*418 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*49📌 തുഫൈൽ ബ്നു അംറുദൗസി (റ)*
*💧Part : 02💧 【അവസാനം】*
തുഫൈൽ (റ) പ്രബോധകനായി തന്റെ നാട്ടിലേക്ക് തിരിച്ചു. വിശ്വാസ ദാർഢ്യതയോടും ആത്മാർത്ഥതയോടും കൂടി.
ആദ്യം വീട്ടിൽ നിന്ന് തന്നെ അദ്ദേഹം ആരംഭിച്ചു. പിതാവിനെ ഉപദേശിച്ചു. പ്രവാചകൻ തിരുമേനിയുടെ (ﷺ) ദൗത്യത്തെ കുറിച്ചും അവിടുത്തെ (ﷺ) മഹാത്മ്യത്തെ കുറിച്ചും പിതാവിനെ അറിയിച്ചു. ഒന്നാമതായി പിതാവും അതിനെ തുടർന്ന് മാതാവും ഭാര്യയും ഇസ്ലാമാശ്ലേഷിച്ചു.
സ്വന്തം വീട്ടിൽ നിന്നും ആരംഭിച്ച ദൗത്യം അദ്ദേഹം അയൽവാസികളിലേക്കും വ്യാപിപ്പിച്ചു. പക്ഷെ, ഒരാളും അത് ചെവികൊണ്ടില്ല. എല്ലാവരും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. കൂട്ടിനായി പുറത്തുനിന്ന് അദ്ദേഹത്തിന് ലഭിച്ചത് അബൂഹുറൈറ (റ) മാത്രമായിരുന്നു.
നിരാശനായ അദ്ദേഹം മരുഭൂമികൾ താണ്ടി വീണ്ടും മക്കയിലേക്ക് പോയി. നബിﷺയോട് പറഞ്ഞു: “നബിയേ, എന്റെ നാട്ടുകാർ വ്യഭിചാരത്തിലും പലിശയിലും വ്യാപൃതരാണ്. അവർ തൗഹീദ് ചെവിക്കൊള്ളുന്നില്ല. അതുകൊണ്ട് അവരെ നശിപ്പിക്കാൻ വേണ്ടി അങ്ങ് അല്ലാഹു ﷻ വിനോട് പ്രാർത്ഥിച്ചാലും!''
നബി ﷺ ഉടനെ തന്നെ ഇരുകൈകളും ഉയർത്തി പ്രാർത്ഥിച്ചു. പക്ഷെ പ്രാർത്ഥന അവരെ നശിപ്പിക്കാൻ വേണ്ടിയായിരുന്നില്ലെന്ന് മാത്രം.
“നാഥാ, നീ ദൗസുകാരെ സൻമാർഗ്ഗികളാക്കുകയും ഇസ്‌ലാമിലേക്ക് ആനയിക്കുകയും ചെയ്യേണമേ.'' എന്നായിരുന്നു നബിﷺയുടെ പ്രാർത്ഥന!
പിന്നീട് നബി ﷺ തുഫൈൽ (റ) വിനോടു പറഞ്ഞു: “ഇനി നാട്ടിൽ പോയി ഒന്നുകൂടി സൗമ്യമായി ക്ഷണിച്ചു നോക്കൂ...''
തുഫൈൽ (റ) ശുഭാപ്തി വിശ്വാസത്തോടെ തിരിച്ചു. വർഷങ്ങൾ പലതു കഴിഞ്ഞു! നബി ﷺ ആത്മരക്ഷാർത്ഥം മദീനയിലേക്ക് മാറി താമസിച്ചു. ബദറും ഉഹ്ദും ഖന്തഖും കഴിഞ്ഞു. ഖൈബർ മുസ്‌ലിംകൾക്ക് അധീനമായി. ഖൈബർ വിജയത്തിൽ ആഹ്ളാദിച്ചുക്കൊണ്ടിരിക്കുകയായിരുന്നു നബിﷺയും സഹാബിമാരും.
അങ്ങ് വിദൂരതയിൽ ഒരു പൊടിപടലം ആകാശത്തിലേക്ക് ഉയർന്നുവരുന്നത് അവർ കണ്ടു. കുടെ തക്ബീറും തഹ്ലീലും! ദൗസിലെ എൺപതിലേറെ കുടുംബങ്ങൾ ഒന്നിച്ചുചേർന്ന ഒരു സംഘത്തിന്റെ ആഗമനമായിരുന്നു അത്!
“നാഥാ, ദൗസുകാരെ സൻമാർഗ്ഗികളാക്കുകയും അവരെ ഇസ്‌ലാമിലേക്ക് ആനയിക്കുകയും ചെയ്യേണമേ" എന്ന നബിﷺയുടെ പ്രാർത്ഥനയുടെ സാക്ഷാൽക്കാരമായിരുന്നു ആ ആഗമനം!
തുഫൈൽ (റ) ആയിരുന്നു നേതാവ്. അവർ നബിﷺയെ സമീപിച്ചു. സദസ്സിൽ വന്നിരുന്നു ബൈഅത്ത് ചെയ്തു. അനന്തരം തുഫൈൽ (റ) നബിﷺയോട് തന്റെ ചരിത്രം അനുസ്മരിച്ചു.
തുഫൈൽ (റ) തന്റെ സേവനം നിർബാധം തുടർന്നുകൊണ്ടിരുന്നു. മക്കാ വിജയത്തിൽ അദ്ദേഹത്തിന്റെ പങ്ക് സ്തുത്യർഹമായിരുന്നു.
മക്കയിൽ തലമുറകളായി പ്രത്യക്ഷപ്പെട്ടിരുന്ന വിഗ്രഹങ്ങൾ നബിﷺയുടെ കൈകളാൽ തല്ലിയുടക്കപ്പെടുന്നത് തുഫൈൽ (റ) കണ്ടു. അദ്ദേഹം നബിﷺയോട് പറഞ്ഞു: “നബിയേ, ഞാൻ പണ്ട് മക്കയിൽ വരുമ്പോൾ എന്നെ സ്വീകരിച്ച് സൽക്കരിച്ചിരുന്ന അംറുബ്നുഹുമാമയുടെ വീട്ടിൽ ഒരു വിഗ്രഹമുണ്ട്. 'ദുൽകഫൈൽ' എന്ന പേരുള്ള പ്രസ്തുത പ്രതിഷ്ഠയ്ക്കു മുമ്പിൽ പണ്ട് വളരെ വിനയം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് അതുപൊളിച്ചു നീക്കാൻ അങ്ങ് എനിക്ക് സമ്മതം തരണം."
നബി ﷺ സമ്മതം കൊടുത്തു. ആളിക്കത്തുന്ന ഒരു തീ പന്തവും പിടിച്ചു തുഫൈൽ (റ) പുറപ്പെട്ടു. അദ്ദേഹം ഇങ്ങനെ പാടുന്നുണ്ടായിരുന്നു:
"ദുൽകഫൈൽ, ഞാൻ നിന്റെ ആരാധകനല്ല. നിന്റെ ജൻമത്തെക്കാൾ മുമ്പാണ് എന്റെ ജന്മം! നിന്റെ ഹൃദയാന്തരാളത്തിലാണ് ഇന്ന് ഈ തീപന്തം എരിയുന്നത്!''
നബിﷺയുടെ വഫാത്തിന് ശേഷവും തുഫൈൽ (റ) സേവനരംഗത്ത് നിലകൊണ്ടു. യമാമ യുദ്ധക്കളത്തിലേക്ക് അദ്ദേഹം പുറപ്പെട്ടു. കുടെ പുത്രൻ അംറുബ്നുതുഫൈൽ (റ) വുമുണ്ടായിരുന്നു.
“രണാങ്കണത്തിൽ എപ്പോഴും രക്തസാക്ഷിത്വം കൊതിച്ചുകൊണ്ടായിരിക്കണം പടപൊരുതേണ്ടത്" എന്ന് അദ്ദേഹം തന്റെ പുത്രനെ അവസാനമായി ഉപദേശിച്ചു!
അനന്തരം അദ്ദേഹം അവിടെ വെച്ച് രക്തസാക്ഷിയായി! പുത്രൻ അംറുബ്നുതുഫൈൽ (റ) പിന്നീട് യർമൂക്ക് യുദ്ധത്തിൽ വെച്ചായിരുന്നു രക്തസാക്ഷിയായത്.
തുഫൈൽ ബ്നു അംറുദൗസി (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
തുഫൈൽ ബ്നു അംറുദൗസി (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
*【 തുഫൈൽ ബ്നു അംറുദൗസി (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】*
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment