*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 10/09/2021*
*FRIDAY*
*02 Safar 1443*
*🔖 അറിവ് നേടല്‍ മനുഷ്യന്റെ ജന്മവാസനയാണ്...*
_🍃 പിതാവിന്റെ കൈപിടിച്ച് സഞ്ചരിക്കുന്ന കൊച്ചുകുട്ടി കൗതുകമുള്ളതെന്തു കണ്ടാലും അതെന്താണെന്ന് ചോദിക്കുന്നതും കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരിയുടെ തീനാളത്തിലേക്ക് കൊച്ചുകുട്ടികള്‍ കൈനീട്ടുന്നതും *എന്താണത് എന്നറിയാനുള്ള അടങ്ങാത്ത ജിജ്ഞാസയും കൊണ്ടാണ്...*_
_🍂 ഇതര ജീവിവര്‍ഗ്ഗങ്ങളില്‍നിന്ന് വ്യത്യസ്‌തമായി മനുഷ്യന് പുരോഗതിയുടെ ഉത്തുംഗതയിലെത്താന്‍ കഴിഞ്ഞത് അവന്‍ *അവന്റെ ബുദ്ധി ഉപയോഗിച്ച് സമ്പാദിച്ച വിജ്ഞാനംകൊണ്ടു മാത്രമാണ്...*_
_🍃 അറിവ് ജീവിതത്തിലെ തിരിച്ചറിവാണ്., അത് കരുത്താണ്, *ലോകത്തിനു മുൻപിൽ തലയുയർത്തി നിൽക്കാനുള്ള കരുത്ത്...*_
_🍂 അറിവുള്ളവനും, അറിവില്ലാത്തവനും വിജയമുണ്ട്. *എന്നാൽ അറിവുള്ളവന്റെ വിജയത്തിന്ന് മാധുര്യം ഏറെയുണ്ട്...*_
_🍃 അറിവിന്റെ വിസ്ഫോടനം നടക്കുന്ന ആധുനിക ലോകത്ത് അറിവില്ലാത്തവൻ *ലോകത്തിന് തന്നെ ബാദ്ധ്യതയാണ് എന്നു തിരിച്ചറിയുക...*_
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവർക്കും നാഫിയായ ഇൽമ് സമ്പാദിക്കാനും അതനുസരിച്ചു ജീവിക്കാനും തൗഫീഖ് നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment