Skip to main content

തൗബ സ്വീകാര്യമാവാന്‍

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *🤲🏼 തൗബ സ്വീകാര്യമാവാന്‍ 🤲🏼*

*🔘~~~~~~~▪💦▪~~~~~~~🔘*



       ✍🏼അധിക്ഷേപാര്‍ഹമായ കാര്യങ്ങളില്‍ നിന്ന് അകന്ന് സ്തുത്യര്‍ഹമായവയിലേക്ക് മടങ്ങുക എന്നതാണ് തൗബ...(തൗബ സ്വീകാര്യമാവാന്‍)


 അല്ലാഹുﷻവിന്റെ വഴിയില്‍ പ്രവേശിക്കുന്നവരുടെ പ്രാരംഭ നടപടിയാണിത്. പടച്ചവന്റെ അടുത്തേക്കുള്ള യാത്ര ശരിയായിത്തീരുന്നതിനുള്ള നിബന്ധനയുമാണ് തൗബ.

(തൗബ സ്വീകാര്യമാവാന്‍)

 *📌 തൗബ സ്വീകാര്യമാവാൻ പ്രധാനമായും നാല് നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. അവ വിവരിക്കുകയാണിവിടെ...*

(തൗബ സ്വീകാര്യമാവാന്‍)

*📍1) പാപങ്ങളെക്കുറിച്ച് ഖേദിക്കല്‍:*


   തൗബയുടെ ആദ്യപടിയാണ് മനസ്സില്‍ ഖേദം വരല്‍. അല്ലാഹു ﷻ ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിന് പകരം നന്ദികേടാണല്ലോ എന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന ചിന്തയിലൂടെത്തന്നെ ഖേദം വരുന്നതാണ്. “തൗബയെന്നാല്‍ ഖേദമാണ് " എന്നൊരു ഹദീസും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ചെയ്ത ദോഷത്തെത്തൊട്ട് ഖേദിക്കലും അല്ലാഹുﷻവിന്റെ ശിക്ഷയെ ഭയപ്പെടലും സത്യവിശ്വാസിയുടെ ലക്ഷണമാണ്...(തൗബ സ്വീകാര്യമാവാന്‍)


 നബി ﷺ പറയുന്നു: “ഒരു സത്യവിശ്വാസി തെറ്റ് ചെയ്താല്‍ അവന് വലിയ ഖേദവും അല്ലാഹുﷻവിന്റെ ശിക്ഷ ഇറങ്ങുന്നതിനെ കുറിച്ച് ഭയവുമുണ്ടാകും. പര്‍വ്വതം എന്റെ മേല്‍ വീണേക്കുമോ എന്നുപോലും അവന്‍ ഭയപ്പെടും. എന്നാൽ കപടവിശ്വാസിയാവട്ടെ, തെറ്റിനെ അവഗണിക്കും. തന്റെ മൂക്കിന്‍തുമ്പത്ത് വന്നിരിക്കുന്ന ഒരീച്ചയെ ആട്ടുന്ന ലാഘവത്തോടെയാണവന്‍ തെറ്റിനെ കാണുക.”(തൗബ സ്വീകാര്യമാവാന്‍)

  (ബുഖാരി)


 നൂറുപേരെ കൊന്ന ഒരാളുടെ തൗബ പോലും അല്ലാഹു ﷻ സ്വീകരിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പോലെ കൊടും ഖേദം മനസ്സിലുണ്ടാവണം. എന്നാലേ അല്ലാഹു ﷻ അത് സ്വീകരിക്കൂ. അല്ലാഹു ﷻ ഖല്‍ബിലേക്കാണല്ലോ നോക്കുക..!!(തൗബ സ്വീകാര്യമാവാന്‍)


*📍2) ദോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക:*


   ദോഷങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായി വിട്ടുനിന്നുകൊണ്ടാവണം തൗബ ചെയ്യേണ്ടത്. ദോഷത്തില്‍ നിലനിന്നുകൊണ്ട് തന്നെ അതില്‍ നിന്ന് പശ്ചാത്തപിക്കുന്നവന്‍ അല്ലാഹുﷻവിനെ പരിഹസിക്കുന്നവനാണ്...

(തൗബ സ്വീകാര്യമാവാന്‍)

 നബി ﷺ പറയുന്നു: “നിശ്ചയം, പാപത്തില്‍ നിന്ന് ഖേദിച്ച് മടങ്ങിയവന്‍ പാപം ചെയ്യാത്തവനെ പോലെയാണ്. ദോഷത്തില്‍ വ്യാപൃതനായിരിക്കെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്നവന്‍ അല്ലാഹുﷻവിനെ പരിഹസിക്കുന്നവനെപ്പോലെയാണ് ” (തൗബ സ്വീകാര്യമാവാന്‍)

  (ത്വബ്റാനി)


*📍3) ഇനിയൊരിക്കലും ഒരു പാപവും ചെയ്യില്ലെന്ന് ദൃഢനിശ്ചയം ചെയ്യല്‍:*

(തൗബ സ്വീകാര്യമാവാന്‍)

   അലക്കിത്തേച്ച വസ്ത്രങ്ങളില്‍ അഴുക്കാകുന്നത് നാം പ്രത്യേകം ശ്രദ്ധിക്കാറുള്ളത് പോലെ, തൗബ ചെയ്തതിന് ശേഷം ഇനി ദോഷങ്ങള്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. പണ്ഡിതന്മാര്‍ പറയുന്നു: “ഒരു തെറ്റില്‍ നിന്നൊരാള്‍ പശ്ചാതപിച്ചു. പിന്നീട് ആ തെറ്റ് ചെയ്യാന്‍ പിശാചിന്റെയും സ്വശരീരത്തിന്റെയും പ്രേരണയുണ്ടായപ്പോള്‍ ഏഴ് തവണ അയാള്‍ സ്വശരീരത്തോട് ധര്‍മസമരം നടത്തി. എന്നാല്‍ പിന്നീട് ആ ദോഷത്തിലേക്ക് അല്ലാഹു ﷻ അവനെ മടക്കുകയില്ല.”

(തൗബ സ്വീകാര്യമാവാന്‍)

*📍4) മനുഷ്യരുടെ ബാധ്യതകളില്‍ നിന്നൊഴിവാകുക:*


   മനുഷ്യരുമായി ബന്ധപ്പെട്ട തെറ്റുകള്‍ക്ക് അവരോട് പൊരുത്തപ്പെടീക്കുക തന്നെ വേണം. എന്നാലേ തൗബ സ്വീകാര്യമാവൂ. മനുഷ്യരുടെ ബാധ്യതകള്‍ വീട്ടാതെയും പൊരുത്തപ്പെടീക്കാതെയും അല്ലാഹുﷻവിനോട് പശ്ചാത്തപിച്ചിട്ട് കാര്യമില്ല. പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ലാത്ത വിഷയമാണിത്...(തൗബ സ്വീകാര്യമാവാന്‍)


 സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കുകയോ അവനെ തൃപ്തിപ്പെടുത്തുകയോ വേണം. അന്യായമായി കൈവശപ്പെടുത്തിയവ തിരിച്ചേല്‍പ്പിക്കണം.(തൗബ സ്വീകാര്യമാവാന്‍)


 അപവാദങ്ങളോ ഏഷണിയോ പരദൂഷണമോ പറഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അവരോട് പൊരുത്തപ്പെടീക്കണം. സാമ്പത്തിക ഇടപാട് നല്‍കാനുള്ള വ്യക്തി മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവകാശികളെ ഏല്‍പിക്കണം. അതുമില്ലെങ്കില്‍ അവന്റെ പേരില്‍ ധർമ്മം ചെയ്യണം. അതിനും സാധിക്കാതിരുന്നാല്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും നന്മകള്‍ അധികരിപ്പിക്കുകയും വേണം.

(തൗബ സ്വീകാര്യമാവാന്‍)

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

*join ഇസ്ലാമിക അറിവുകൾ*



*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه🌹_*

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...