്രായമായിരുന്നു!
ഇസ്‌ലാമിന്റെ ബദ്ധശത്രുവായ ജൂതനേതാവ് കഅബ്ബുനു അശ്റഫിനെ വധിച്ചവരിൽ ഒരാൾ അബ്ബാദ് (റ) ആയിരുന്നു!
അബ്ബാദുബ്നുബിശ്ർ (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
അബ്ബാദുബ്നുബിശ്ർ (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
*【 അബ്ബാദുബ്നുബിശ്ർ (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】*
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_**_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment