*236 ♻ തിരിച്ചറിവ് ♻*
*🔘~~~~~▪️‼▪️~~~~~🔘*
*💧Part : 236💧*
*📌 നാം യഥാർത്ഥത്തിൽ സ്വാതന്ത്ര്യരോ..?*
*✒️ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ കാലികമായ ഇന്ത്യൻ സാഹചര്യം വിശകലന വിധേയമാക്കുകയാണ് ഇവിടെ...*
✍🏼എഴുപത്തിയഞ്ചാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ സ്ഥിതി വളരെ മോശമാണ്. രാജ്യം ചിലരുടെ തറവാട് സ്വത്താണെന്നും മറ്റുള്ളവരെല്ലാം ഇവിടം വിട്ടു പോകേണ്ടവരാണ് എന്നും പ്രഖ്യാപിച്ച്, കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു...
ഭരണത്തിലും അപ്രമാദിത്വം നേടിയ വർഗീയ കോമരങ്ങൾ ഇന്ത്യയുടെ സുന്ദരമായ ഭരണ ഘടനയിൽ മാറ്റം വരുത്തി വർഗീയ ഫാസിസ്റ്റ് അനുകൂലമായ കൂട്ടിച്ചേർക്കലുകൾ നടത്തി ഇന്ത്യയുടെ *നാനാത്വത്തിൽ ഏകത്വം* എന്ന സുന്ദര ആശയം ഏകാധിപത്യം എന്ന രൂപത്തിലേക്ക് മാറ്റി..!!
ചരിത്രത്തിന്റെ താളുകൾ പരതിയാൽ ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ മുസ്ലീങ്ങളോളം ഭാഗവാക്കായവർ കുറവായിരിക്കും. പക്ഷേ ചരിത്രവക്രീകരണത്തിലൂടെ മുസ്ലിം സ്വാതന്ത്രസമര ചരിത്രം നാമാവശേഷമാക്കി. ആത്മഹത്യ ചെയ്തവരേയും പേടിച്ചോടിയവരേയും
ഉന്നതങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. വരുന്ന തലമുറക്ക് പഴയ ചരിത്രങ്ങൾ അറിയാൻ കഴിയാത്ത വിധം
പാഠപുസ്തകങ്ങൾ പോലും തിരുത്തിയെഴുതി...
ചരിത്ര താളുകളിൽ ഉല്ലേഖനം ചെയ്യപ്പെട്ട ചില സത്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും സ്വാതന്ത്ര്യ സമരചരിത്ര യാഥാർത്ഥ്യം മനസ്സിലാക്കാനും പുതുതലമുറ തയ്യാറായാൽ മാത്രമേ ഏകാധിപതികളുടെ ആഗ്രഹം നടക്കാതിരിക്കൂ..!!
*📍ചരിത്രത്തിലേക്കൊരു എത്തി നോട്ടം*
1498 ല്‍ പോര്‍ച്ചുഗീസ് നായകനായ വാസ്ഗോഡ ഗാമ കോഴിക്കോട് (കാപ്പാട്) കപ്പലിറങ്ങിയതോടെയാണ്
കലാപങ്ങളുടെ തുടക്കം.
കൊളോണിയലിസത്തിന്‍റെ വിത്ത് കരക്കടിഞ്ഞതും ഫ്രഞ്ചുകാരുടെയും ഡച്ചുകാരുടെയും യാത്ര ഇന്ത്യയിലേക്ക് ആരംഭിച്ചതും അവിടം മുതൽക്കാണ്. തദവസരത്തിൽ വിദേശികളെ കച്ചവട ആവശ്യാര്‍ത്ഥം വരവേറ്റിരുന്ന ഇന്ത്യക്കാര്‍ അവരെയും നിരാശരാക്കിയില്ല. പക്ഷെ ഇന്ത്യയിലെ സമ്പത്തില്‍ മാത്രം കണ്ണുനട്ടിരുന്ന അവരുടെ ചതി പുറത്താവുന്നത് പിന്നീടാണ്.
സമ്പത്തുകള്‍ കൊള്ളയടിക്കുകയും അതിക്രമത്തിന് അവര്‍ നേതൃത്വം നല്‍കുകയും ചെയ്തു.
കോഴിക്കോട് കാപ്പാട് കടപ്പുറത്ത് എത്തിയ വാസ്കോഡ ഗാമയും കൂട്ടുകാരും അവിടെ നിന്ന് സാമൂതിരിയുമായി കച്ചവടം നടത്തി.
കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഗാമയുടെ തനിസ്വഭാവം പ്രകടമാകാന്‍ തുടങ്ങി. സാമൂതിരിയുമായി ഉടക്കി കൊച്ചിയിലേക്കും അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കും മാറി സഞ്ചരിച്ചുകൊണ്ടിരുന്നു. പല തന്ത്രങ്ങളാലും കച്ചവടവും നാടും പിടിച്ചടക്കാന്‍ ഗാമ പരിശ്രമിച്ചു. സാമൂതിരിയും സൈന്യവും അതിനെതിരെ അഹോരാത്രം പോരാടി.
1600 കാലങ്ങളില്‍ ഇഗ്ലീഷുകാര്‍ ഇന്ത്യയില്‍ കാലുകുത്തിയതോടെ ഇന്ത്യക്കാരുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമായി. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം അധിനിവേശ മോഹങ്ങളുമായി കടന്നു വന്ന ബ്രിട്ടീഷുകാര്‍ പറങ്കികളെ പോലെ തന്നെ മുസ്‌ലിം വിരുദ്ധരായിരുന്നു. അവര്‍ ജനങ്ങളെ അക്രമിച്ചത് പല രീതികളിലായിരുന്നു. പട്ടിണിയും ദാരിദ്ര്യവും കാരണം കഷ്ടപ്പെട്ടു ജീവിക്കുന്ന ജനങ്ങള്‍ക്ക് ഭാരിച്ച നികുതി ചുമത്തി നശിച്ച അധിനിവേശം ഇന്ത്യമഹാരാജ്യത്ത് ഉടലെടുത്തത് മുതല്‍ തന്നെ ചില സേനാനികൾ അതിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. പോര്‍ച്ചുഗീസുകാരെയും
അധിനിവേശ നശൂലങ്ങളെയും
എന്ത് വിലകൊടുത്തും തുരത്താന്‍ സേനാനികള്‍ പരശ്രമിച്ചു.
പോര്‍ച്ചുഗീസുകാരുടെ നരനായട്ടിനെതിരെ ആദ്യം രംഗത്ത് വന്നതും അധിനിവേശങ്ങള്‍ക്കെതിരെ ബഹുജന പ്രസ്ഥാനം കെട്ടിപ്പടുത്തതും മുസ്ലിം പോരാളികളാണ്...
അധിനിവേശ ശക്തികള്‍ക്കെതിരെ ആദ്യമായി ചെറുത്തുനില്‍പ്പ് ആരംഭിച്ചിരുന്നത് കോഴിക്കോട് സാമൂതിരിയും കുഞ്ഞാലി മരക്കാറുമായിരുന്നു.
പോര്‍ച്ചുഗീസുകാരുടെ അക്രമങ്ങളെ ചെറുക്കാനും അവരുടെ നാവിക ശക്തി തടയാനും നമ്മള്‍ ഒരു നാവിക ശക്തിയുണ്ടാക്കണം എന്ന സാമൂതിരിയുടെ ചിന്തക്ക് കുഞ്ഞാലി മരക്കാര്‍ പൂർണ്ണ പിന്തുണ നൽകി.
സാമൂതിരി നാവിക സേനയെ തയ്യാറാക്കുകയും സേനാ നേതൃത്വം കുഞ്ഞാലി മരക്കാരെ ഏല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ചരിത്രത്തില്‍ അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമായിരുന്നു കുഞ്ഞാലിമരക്കാരുടേത്...
അധിനിവേശ കാല്‍വെപ്പുകള്‍ക്കെതിരെ പോരാടിയ മുസ്ലിം വീരയോദ്ധാക്കള്‍ അനേകമാണ്. ദേശ സ്നേഹം എന്നത് ഏതൊരു പൗരനും അവകാശമാണ്. എന്നാൽ മുസ്ലിം പോരാളികള്‍ക്കത് ആവേശമായിരുന്നു.
ടിപ്പു സുല്‍ത്താന്‍, ഉണ്ണി മൂസ, ചെമ്പന്‍ പോക്കര്‍, ചെമ്പ്രശ്ശേരി തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍ തുടങ്ങിയ ധീര ദേശാഭിമാനികള്‍...
ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന്‍റെ പേടിസ്വപ്നമായിരുന്നു ടിപ്പു സുല്‍ത്താന്‍. 1798 ല്‍ സമരത്തില്‍ മരണപ്പെട്ടതോടെ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് തുള്ളിച്ചാടി .
ശേഷം അവരുടെ കണ്ണിലെ കരടായിരുന്നു മൂസ. അദ്ദേഹം താമസിച്ചിരുന്ന ഗ്രാമത്തെ ബ്രിട്ടീഷ് ശക്തികള്‍ വളയുകയും വീടും സ്വത്തും പിടിച്ചെടുക്കുകയും ചെയ്തു. അതൊന്നും ധീരദേശാഭിമാനിയെ ഭീരുവാക്കിയില്ല. കമ്പനിക്ക് കീഴില്‍ ഒരുനിലക്കും തലതാഴ്ത്താതെ ഉണ്ണി മൂസ തന്‍റെ രാജ്യത്തിന്‍റെ ആദര്‍ശത്തില്‍ നിലനിന്നുകൊണ്ട് മരണം വരെ പോരാടി. 1850 ൽ ഭയങ്കരമായ ഒരു പോരാട്ടത്തിനൊടുവിൽ മൂസ അടക്കം നിരവധിപേർ വീരമൃത്യു വരിച്ചു
*📍നികുതിക്കെതിരെ ഉമർ ഖാളി (റ)*
പണ്ഡിതനും കവിയുമായ വെളിയങ്കോട് ഉമര്‍ഖാളി (റ) ശക്തികള്‍ക്കെതിരെ പോരാടി. പട്ടിണിയും ദാരിദ്ര്യവും കാരണം കഷ്ടപ്പെട്ട് ജീവിക്കുന്ന മാപ്പിളമാര്‍ക്ക് നികുതി പീഢനം ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെതിരെ മഹാന്‍ ശബ്ദിക്കുകയും നിഷേധ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. തന്‍റെ ഭൂമിക്ക് മറ്റൊരാള്‍ക്ക് നികുതി കൊടുക്കാന്‍ ഉമര്‍ ഖാളി (റ) തയ്യാറായില്ല. ചാവക്കാട് തുക്കിടി സാഹിബിന്‍റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയതു കാരണം മഹാനവർകൾ ജയിൽ വാസം അനുഭവിക്കുകയും 1857 കാലഘട്ടത്തില്‍ മരണപ്പെടുകയും ചെയ്തു.
കൊളോണിയല്‍ ശക്തികള്‍ക്കെതിരെയും അധിനിവേശ പറങ്കികള്‍ക്കെതിരെയും അചഞ്ചല വിശ്വാസത്തെ ആയുധമാക്കി സന്ധിയില്ലാ സമരം ചെയ്തവരായിരുന്നു മുസ്ലിം സേനാനികള്‍. ഇംഗ്ലീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ അടരാടി അടര്‍ക്കളത്തില്‍ മരിച്ചുവീണവരാണ് മാപ്പിള സ്വാതന്ത്ര്യ സമര സേനാനികള്‍.
പറങ്കികളും മലബാറിലെ ധീര ദേശാഭിമാനികളായ നാവികരും തമ്മില്‍ അറബിക്കടലിന്‍റെ വിരിമാറില്‍ നിരന്തരമായി സംഘട്ടനങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലത്താണ് ധീര ദേശാഭിമാനിയായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) അവര്‍ക്കെതിരെ പ്രതിരോധത്തിന്‍റെ വേലികള്‍ തീര്‍ക്കുന്നത്. ഇസ്ലാമിനോടും മതസ്ഥരോടും കടുത്ത പ്രതികാര മനോഭാവവും വെച്ചുപുലര്‍ത്തിയിരുന്ന പറങ്കി പടയാളികളെ ഇന്ത്യാ മഹാരാജ്യത്തു നിന്ന് തുരുത്താന്‍ ശബ്ദമുയര്‍ത്തിയത് മഖ്ദൂം (റ) തങ്ങളായിരുന്നു.
മമ്പുറം സയ്യിദ് അലവി (റ) തങ്ങളുടെ നേതൃത്വത്തിൽ കുഞ്ഞാലി മരക്കാർ (ഒന്നാമൻ രണ്ടാമൻ മൂന്നാമൻ) അലി മുസ്ലിയാർ അബ്ദുൽ ഖാദർ അത്തൻ ഗുരുക്കൾ ചെമ്പൻ പോക്കർ തുടങ്ങിയ നിരവധി മുസ്ലിംകൾക്കൊപ്പം മറ്റു പിന്നോക്ക ദലിത് വിഭാഗക്കാരും സ്വാതന്ത്ര്യത്തിന് വേണ്ടി സ്വ ജീവൻ വെടിഞ്ഞവരായിരുന്നു
ചരിത്ര വക്രീകരണവും വര്‍ത്തമാന അക്രമണങ്ങളും സ്വരാജ്യ സ്വതന്ത്ര്യത്തിനായി പോരടിച്ച് മരിച്ച മുസ്ലിം സേനാനികളെ ചരിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് ബ്രിട്ടീഷ് ശക്തികള്‍ മുതല്‍ ആഗ്രഹിക്കുകയും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ്കാരുടെ പാദസേവകരും വെപ്പാട്ടികളുമായി കഴിഞ്ഞ് കൂടിയ ഭരണാധികാരികളെ ധീര ദേശാഭിമാനികളായി ഉയര്‍ത്തുന്നതിനും രാജ്യത്തിന്‍റെ രക്ഷക്ക് വേണ്ടി പോരാടിയ ടിപ്പുസുല്‍ത്താനെ പോലെയുള്ളവരെ മതഭീകരരായി ഉയര്‍ത്തുന്നതും വിരോധാഭാസമാണ്. സമകാലിക ഇന്ത്യയില്‍ വായിക്കപ്പെടുന്ന സിംഹഭാഗം ചരിത്ര ഗ്രന്ഥങ്ങളിലും കേരള മുസ്ലിം സമര സേനാനികളെക്കുറിച്ചോ അവരുടെ പോരാട്ടങ്ങളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ല.
വെള്ളക്കാരുടെ തീ തുപ്പുന്ന പീരങ്കികള്‍ക്കു മുന്നില്‍ വീരമൃത്യു വരിച്ച് വീരോതിഹാസം രചിച്ച പൂര്‍വ്വീകര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥം കളഞ്ഞു കുളിക്കുവാന്‍ സഹോദരന്‍റെ ജീവന്‍ അറുത്തെടുത്ത് ആനന്ദ നൃത്തം വെക്കുന്ന ഭീകര ചിന്തകളെ വര്‍ത്തമാന കാലത്ത് നിന്ന് തുടച്ചു നീക്കേണ്ടതുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന ഇക്കാലത്ത് *യഥാര്‍ത്ഥത്തില്‍ ഇന്ത്യ സ്വതന്ത്രമാണോ* എന്ന് സംശയിക്കേണ്ടതുണ്ട്.
ഈമാനിക ആവേശവും രാജ്യസ്നേഹവും കൈമുതലാക്കി നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ നാടിന്റെ നന്മക്കായി...
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment