Skip to main content

മുഹർറം പത്തും ശിയാക്കളും

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *🍃 മുഹർറം പത്തും 🍃*

              *💥 ശിയാക്കളും 💥*

      *✪​〰️〰️〰️〰️〰️〰️〰️〰️✪​*


       ✍🏼മുഹർറം മാസം ഹിജ്റ വർഷത്തിന്റെ പ്രാരംഭ മാസമാണ്. മുഹർറം ഒന്നു മുതൽ പത്ത് ദിനങ്ങളിൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. മുഹർറം ഒമ്പതിന് താസുആഅ് നോമ്പും, മുഹർറം പത്തിന് ആശൂറാഅ് നോമ്പും മുസ്ലിംകളിൽ പ്രസിദ്ധമാണ്. മുഹർറം പത്തിന് ലോകം നിരവധി അത്ഭുതങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്...


 ഇബ്രാഹിം നബി (അ) അഗ്നികുണ്ഡത്തിൽ നിന്ന് രക്ഷപ്പെട്ടതും, യൂസുഫ് നബി (അ) ജയിൽ മോചിതനായതും, യഅ്ഖൂബ് നബി (അ) മിന് കണ്ണിന് കാഴ്ച തിരിച്ചുകിട്ടിയതും, യൂനുസ് നബി (അ) മത്സ്യ വയറ്റിൽ നിന്ന് രക്ഷപ്പെട്ടതും അങ്ങനെ പല അത്ഭുതങ്ങൾക്കും ഈ ദിവസം സാക്ഷിയായി... 


 ഹബീബായ നബിﷺയുടെ പേരമകൻ ഹുസൈൻ (റ) വധിക്കപ്പെട്ടതും മുഹർറം പത്തിനായിരുന്നു. പല അത്ഭുതങ്ങൾക്കും സാക്ഷിയായ ഈ ദിവസം ഈ ഒരു ദുഃഖത്തിനും സാക്ഷിയായി. മുഹർറം പത്തിന് ഹുസൈൻ (റ) വധിക്കപ്പെട്ട ദിനമായതുകൊണ്ട് അന്നത്തെ ദിവസം ബിദ്അത്തുകാരായ ശിയാക്കൾ ഇസ്ലാം നിരോധിച്ച പല കാര്യങ്ങളും ചെയ്യാറുണ്ട്. ആദ്യം ശിയാ പ്രസ്ഥാനത്തെക്കുറിച്ച് അൽപം മനസ്സിലാക്കാം...


 യഹൂദിയായ അബ്ദുല്ലാഹിബ്നു സബഅ് മുസ്ലിംകളെ തകർക്കാൻ കണ്ടുപിടിച്ച മാർഗ്ഗമാണ് ശിയായിസം. നബിﷺക്ക് ശേഷം ഖിലാഫത്ത് അലി (റ) വിന് വേണ്ടതാണെന്നാണ് അവരുടെ പൊളിപ്പൻ വാദം. അതുകൊണ്ടുതന്നെ അലി(റ)വും സന്താനപരമ്പരയുമാണ് ഖിലാഫത്തിനധികാരികളെന്ന് അവർ വിശ്വസിച്ചു. ഇബ്നു സബഅ്, മുഖ്താറുബ്നു അബീ ഉബൈദുല്ലാഹിസ്സഫി, ബയാനുബ്നു സംആനിത്തമി തുടങ്ങിയവരാണ് ശിയാക്കളുടെ നേതാക്കൾ...


 അബദ്ധങ്ങളായ ധാരാളം വിശ്വാസങ്ങൾ വച്ചുപുലർത്തുന്ന പിഴച്ച പ്രസ്ഥാനക്കാരാണ് ശിയാക്കൾ. അവരിൽ ചിലരുടെ വിശ്വാസം അലി (റ) വാണ് നബിയെന്നാണ്. വഹ്യ്യുമായി വരുമ്പോൾ ജിബ്രീൽ(അ)ന് ആളെ മാറിപ്പോയതാണ്. അല്ലാഹു ﷻ മനുഷ്യരൂപത്തിലാണ്. അവന്റെ മുഖം ഒഴികെ ബാക്കിയെല്ലാം നശിക്കും. ഖുർആനിനെ സ്വഹാബത്തിന്റെ വ്യാഖ്യാനത്തിനെതിരിൽ വ്യാഖ്യാനിക്കാം. മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലിയാൽ ഒന്നേ സംഭവിക്കുള്ളൂ... തുടങ്ങി ധാരാളം പിഴച്ച വിശ്വാസങ്ങൾ അവർക്കുണ്ട്...


 ഇമാം സുയൂത്വി (റ) രേഖപ്പെടുത്തുന്നു: ആശുറാഅ് ദിനത്തിൽ (മുഹർറം പത്ത്) ഹുസൈൻ (റ) കൊലചെയ്യപ്പെട്ടതുകൊണ്ട് അന്നൊരു ദുഃഖാചരണമായിട്ടാണ് റാഫിളത്ത് കാണുന്നത്. അമ്പിയാക്കളുടെ വഫാത്തു ദിനങ്ങളെയും അവർക്കുണ്ടായ പരീക്ഷണ ദിനങ്ങളെയും ദുഃഖാചരണ ദിനമായി സ്വീകരിക്കാൻ അല്ലാഹുﷻവും അവന്റെ റസൂൽ ﷺ യും ആജ്ഞാപിച്ചിട്ടില്ല. അപ്പോൾ പിന്നെ അവരെയും താഴെക്കിടയിലുള്ളവരുടെയും വഫാത്ത് ദിനം എങ്ങനെയാണ് ദുഃഖാചരണമായി കാണുക...

  (ഫതാവസ്സുയൂത്വി: 1/193)


 ചരിത്രകാരനും ഖുർആൻ വ്യാഖ്യാതാവും ഹദീസ് പണ്ഡിതനുമായ ഇസ്മാഈലുബ്നു കബീർ രേഖപ്പെടുത്തുന്നു: ആശൂറാഅ് ദിനമാചരിക്കുന്നതിൽ ശിയാക്കൾ അതിരു കവിഞ്ഞിരിക്കുന്നു. അതുമായി ബന്ധപ്പെട്ട കുറെ നീചമായ കള്ളക്കഥകൾ ഹദീസുകളാണെന്ന പേരിൽ അവർ നിർമിച്ചിട്ടുണ്ട്. ആ ദിനത്തിൽ സൂര്യഗ്രഹണം സംഭവിച്ചു. അന്ന് ഭൂമിയിലുള്ള ഏത് കല്ലിൻചുവട്ടിലും രക്തം കാണുമായിരുന്നു. അന്തരീക്ഷം ചുവപ്പു വർണമായി മാറി. സൂര്യരശ്മി രക്തം പോലെ ചുവന്നിരുന്നു. ആകാശം രക്തക്കട്ടപോലെ ആയി. ഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു രക്തവർണമുള്ള മഴ പെയ്തു. തുടങ്ങിയവ ആ കള്ളക്കഥയിൽ ചിലതാണ്.


 അന്ന് ളുഹ്റ് സമയത്ത് സൂര്യഗ്രഹണം സംഭവിച്ചു. ആ സമയത്തു തന്നെ മറ്റു നക്ഷത്രങ്ങൾ പ്രത്യക്ഷമായി. ശത്രുക്കൾ ഹുസൈൻ (റ)വിന്റെ തലയുമായി രാജകൊട്ടാരത്തിലെത്തിയപ്പോൾ അവിടുത്തെ ചുമരുകളിൽ നിന്നു രക്തം പ്രഹരിച്ചു. ഭൂമി മൂന്ന് ദിവസം ഇരുൾ മുറ്റി നിന്നു. ബൈത്തുൽ മുഖദ്ദസിലെ കല്ലുകൾക്കിടയിൽ നിന്ന് കട്ടിയുള്ള രക്തം വെളിവായി. ഹുസൈൻ (റ) വിന്റെ ആടുകളെ ശത്രുക്കൾ ഗനീമത്തായി പിടിച്ചെടുത്ത് മാംസം പാകം ചെയ്തപ്പോൾ, മാംസമെല്ലാം രക്തക്കട്ടയായി പരിണമിച്ചു. ഇത്തരം കള്ളക്കഥകളും നിർമിത ഹദീസുകളും വേറെ ധാരാളമുണ്ട്. എന്നാൽ ഹുസൈൻ (റ) വിനെ അക്രമപരമായി നേരിട്ടവർക്ക് നാശം സംഭവിച്ചുവെന്ന് കുറിക്കുന്ന ഹദീസുകളിൽ അധികവും സ്വഹീഹായവ തന്നെയാണ്.


 ഹുസൈൻ (റ)വിന്റെ കൊലയാളികളിൽ ദുനിയാവിൽ വെച്ചു തന്നെയുള്ള വിപത്തുകളിൽ നിന്ന് രക്ഷപ്പെട്ടവർ വളരെ വിരളമാണ്. അവരിലധികപേർക്കും ഭ്രാന്ത് പിടിപ്പെട്ടിരിക്കുന്നു.


 ഹിജ്റ വർഷം നാലാം നൂറ്റാണ്ടായപ്പോൾ ശിയാക്കളിലെ ഒരു വിഭാഗമായ റാഫിളത്ത് പ്രസ്തുത ദിനമാകുമ്പോൾ ദുഃഖാചരണങ്ങളിൽ അതിര്കവിഞ്ഞു. ബഗ്ദാദ് പോലെയുള്ള പട്ടണങ്ങളിൽ ആശൂറാഅ് ദിനത്തിൽ ദുഃഖാചരണം കുറിക്കുന്ന ചെണ്ടമുട്ടലും ടൗണുകളിലും റോഡുകളിലും മണ്ണും വെണ്ണീറുമെല്ലാം വിതറലും കടകളുടെ മുൻവശത്ത് ദുഃഖം കുറിക്കുന്ന കരിമ്പടം തൂക്കിയിടലുമെല്ലാം ആ ദുഃഖാചരണത്തിന്റെ ഭാഗമായിരുന്നു. ജനങ്ങൾ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്യും. ഹുസൈൻ (റ) ദാഹിച്ചവശനായിട്ടാണ് കൊലചെയ്യപ്പെട്ടതെന്ന് പറഞ്ഞ് അവരിൽ നിന്നധികപേരും പ്രസ്തുത ദിനത്തിൽ ഒരിറ്റു വെള്ളം പോലും കുടിക്കുകയില്ല...

(മുഹർറം പത്തും ശിയാക്കളും)

 പിന്നെ സ്ത്രീകൾ മുഖം വെളിവാക്കി അട്ടഹസിക്കുകയും, മാറത്തും മുഖത്തുമെല്ലാമടിച്ചു കാലിൽ ചെരിപ്പ് ധരിക്കാതെ, അങ്ങാടികളിലും മറ്റും പ്രകടനം നടത്തുകയും ചെയ്യും. ഇതുകൊണ്ടെല്ലാം അവരുദ്ദേശിക്കുന്നത് അന്നത്തെ ബനൂ ഉമയ്യത്തിന്റെ ഭരണത്തോട് പ്രതിഷേധം കാണിക്കുകയാണ്. കാരണം അവർ ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹുസൈൻ (റ) കൊല ചെയ്യപ്പെട്ടത്. എന്നാൽ റാഫിളത്തിനോട് അങ്ങേയറ്റം വിരോധമുള്ള ശിയാക്കളിലെ മറ്റൊരു വിഭാഗം ആശൂറാഅ് ദിനത്തിൽ നല്ല ധാന്യങ്ങൾ പാകം ചെയ്ത്, കുളിച്ച്, പുതുവസ്ത്രമണിഞ്ഞ്, സുഗന്ധം പൂശി പ്രസ്തുത ദിവസത്തെ ആഘോഷദിനമായാചരിക്കുകയും സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു . ഇതുകൊണ്ടവർ ഉദ്ദേശിക്കുന്നത് റാഫിളത്തിനോടുള്ള വിരോധ പ്രകടനവും മർക്കട മുഷ്ടിയുമായിരുന്നു.(മുഹർറം പത്തും ശിയാക്കളും)


 ഹുസൈൻ (റ) കൊലചെയ്യപ്പെട്ടതിൽ മനോവേദനയുണ്ടാവുക ഏതൊരു മുസ്ലിമിനും അനിവാര്യമാണ്. കാരണം മുസ്ലിംകളുടെ നേതാക്കളിലും സ്വഹാബാക്കളിലെ പണ്ഡിതരിലും പെട്ടവരാണവർ നബിﷺയുടെ പ്രിയ മകളുടെ പുത്രനാണ്. നിശ്ചയം ഹുസൈൻ (റ) ധീരനും ഔദാര്യവാനും ആബിദുമായിരുന്നു...(മുഹർറം പത്തും ശിയാക്കളും)


 ഇതൊക്കെയാണെങ്കിലും ശിയാക്കളിലെ ഒരു വിഭാഗം പറയുന്നതുപോലെ ദുഃഖത്തെയും അസ്വസ്ഥതയെയും പ്രകടമാക്കുന്നതു നന്നല്ല. കാരണം ഹുസൈൻ (റ)വിനെക്കാൾ ശ്രേഷ്ഠനായ തന്റെ പിതാവ് അലി (റ) കൊല്ലചെയ്യപ്പെട്ടിരിക്കെ, മുസ്ലിംകളാരും ആ ദിനം ദുഃഖാചരണ ദിനമായി സ്വീകരിച്ചിട്ടില്ല.(മുഹർറം പത്തും ശിയാക്കളും)


 അലി (റ) കൊല ചെയ്യപ്പെട്ടത് ഹിജ്റ 40 ആം വർഷത്തിൽ റമളാൻ 17 വെള്ളിയാഴ്ച സ്വുബ്ഹി നിസ്കാരത്തിന് പോകുമ്പോഴായിരുന്നു...   (മുഹർറം പത്തും ശിയാക്കളും)


 അപ്രകാരം ഉസ്മാൻ (റ), അലി (റ) യെക്കാൾ ശ്രേഷ്ഠനാണെന്ന് അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് വിശ്വസിക്കുന്നു. അവർ കൊലചെയ്യപ്പെട്ടത് വീട്ടുതടങ്കലിലാണ്. ഹിജ്റ മുപ്പത്തി ആറാം വർഷം ദുൽഹജ്ജ് മാസത്തിൽ അയ്യാമുത്തശ്രീഖിന്റെ ദിനങ്ങളിലായിരുന്നു അത്. ഉസ്മാൻ (റ) വിനെ കൊല ചെയ്യപ്പെട്ട ആ ദിനത്തെ ജനങ്ങൾ ദുഃഖാചരണ ദിനമായി കണ്ടിട്ടില്ല.(മുഹർറം പത്തും ശിയാക്കളും)


 അതുപോലെ, ഉമർ (റ), ഉസ്മാൻ (റ) വിനേക്കാളും അലി (റ) വിനെക്കാളും ശ്രേഷ്ഠരാണ്. സുബ്ഹി നിസ്കാരത്തിൽ ഖുർആൻ ഓതിക്കൊണ്ടിരിക്കെ പള്ളി മിഹ്റാബിൽ വെച്ച് അവർ കൊലചെയ്യപ്പെട്ടു. സിദ്ദീഖ് (റ), ഉമർ (റ) വിനെക്കാളും ശ്രേഷ്ഠരാണ് ഈ ദിനത്തിൽ ദുഃഖാചരണദിനമായി സ്വീകരിച്ചിട്ടില്ല.(മുഹർറം പത്തും ശിയാക്കളും)


 നബി ﷺ ദുൻയാവിലും ആഖിറത്തിലും മനുഷ്യരുടെ നേതാവാണ്. നബിﷺക്ക് മുമ്പുള്ള അമ്പിയാക്കൾ വഫാത്തായതുപോലെ നബിﷺയെയും അല്ലാഹു ﷻ വഫാത്താക്കി. അവർ ആരുടെയും വഫാത്ത് ദിനങ്ങളെ ഈ റാഫിളത്ത് ഹുസൈൻ (റ)വിന്റെ വഫാത്ത് ദിനത്തെ പോലെ ദുഃഖാചരണ ദിനമാക്കിയിട്ടില്ല.(മുഹർറം പത്തും ശിയാക്കളും)


 സൂര്യഗ്രഹണമുണ്ടാവുക, ആകാശം ചുവന്ന വർണമാവുക തുടങ്ങി മുമ്പു പരാമർശിച്ചതും ഹുസൈൻ (റ)വിന്റെ വഫാത്ത് ദിനത്തിലുണ്ടായതായി റാഫിളത്ത് വാദിച്ച കാര്യങ്ങളിൽ നിന്ന് യാതൊന്നും തന്നെ മേൽ പ്രസ്താവിച്ചവരുടെ വഫാത്ത് ദിനത്തിൽ നടന്നതായി ആരും പ്രസ്താവിച്ചിട്ടില്ല...(മുഹർറം പത്തും ശിയാക്കളും)

  (അൽ ബിദാഅയത്തു വന്നിഹായ :8/201,202,203)...


 ചുരുക്കത്തിൽ, മുഹർറം പത്തിന് ശിയാക്കൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അനിസ്ലാമികവും ഹറാമുമാണ്. എന്നാൽ മഹാന്മാരുടെ വഫാത്ത് ദിനങ്ങളെ ആണ്ട് ദിനമായി സുന്നികൾ ആചരിക്കുന്നത് ദുഃഖാചരണമല്ലെന്നും പ്രത്യുത അവർക്കുവേണ്ടി അന്നദാനവും ഖുർആൻ പാരായണവും ദുആയും നിർവഹിക്കാനും അവരുടെ സ്മരണ പുതുക്കാനും അതിന്റെ പ്രതിഫലം അവർക്ക് ഹദ്യ ചെയ്യാനും വേണ്ടിയാണ്. അതുവഴി ദീൻ, ദുൻയാവ്, പാരത്രിക ഗുണങ്ങളും ലഭിക്കുന്നതാണ് ഇമാമുകളുടെ ഗ്രന്ഥങ്ങളിൽ കാണാം സവിസ്തരം വിശദീകരിച്ചിട്ടുണ്ട്.(മുഹർറം പത്തും ശിയാക്കളും)


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

*join ഇസ്ലാമിക അറിവുകൾ*


ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*

*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه🌹_*

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...