*138👨🏻⚕️ആരോഗ്യ സംരക്ഷണം👨🏻⚕️*
*🔹~~~~~~~▪️🔰▪️~~~~~~~🔹*
*💧Part : 138💧*
*📌 കുഴിനഖവും പരിഹാര മാർഗങ്ങളും*
✍🏼നഖങ്ങളുടെ ആരോഗ്യം സൗന്ദര്യസംരക്ഷണത്തിൽ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്.
നഖത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നത് പലപ്പോഴും കുഴിനഖം എന്ന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഈ രോഗാവസ്ഥയെ പൂര്‍ണമായും മാറ്റുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. നഖത്തില്‍ ബാധിക്കുന്ന ഫംഗസ് ആണ് പലപ്പോഴും ഇതിന്റെ പ്രധാനമായ ഒരു കാരണം.
കുഴിനഖത്തിന് ചില പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്.
അവയാണ്...
*◉ 01)* മയിലാഞ്ചി ഇലയും തുമ്പയുടെ തളിരും ഇന്തുപ്പും കൂടി അരച്ചു കുഴമ്പു രൂപത്തിൽ പുരട്ടുന്നത് കുഴിനഖം മാറാൻ നല്ലതാണ്.
*◉ 02)* എരുക്കിന്റെ പാൽ (കറ) കുഴിനഖം ഉള്ളിടത്തു പുരട്ടുക. കുഴിനഖ പ്രശ്നം ഭേദമാകുന്നു.
*◉ 03)* മയിലാഞ്ചി, പച്ച മഞ്ഞൾ എന്നിവ അരച്ചു തേക്കുന്നത് കുഴിനഖം മാറാൻ സഹായകമാണ്.
*◉ 04)* തുളസിയില ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടിയാൽ കുഴിനഖം മാറാനിടയാകുന്നു.
*◉ 05)* പുല്ലാഞ്ഞിയിലയിട്ടു വെന്ത വെള്ളം കൊണ്ടു തുടർച്ചയായി ധാര ചെയ്യുക.
*◉ 06)* കാഞ്ഞിരത്തിന്റെ ഇലയിട്ടു വെന്ത വെള്ളം കൊണ്ടു ധാര ചെയ്യുക.
*◉ 07)* ചുണ്ണാമ്പും ശർക്കരയും തുല്യ അളവിൽ അരച്ചു പുരട്ടുന്നത് ഫലപ്രദമാണ്.
*◉ 08)* പച്ചമഞ്ഞൾ അരച്ചു വേപ്പെണ്ണയിൽ തേച്ചു പുരട്ടുന്നത് കുഴിനഖം ഭേദമാകാൻ സഹായിക്കുന്നു.
*◉ 09)* നവസാരം തേനിൽ ചാലിച്ചു പുരട്ടുന്നത് കുഴിനഖം മാറാൻ ഉത്തമമാണ്.
*◉ 10)* കീഴാർ നെല്ലി സമൂലം അരച്ചു പുരട്ടുന്നത് കുഴിനഖം മാറി സുഖപ്പെടാൻ
ഫലപ്രദമാണ്.
*◉ 11)* തിപ്പലി, കായം, വെളുത്തുള്ളി, മഞ്ഞൾ, ഇന്തുപ്പ്, ചുക്ക്, കുരുമുളക് എന്നിവ എണ്ണയിൽ മൂപ്പിച്ചു കുഴിനഖത്തിൽ പുരട്ടുന്നത് കുഴിനഖം മാറാൻ മികച്ച ഔഷധമാണ്.
*◉ 12)* കോലരക്ക് എരുമ നെയ്യിൽ ചേർത്തു അരച്ചു പുരട്ടുക.
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment