Skip to main content

കുടുംബ ജീവിതം

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *286 🏠 കുടുംബ ജീവിതം 🏠*

   *✿•••┈┈┈┈┈•✿ 💓 ✿•┈┈┈┈┈•••✿*

*l


*💧Part : 286💧*


*📌 നരകം തീർക്കുന്ന പൂർവ്വ വിദ്യാർത്ഥി വാട്ട്സാപ്പ് കൂട്ടായ്മകൾ...*


       ✍🏼വാട്ട്‌സാപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കിയതിന് പിന്നാലെ പഴയ സ്‌കൂൾ സഹപാഠിയായിരുന്ന യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത കുറച്ചു ദിവസം മുമ്പ് മാധ്യമങ്ങളിൽ നിന്നും വായിക്കാത്തവർ ഉണ്ടാവില്ല.


 സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു. അടുത്തകാലത്താണ് ഇരുവരും വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. അതോടെ 'രസകരമായ' ചാറ്റിങ്ങും സംഭാഷണങ്ങളും മൂർദ്ധന്യാവസ്ഥയിൽ എത്തിയതിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മ യുവാവിനോടൊപ്പം ഒളിച്ചോടുകയായിരുന്നുവത്രേ..!!


 ഇത് ഒറ്റപ്പെട്ട വാർത്തയല്ല. ഇതിന് മുമ്പും സമാന സംഭവങ്ങൾ വിവിധയിടങ്ങളിൽ അരങ്ങേറുന്നു.


 അടുത്ത കാലത്തായി കേരളത്തിൽ കണ്ടുവരുന്ന ഒരു കലാരൂപമാണ് പൂർവ്വ വിദ്യാർത്ഥി വാട്ട്സാപ്പ് കൂട്ടായ്മകൾ.


 എസ് എസ് എൽ സി മുതൽ വിവിധ കോഴ്സുകൾ കഴിഞ്ഞാൽ സഹപാഠികൾ എല്ലാവരും ചേർന്ന് ഉടനെ വരും ഈ വാട്ട്സാപ്പ് കൂട്ടായ്മകൾ എന്നൊരു നവസംരംഭവുമായി.


 ഗ്രൂപ്പുകൾ തട്ടിക്കൂട്ടി പഴയ കലാലയ പ്രേമം പൊടിതട്ടിയെടുക്കുക, അല്ലെങ്കിൽ പഴയ ഏതെങ്കിലും സഹപാഠിയുമായി പുതിയ ബന്ധം സ്ഥാപിക്കുക, സകല മ്ലേച്ഛതകളും ഗ്രൂപ്പുകളിലും, പ്രൈവറ്റ് ആയും ഷെയർ ചെയ്യുക, അവസാനം നിലവിലുള്ള ഭാര്യയും, ഭർത്താവും പോരാ എന്ന തോന്നലിൽ സ്വന്തം മക്കളെ പോലും ഉപേക്ഷിച്ചു എങ്ങോട്ടെങ്കിലും ഒളിച്ചോടുക..!!


 ഇനി ഒളിച്ചോടിയില്ലെങ്കിലും ഇത്തരം ഒട്ടുമിക്ക പൂർവ്വവിദ്യാർത്ഥി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും, അല്ലെങ്കിൽ ഗ്രൂപ്പുകളിൽ ഉള്ള സഹപാഠികളുമായി പ്രൈവറ്റ് ആയും വിവാഹിതരായ ആണും പെണ്ണും അത്ര നല്ല ചർച്ചകളും, പ്രൈവറ്റ് ചാറ്റിങ്ങുകളും ഒന്നും അല്ല നടക്കുന്നത്. (എല്ലാ ഗ്രൂപ്പുകളും ഇതുപോലെ ആണെന്ന് അഭിപ്രായം ഇല്ല കേട്ടോ)


 പൂർവ്വവിദ്യാർത്ഥി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ എല്ലാം നല്ലത് തന്നെയാണ്. പക്ഷേ, ഗ്രൂപ്പ്‌ മിക്സഡ് ആക്കാതെ ആണിനും, പെണ്ണിനും വെവ്വേറെ ഗ്രൂപ്പുകൾ ആയിരിക്കും ഉചിതം. അങ്ങിനെ ആയാൽ രണ്ടുപേർക്കും രണ്ടാം വിവാഹം ഒഴിവായിക്കിട്ടും, മക്കൾക്ക് തന്തയും തള്ളയും ഉണ്ടാവുകയും ചെയ്യും.


 പുരുഷന്മാർക്ക് ഒരു പ്രത്യേകത ഉണ്ട്, അവർക്ക് സ്വന്തം ഭാര്യയോട് പെരുമാറുന്നതിനേക്കാൾ വളരെ മാന്യമായും, സോഫ്റ്റ് ആയും, റൊമാന്റിക് ആയും അന്യസ്ത്രീകളോട് പെരുമാറാൻ കഴിയും എന്ന് എല്ലാ സ്ത്രീകളും ഒന്ന് മനസിലാക്കിയേക്കുക. 

അത് അന്യസ്ത്രീ സ്വന്തം ഭാര്യ ആകുന്നതുവരെ ഉണ്ടാകൂ എന്ന് അന്യസ്ത്രീകൾ മനസ്സിലാക്കുന്നതും നല്ലതാണ്.


 ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_


_*join ഇസ്ലാമിക അറിവുകൾ*_

_*


https://chat.whatsapp.com/DutYuNK9kLAAUsXLK0LdwI

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...