Skip to main content

ത്വരീഖത്തും ശരീഅത്തും

 ‎‎ *01🏮 ത്വരീഖത്തും 🏮*

                    *ശരീഅത്തും*

       *❂••••••••••••••••••••••••••••••••❂*


*💧Part : 01💧*


       ✍🏼ത്വരീഖത് സംബന്ധമായ ചര്‍ച്ചയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണു ശരീഅത്തുമായുള്ള ബന്ധം. ഈ ബന്ധം വിലയിരുത്തുന്നതില്‍ പറ്റുന്ന അബദ്ധം തെറ്റായ ത്വരീഖതുകളിലേക്കും ത്വരീഖതുകളെ തെറ്റായി മനസ്സിലാക്കുന്നതിലേക്കും വലിയൊരു സമൂഹത്തെ തള്ളി വീഴ്ത്തിയിട്ടുണ്ട്.


 ത്വരീഖതും ശരീഅതും തമ്മില്‍ അജഗജാന്തരമുണ്ടെന്നു ധരിച്ചും ധരിപ്പിച്ചും ചിലര്‍ രംഗത്തുവന്നു. ശരീഅതിന്റെ കാര്യം ശ്രദ്ധിക്കാതെ തന്നെ ത്വരീഖതില്‍ ഉയരങ്ങള്‍ താണ്ടാമെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ശരീഅതിനെ വിലകുറച്ചു കാണാനും സമൂഹത്തിനു വെളിച്ചം പകരുന്ന പണ്ഡിതന്മാരെ വിവരം കെട്ടവരായി മുദ്രകുത്താനും ഈ സാഹചര്യം ഇടവരുത്തിയിരിക്കുകയാണ്.


 ശരീഅതില്ലാതെ ദീനിന്റെ പേരില്‍ യാതൊരു ആത്മീയ പ്രസ്ഥാനവും ആചാരവും നിലനില്‍ക്കുകയില്ലെന്നു അടിസ്ഥാനപരമായി നാം ഗ്രഹിക്കണം.

അതോടൊപ്പം ത്വരീഖത് ഇല്ലാതെ ഒരു ശരീഅത്തും പരിപൂർണ്ണമാവുകയും ഇല്ല. 

ശരീഅത്തും ത്വരീഖത്തും എല്ലാം അല്ലാഹുﷻവിന്റെ ആജ്ഞകളും നിരോധനകളും ആണ്. ഇവ രണ്ടും ദീനിന്റെ അവിഭാജ്യ ഘടകങ്ങൾ ആണ്.

ശരീഅതും ത്വരീഖതും രണ്ടാണെന്നു വാദിച്ചാല്‍ ദീനും ത്വരീഖതും രണ്ടാണെന്നു വാദിച്ചതിനു തുല്യമായി. ഈ വാദം ഒരാളെ ദീനുൽഇസ്ലാമിൽ നിന്നു ഏതു കോണിലേക്കാണു തള്ളി മാറ്റുക എന്ന് ഊഹിക്കാമല്ലോ. 


 ദീനിന്റെ പ്രധാനമായ ഘടകങ്ങൾ ആണ് ഇസ്ലാം, ഈമാൻ, ഇഹ്‌സാൻ. ഇസ്ലാം കർമ്മശാസ്ത്രവും, ഈമാൻ വിശ്വാസ ശാസ്ത്രവും, ഇഹ്‌സാൻ ത്വരീഖതുമാകുന്നു. ഇത് മൂന്നും ഉൾക്കൊള്ളുമ്പോഴാണ് ദീന് പരിപൂർണ്ണമാകുന്നത്. ദീനിന്റെ ഘടകമായ ഇസ്ലാമിന്റെ മറ്റൊരു നാമമാണ് ശരീഅത്ത്.


 ത്വരീഖതിന്റെ രാജസ്ഥാനീയരായി അറിയപ്പെട്ട മഹാന്മാരുടെ ജീവിതവും ദര്‍ശനവുമാണ് ഈ പറഞ്ഞതിനു പിന്‍ബലം. അത്തരം മഹാന്മാരില്‍ നിന്നുമുള്ള ചില പ്രസ്താവങ്ങള്‍ താഴെ ചേര്‍ക്കുന്നു. അവ മനസ്സിരുത്തി വായിച്ചു ത്വരീഖതും ശരീഅതും തമ്മിലെ ബന്ധത്തെ മനസ്സിലാക്കാന്‍ മാന്യ വായനക്കാർ മുതിരണം. ത്വരീഖതിന്റെ ബാലപാഠത്തിലേക്കു വെളിച്ചം പകര്‍ന്നു വിരചിതമായ അല്‍-അദ്കിയാഇലെ ചില വരികള്‍ കാണുക:


 പൊന്നു കൂട്ടുകാരാ..! ശരീഅത് പ്രാവര്‍ത്തികമാക്കാതെ ത്വരീഖതും ഹഖീഖതും പ്രാപിക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ട് ആദ്യം നീ ശരീഅത് പാലിച്ചു ബാഹ്യജീവിതത്തിനെ ഭംഗിയുറ്റതാക്കുക. അങ്ങനെ വന്നാല്‍ നിന്റെ അകത്തളം പ്രകാശപൂരിതമാകുന്നതും ഇരുട്ടു നീങ്ങിപ്പോകുന്നതുമാണ്. തദ്വാരാ നിന്റെ മനസ്സില്‍ ത്വരീഖതിനു പാകത ഇറങ്ങി വരും.

  (അദ്കിയാഅ് 10, 11, 12 വരികളുടെ ആശയം). 


 ഈ വരികളില്‍ നിന്നു ശരീഅതില്ലാതെ ഒരു ആത്മീയ പ്രയാണവും ആര്‍ക്കും സാധ്യമല്ലെന്നു വ്യക്തമായി. ഈ ആശയം വ്യാഖ്യാനിക്കവെ ശൈഖ് മുഹമ്മദ് നവവി (റ) എഴുതുന്നു: “ശരീഅതില്ലാതെ ത്വരീഖത് കിട്ടുന്നതല്ല. പ്രായപൂര്‍ത്തിയും ബുദ്ധിയും തികഞ്ഞ മുസ്ലിമില്‍ നിന്നു ശരീഅത് ഒഴിവാകുന്ന ഒരു അവസ്ഥയും ഇല്ല. അവന്‍ എത്ര ഉന്നതികള്‍ കരഗതമാക്കിയാലും ശരി. അങ്ങനെ ഔലിയാഇന്റെ പദവി പ്രാപിച്ചാലും നിസ്കാരം തുടങ്ങിയ നിര്‍ബന്ധങ്ങള്‍ ഒഴിവാകുന്നതല്ല. ഞാനിപ്പോള്‍ ഒരു വലിയ്യാണെന്നും എനിക്കു ശരീഅത് ആവശ്യമല്ലെന്നും ഹഖീഖതില്‍ എത്തിപ്പെട്ടുവെന്നുമൊക്കെ ആരെങ്കിലും വാദിച്ചാല്‍ അവന്‍ സ്വയം വഴി തെറ്റിയവനും അന്യരെ വഴി തെറ്റിക്കുന്നവനുമാകുന്നു...

കാരണം, ഇബാദത്തുകളില്‍ നിന്നു നബിമാര്‍ക്കു തന്നെ വിടുതി കിട്ടാതിരിക്കെ എങ്ങനെയാണ് ഔലിയാഇനു വിട്ടുവീഴ്ചയുണ്ടാവുക..?” 

 (സലാലിമുല്‍ഫുള്വലാഅ് അലാ ഹിദായതില്‍ അദ്കിയാഅ് ഇലാ ത്വരീഖില്‍ ഔലിയാഅ്: പേ: 14)


 സയ്യിദുല്‍ ബക്രിയ്യുല്‍മക്കി(റ)വും ഇതേ ആശയം വ്യക്തമാക്കുന്നു: “ത്വരീഖതും ഹഖീഖതും ശരീഅതിന്റെ മേല്‍ സ്ഥാപിതങ്ങളാണ്. ശരീഅതില്ലാതെ ഇവ നിലനില്‍ക്കുന്നതോ ശരീഅത് കൊണ്ടല്ലാതെ കരസ്ഥമാകുന്നതോ അല്ല. ഒരു മുഅ്മിനിന്റെ പദവി എത്ര ഉയര്‍ന്നാലും, ഔലിയാഇല്‍ അകപ്പെട്ടാലും ഖുര്‍ആന്‍-സുന്നത്തില്‍ വന്ന നിര്‍ബന്ധങ്ങള്‍ ഒഴിവായവന്‍ ആകുന്നില്ല. അങ്ങനെ വാദിക്കുന്നവന്‍ കള്ളവാദിയും വഴിതെറ്റിയവനുമാകുന്നു...


*തുടരും, ഇന്‍ ശാ അല്ലാഹ്...💫*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_


_*join ഇസ്ലാമിക അറിവുകൾ*_

_*_



❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...