*395 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*41📌 ഉബയ്യുബ്നു കഅ്ബ് (റ)*
*💧Part : 05💧*
നബികരീം ﷺ തങ്ങൾ
കഠിനവും വിഷമപൂർണവുമായ ഒരു പരീക്ഷ നടത്തി ഉബയ്യുബ്നു കഅ്ബ് (റ) വിന്.
ചരിത്രകാരന്മാർ ആ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. ആ കഠിന പരീക്ഷയിലും ഉബയ്യ് (റ) വിജയ ശ്രീലാളിതനായി. അങ്ങനെ റസൂലുല്ലാഹി ﷺ തങ്ങൾ രത്നഖജിതമായ കിരീടങ്ങളേക്കാൾ എത്രയോ അനർഘമായ സമ്മാനം
ഉബയ്യുബ്നു കഅ്ബ് (റ) വിന് നൽകുകയുണ്ടായി.
ഉബയ്യുബ്നു കഅ്ബ് (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു: ഉബയ്യ് (റ) പറയുകയാണ്: റസൂൽ ﷺ തങ്ങൾ എന്നോട് ചോദിക്കുകയുണ്ടായി: അല്ലയോ അബുൽ മുൻദിർ, അല്ലാഹുﷻവിന്റെ വിശുദ്ധ ഗ്രന്ഥത്തിൽ ഏറ്റവും മഹത്തായ സൂക്തമേത്..?
ഉബയ്യ് (റ) പറയുന്നു: ഞാൻ പറഞ്ഞു: ആയതുൽ ഖുർസിയാണ് അത്. അപ്പോൾ നബി ﷺ പറഞ്ഞു: അതെ ആയത്തുൽ ഖുർസിയാണ് അത്.
ആയതുൽ ഖുർസിയെ വർണിച്ചാൽ പൂതി മാറുമോ? എത്ര വർണിച്ചാലും
മതിവരാത്ത സൂക്തമാണ് ആയത്തുൽ ഖുർസി. പ്രപഞ്ച വാദികൾ എന്ന പേരിലറിയപ്പെടുന്ന ഒരു വിഭാഗം, അല്ലാഹു ﷻ വിന്റെ ഭൂമിയിൽ പ്രപഞ്ചം മുഴുവനും ദൈവമാണെന്നവകാശപ്പെടുന്ന ബുദ്ധിഹീനർ. ശങ്കരൻ പ്രചരിപ്പിച്ച അദൈവമതാണ്.
തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നുവെന്ന അബദ്ധ സിദ്ധാന്തം. അൽപം പോലും മേധാശക്തി ആത്മ സാൽക്കരിക്കാത്ത ശങ്കരന്മാരുടെ മുരട്ടുവാദം. ആ പൊള്ള വാദത്തിന് ഉജ്വലമായ മറുപടി ആയത്തുൽ ഖുർസിയിലുണ്ട്.
സകല വിഡ്ഢികളെയും ചിന്തിപ്പിക്കാൻ കഴിയുന പ്രൗഡോജ്വല ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. ആ പരിശുദ്ധ ഖുർആനിലെ രണ്ടാമത്തെ അധ്യായമായ സൂറത്തുൽ ബഖറ, സുറത്തുൽ ബഖറയിലെ
255-ാം ആയത്തായ ആയത്തുൽ ഖുർസിയിലതാ അല്ലാഹു ﷻ പറയുന്നു:
*مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ*
ആകാശ ഭൂമികളിലുള്ളതെല്ലാം
അവന്റെതല്ലോ
പാന്തെയിസ്റ്റുകളേ, പ്രപഞ്ചം തന്നെ ദൈവമാണെന്ന് വാദിക്കുന്നവരേ, മസ്തിഷ്കം ചകിരിച്ചോറായ ആദിശങ്കർന്മാർ കേൾക്കുക! പ്രപഞ്ചത്തിലുള്ളതെല്ലാം അല്ലാഹു ﷻ വിന്റെതാണ്. അപ്പോൾ പ്രപഞ്ചത്തിലുള്ളതെല്ലാം ദൈവമാണെന്ന നിങ്ങളുടെ മുരട്ടുവാദം വലിച്ചെറിയൂ അറബിക്കടലിലേക്ക്.
സത്യത്തിനു മുമ്പിൽ നിങ്ങൾക്ക് നിലനിൽപില്ല. സത്യമിതാ വന്നണഞ്ഞിരിക്കുന്നു. അസത്യമതാ ഓടിമറയുകയായി. അസത്യം അപ്രത്യക്ഷമാകേണ്ടതു തന്നെ!
*وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا*
(നബിയേ, തങ്ങൾ വിളിച്ചു പറയുക! സത്യമിതാ വന്നണഞ്ഞു; അസത്യമതാ ഓടി മറയുകയായി. അസത്യം അപ്രത്യക്ഷമാകേണ്ടതു തന്നെ! അത് അപ്രകാരമാകുന്നതും തന്നെ, തീർച്ച!).
ഉബയ്യുബ്നു കഅ്ബ് (റ)വും
അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങൾ അവർകളും സംഭാഷണത്തിലാണ്. നമുക്കതിലേക്ക് തിരിച്ചു പോകാം,
പരിശുദ്ധ ഖുർആനിലെ ഏറ്റവും മഹിമയാർന്ന സൂക്തമേതെന്ന വിശ്വാചാര്യന്റെ ചോദ്യത്തിന് ശിഷ്യൻ നൽകിയ മറുപടി ആയത്തുൽ ഖുർസി എന്നായിരുന്നുവല്ലോ.. ശരിയായ ഉത്തരം.!
അല്ലാഹുﷻവിന്റെ റസൂൽ ﷺ തങ്ങൾ ഉബയ്യുബ്നു കഅ്ബ് (റ) അവർകളുടെ നെഞ്ചത്ത് തട്ടിക്കൊണ്ട് പറയുക
യാണ്: അബുൽ മുൻദിർ എന്ന ഉപ നാമമുള്ള ഉബയ്യുബ്‌നു കഅ്ബ് എന്നോരേ, അല്ലാഹു ﷻ നിങ്ങൾക്ക് ഇൽമെന്ന നിധി എളുപ്പത്തിൽ നേടാൻ ആവതാക്കട്ടെ...
അബുൽ മുൻദിറേ, ജ്ഞാനം
നിങ്ങൾക്ക് സുഗമമാക്കട്ടെ. അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങളുടെ മധു മൊഴി. സുൽത്വാൻമാരുടെ പാരിതോഷികങ്ങൾക്കെന്തു വില..? രാജാക്കന്മാരിൽ നിന്ന് കിട്ടുന്ന ഉപഹാരങ്ങൾക്കെന്ത് വില കൽപിക്കാൻ..? ചക്രവർത്തിമാരുടെ കിരീടങ്ങളെന്തിനു കൊള്ളും..?
അല്ലാഹു ﷻ വിന്റെ ഹബീബും ഖലീലുമായ മുത്ത്നബി ﷺ തങ്ങൾ ഉബയ്യുബ്നു കഅ്ബ് (റ)വിനോട് മൊഴിഞ്ഞ ആ മുത്ത് വചനമുണ്ടല്ലോ, അതിനു മുമ്പിൽ രാജാക്കന്മാരേ നിങ്ങൾ തല കുനിക്കണം...
നബികരീം ﷺ തങ്ങളവർകളുടെ സ്നേഹം എത്ര സമ്പാദിച്ചു മഹാനായ ഉബയ്യുബ്നു കഅ്ബ് (റ) അവർകൾ!
ഒരിക്കൽ ഉബയ്യിന് (റ) കാര്യമായ ഒരു രോഗം പിടിപെട്ടു. ഉടൻ നബി ﷺ ഡോക്ടറെ വരുത്തി. റേഡിയേഷൻ ചികിത്സയിലൂടെ ഉബയ്യിന്റെ (റ) രോഗത്തിന് ശമനം വന്നു. റേഡിയേഷന്റെ പ്രാഗ് രൂപമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ചൂടുവെപ്പിക്കുക എന്ന ഈ ചികിത്സാ സമ്പ്രദായം നബി ﷺ
തങ്ങളുടെ കാലത്തേ ഉണ്ടായിരുന്നു, സംശയിക്കേണ്ടതില്ല...
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ
*_ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment