*408 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*44📌 അബ്ദുല്ലാഹിബ്നു ജഹ്ശ് (റ)*
*💧Part : 03💧 【അവസാനം】*
ബദർ രണാങ്കണത്തിൽ അബ്ദുല്ല (റ)വിന്റെ സേവനം ശ്ലാഘനീയവും നിസ്തുലവുമായിരുന്നു. ഉഹ്ദിൽ അദ്ദേഹത്തിന്റെയും സഅദ്ബ്നു അബീവഖാസ് (റ)വിന്റെയും കഥ അവിസ്മരണീയവും കോരിത്തരിപ്പിക്കുന്നതുമായിരുന്നു.
സഅദ് (റ) പറയുന്നു: “ഉഹ്ദ് ദിവസം അബ്ദുല്ല എന്നോട് ചോദിച്ചു: നമുക്ക് അല്ലാഹുﷻവിനോട് ഒന്ന് പ്രാർത്ഥിക്കണ്ടെയോ?” ഞാൻ പറഞ്ഞു: "അതെ, നമുക്ക് പ്രാർത്ഥിക്കാം.”
ഞങ്ങൾ രണ്ടുപേരും ഒരു വിജനമായ സ്ഥലത്തുചെന്നു. ഞാൻ ഇങ്ങനെ പ്രാർത്ഥിച്ചു: “നാഥാ, ഞാൻ പടക്കളത്തിലിറങ്ങിയാൽ ശക്തരായ എതിരാളികളെ എനിക്ക് നീ നൽകേണമേ. ഘോരസമരങ്ങൾക്കു ശേഷം അവരെ പരാജയപ്പെടുത്താനും വധിക്കാനും എനിക്ക് കഴിവ് നൽകേണമേ''. എന്റെ പ്രാർത്ഥനക്ക് അബ്ദുല്ല ആമീൻ പറഞ്ഞു.
പിന്നീട് അബ്ദുല്ല (റ) പ്രാർത്ഥിച്ചു: “നാഥാ, ഇന്ന് പടക്കളത്തിൽ രണശൂര പരാക്രമിയായ ഒരു എതിരാളിയെ എനിക്ക് നീ നൽകേണമേ. അവനുമായി എതിരിടുമ്പോൾ അവൻ എന്നെ വധിക്കുകയും എന്റെ നാക്കും ചെവിയും അരിഞ്ഞ് വികൃത
മാക്കുകയും ചെയ്യേണമേ! അങ്ങനെ ഞാൻ അംഗവിഹീനനായി നാളെ നിന്റെ തിരുസഭയിലെത്തുകയും നീ എന്റെ അംഗങ്ങളെക്കുറിച്ച് ചോദിക്കുകയും ചെയ്യുമ്പോൾ
നിനക്കും നിന്റെ പ്രവാചകനും വേണ്ടിയാണ് ഞാൻ അവ നശിപ്പിച്ചുകളഞ്ഞതെന്ന് മറുപടി പറയാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്യേണമേ!'
സഅദ് (റ) പറയുന്നു: “എന്റെ പ്രാർത്ഥനയേക്കാൾ ഉത്തമമായിരുന്നു അബ്ദുല്ലയുടേത്. അന്ന് സന്ധ്യാസമയത്ത് രണാങ്കണത്തിൽ അദ്ദേഹം വധിക്കപ്പെട്ട് കിടക്കുന്നത് ഞാൻ കണ്ടു. മൃതശരീരം മുഴുവനും വികൃതമാക്കപ്പെട്ടിരിക്കുന്നു! കാതും
മൂക്കും ശത്രുക്കൾ അരിഞ്ഞെടുത്ത് ഒരു നൂലിൽ കോർത്ത് മൃതശരീരത്തിനരികെ
ഒരു വ്യക്ഷത്തിൽ കെട്ടിത്തൂക്കിയിരിക്കുന്നു!!...
ഉഹ്ദ് പർവ്വതത്തിന്റെ പ്രാന്തത്തിൽ, തന്റെ അമ്മാവനും രക്തസാക്ഷികളുടെ നേതാവുമായ ഹംസ (റ)വിന്റെ കല്ലറയിൽ ആ മരുമകനെയും നബി ﷺ മറവു ചെയ്തു.
അബ്ദുല്ലാഹിബ്നു ജഹ്ശ് (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
അബ്ദുല്ലാഹിബ്നു ജഹ്ശ് (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
*【 അബ്ദുല്ലാഹിബ്നു ജഹ്ശ് (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】*
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
*തുടരും.., ഇന്‍ ശാ അല്ലാഹ്...💫*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment