*388 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*40📌 അബൂ അയ്യൂബുൽ അൻസാരി (റ)*
*💧Part : 01💧*
മക്കയിലെ അക്രമികളുടെ കണ്ണുവെട്ടിച്ച് ഹിജ്റ പുറപ്പെട്ട നബിﷺയും സിദ്ധീഖ് (റ)വും സുരക്ഷിതരായി മദീനയിലെത്തി. മദീനയിലെ മുസ്ലിംകൾക്ക് അതിലുപരി ഒരുത്സവമുണ്ടായിരുന്നില്ല.
നവാതിഥികളുടെ ആഗമനവാർത്തയറിഞ്ഞ മദീനയിലെ മുസ്ലിംകൾ സന്തോഷ പുളകിതരായി! അവർ സ്വീകരിക്കാൻ ഓടിയെത്തി. നബിﷺയുടെ ആതിഥേയത്വം വഹിക്കാൻ ഓരോ വീട്ടുകാരും ആഗ്രഹിച്ചു. അവർ നബിﷺയുടെ ഒട്ടകത്തിനെ വളഞ്ഞു. കടിഞ്ഞാൺ പിടിച്ചു. ഓരോരുത്തരും നബി ﷺ തന്താങ്ങളുടെ വീട്ടിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു.
സാലിമുബ്നു ഔഫിന്റെ വീട്ടുപടിക്കലെത്തിയപ്പോൾ അവർ നബിﷺയെ വിനയപുരസ്സരം സ്വീകരിച്ചു. അവിടെ ഇറങ്ങാൻ ആവശ്യപ്പെട്ടു. തങ്ങൾ എണ്ണത്തിലും വണ്ണത്തിലും വലിയവരും പ്രതിരോധശക്തി കൂടിയവരുമാണെന്ന് അവർ പറഞ്ഞു നോക്കി.
ബനുസഈദ് ഗോത്രക്കാരും ഹാമിസ്ബ്നുഖസ്റജിന്റെ സന്തതികളും അദിയ്യിബ്നുനജ്ജാറിന്റെ കുടുംബവും നബിﷺയോട് തങ്ങളുടെ വീട്ടിൽ ഇറങ്ങിത്താമസിക്കാൻ കൗതുകത്തോടുകൂടി അപേക്ഷിച്ചു. അവർ ഒട്ടകത്തിന്റെ കടിഞ്ഞാൺ
പിടിച്ചു. നബിﷺയെ വാഹനത്തിൽ നിന്ന് ഇറക്കാൻ ശ്രമിച്ചുനോക്കി.
നബി ﷺ അവരോട് പറഞ്ഞു: "ഒട്ടകത്തിന് വഴിമാറിക്കൊടുക്കൂ എവിടെയിറങ്ങണമെന്ന് അതിന്ന് കൽപ്പനയുണ്ട്.''
ആ അനുഗ്രഹീത ആതിഥേയത്വം ആർക്കു ലഭിക്കും. ഓരോരുത്തരും അതിനർഹരാവാൻ കൊതിച്ചുകൊണ്ടിരിക്കുകയായിരുന്നു. നബി ﷺ ഒട്ടകത്തിന്റെ കടിഞ്ഞാണിൽ നിന്ന് കൈ എടുത്തു. ഒട്ടകം താനെ നടന്നു. മാലിക്ബ്നു നജ്ജാറിന്റെ വീട്ടുപടിക്കൽ അത് മുട്ടുകുത്തി. നബി ﷺ അവിടെയിറങ്ങി.
സന്തോഷാതിരേകത്താൽ തുള്ളിച്ചാടിക്കൊണ്ട് ഒരാൾ അവിടെ ഓടിയെത്തി, നബിﷺയുടെ കൈ പിടിച്ച് വീട്ടിനുള്ളിലേക്ക് കുട്ടിക്കൊണ്ടുപോയി. ആ മഹാ ഭാഗ്യവാനായിരുന്നു
മാലിക്കുബ്നു നജ്ജാറിന്റെ പേരസന്തതിയായ അബൂഅയ്യൂബുൽ അൻസാരി (റ).. അഥവാ ഖാലിദുബ്നു സൈദ് (റ)!!
*തുടരും, ഇന്‍ ശാ അല്ലാഹ്...💫
L*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment