*417 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*49📌 തുഫൈൽ ബ്നു അംറുദൗസി (റ)*
*💧Part : 01💧*
യമനിലെ ഒരു ഗ്രാമമായ ദൗസിലെ മാന്യവ്യക്തിയായിരുന്നു തുഫൈൽ (റ). അനുഗൃഹീത കവിയായിരുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധി യമനിലും മറ്റു അറബ് ജനതയിലും വ്യാപിച്ചു.
അന്ന് പ്രസിദ്ധമായ ‘ഉകാദ്വാ’ (ഉക്കാള) ചന്തയിൽ നടക്കാറുണ്ടായിരുന്ന സാഹിത്യ മത്സരങ്ങളിൽ തുഫൈൽ (റ) എണ്ണപ്പെട്ട ഒരംഗമായിരുന്നു.
ജാഹിലിയ്യാകാലത്ത് താഇഫിന്റെയും നഖ്ലയുടെയും മദ്ധ്യേ വർഷം പ്രതി
ശവ്വാൽമാസത്തിൽ ഇരുപത് ദിവസങ്ങളോളം നീണ്ടുനിൽക്കാറുണ്ടായിരുന്ന ഒരു
ഉത്സവച്ചന്തയായിരുന്നു ഉകാദ്വ.
അവിടെ കച്ചവടം, സാഹിത്യമത്സരം, രചനാപ്രദർശനം, എന്നിവ നടത്തപ്പെട്ടിരുന്നു. ഉക്വാദയിൽ പങ്കെടുക്കാനെത്തുന്ന തുഫൈൽ (റ) പലപ്പോഴും മക്കയിൽ
പോകാറുണ്ടായിരുന്നു.
നബി ﷺ പരസ്യപ്രബോധനം തുടങ്ങിയ ഘട്ടത്തിൽ ഒരിക്കൽ തുഫൈൽ (റ) മക്കയിലെത്തി. ഖുറൈശികൾ സാധാരണപോലെ അദ്ദേഹത്തെ മാന്യോചിതമായി സ്വീകരിച്ചാദരിച്ചു.
തുഫൈൽ (റ) നബിﷺയുമായി ബന്ധപ്പെടുന്നത് ഖുറൈശികൾ ഭയപ്പെട്ടു. മുഹമ്മദ് നബിﷺയുടെ വലയിൽ അദ്ദേഹം അകപ്പെട്ടേക്കുമോ എന്നായിരുന്നു അവരുടെ ഭയം. യമനിലെ പൗരപ്രധാനിയും പ്രസിദ്ധകവിയുമായ തുഫൈൽ (റ) ഇസ്ലാം മതം സ്വീകരിച്ചാൽ മറുനാട്ടിലും പുതിയ മതത്തിന്റെ ശ്രുതി പരക്കുമല്ലോ എന്നവർ പേടിച്ചു.
അവർ തുഫൈൽ (റ) വിനെ ഉപദേശിച്ചു: “തുഫൈൽ, നിങ്ങൾ മുഹമ്മദ് (ﷺ)യെ കാണുകയോ സംസാരിക്കുകയോ ചെയ്യരുത്, അബദ്ധത്തിൽ അകപ്പെട്ടേക്കും. ആ വചനങ്ങൾ അത്യാകർഷകമാണ്.
പക്ഷെ, പിതാവിനേയും, പുത്രനെയും ജ്യേഷ്ഠനുജൻമാരെയും വേർപ്പെടുത്തിക്കളയും. നമ്മുടെ ജനതക്ക് ആപത്തായിത്തീരും. അതുകൊണ്ട് മുഹമ്മദ് (ﷺ)യുമായി സംസാരിക്കുവാനോ ബന്ധപ്പെടുവാനോ പോകരുത്.”
തുഫൈൽ (റ) തന്നെ പിന്നീട് ഈ കഥ വിവരിക്കുന്നത് നോക്കൂ..!!
“ഞാൻ ഒരിക്കലും നബിﷺയുമായി ബന്ധപ്പെടുകയില്ലെന്ന് ഉറപ്പ് കൊടുക്കുന്നത് വരെ എന്നെ അവർ നിർബന്ധിച്ചുകൊണ്ടിരുന്നു. ഞാൻ പിറ്റേന്ന് കാലത്ത് കഅബയിൽ പോയി. അവിടെ നബിﷺയുണ്ടായിരുന്നു. നബിﷺയുടെ ഒരു വാക്കുപോലും കേൾക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു.
നബി ﷺ കഅബയുടെ അരികെ നമസ്കരിച്ചുകൊണ്ടിരിക്കുകയായരുന്നു. ഞാൻ കുറച്ച് അടുത്തുചെന്നു. അപ്പോൾ സുന്ദരമായ ചില വചനങ്ങൾ കേൾക്കാനിടയായി. ഞാൻ സ്വയം തീരുമാനിച്ചു. അദ്ദേഹം ബുദ്ധിമാനായ കവിയാകുന്നു. ഞാനെന്തിനു പേടിക്കണം..? നന്മ സ്വീകരിക്കാനും തിൻമ തിരസ്കരിക്കാനുമുള്ള ബുദ്ധി
എനിക്കുണ്ടല്ലോ. അതുകൊണ്ട് ബന്ധപ്പെട്ട് സംസാരിക്കുക തന്നെ വേണം.
നബി ﷺ പ്രാർത്ഥന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതു പ്രതീക്ഷിച്ചു ഞാൻ അവിടെത്തന്നെ ഇരുന്നു. നബി ﷺ വീട്ടിലേക്ക് പുറപ്പെട്ടു. പിന്നിൽ ഞാനും.
വീട്ടിലെത്തിയപ്പോൾ ഞാൻ പറഞ്ഞു: മുഹമ്മദ് (ﷺ), നിങ്ങളുടെ ജനത നിങ്ങളെ കുറിച്ച് പലതും പറയുന്നു. എങ്കിലും നിങ്ങളുടെ ചില വചനങ്ങൾ ഞാൻ ശ്രദ്ധിക്കുകയുണ്ടായി. അതുകാരണം നിങ്ങളുടെ മതത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
നബി ﷺ ഇസ്ലാമിനെക്കുറിച്ച് എന്നോട് വിശദീകരിച്ചു. പരിശുദ്ധ ഖുർആൻ ഓതിക്കേൾപ്പിച്ചു തരികയും ചെയ്തു. അങ്ങനെ എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ കേട്ടിട്ടില്ലാത്ത ആ സുന്ദര വചനങ്ങൾ എന്നെ വശീകരിച്ചു. ഞാൻ മുസ്ലിമായി. സാക്ഷിവചനം ഉരുവിട്ടു...
നബിﷺയോട് ഞാൻ പറഞ്ഞു: നബിയേ, ഞാൻ എന്റെ നാട്ടിൽ സുസമ്മതനായ ഒരു വ്യക്തിയാണ്. ഞാൻ അങ്ങോട്ടു പോയി അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട് എനിക്കുവേണ്ടി അവിടുന്ന് (ﷺ) പ്രാർത്ഥിച്ചാലും..."
തുഫൈൽ (റ) പ്രബോധകനായി തന്റെ നാട്ടിലേക്ക് തിരിച്ചു. വിശ്വാസ ദാർഢ്യ
തയോടും ആത്മാർത്ഥതയോടും കൂടി...
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment