*392 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*41📌 ഉബയ്യുബ്നു കഅ്ബ് (റ)*
*💧Part : 02💧*
ബദ്ർ യുദ്ധത്തിലും മറ്റെല്ലാ ധർമ സമരങ്ങളിലും നബിﷺയോടൊപ്പം ഉബയ്യ് (റ) പങ്കെടുത്തു. ഒരു യുദ്ധത്തിൽ അദ്ദേഹം അനുഭവിച്ച ക്ലേശങ്ങളും ബുദ്ധിമുട്ടുകളും അദ്ദേഹം തന്നെ നമുക്ക് വിവരിച്ച് തന്നിരിക്കുന്നു.
(ഉബയ്യുബ്നു കഅ്ബ് (റ)* ചരിത്രം)
അബൂ മൂസൽ അശ്അരി (റ)വിന്റെ നിവേദനമനുസരിച്ചാണ് അദ്ദേഹം ആ കഥ വിവരിക്കുന്നത്; അത് കാണുക: ഒരു യുദ്ധത്തിൽ ഞങ്ങൾ റസൂലുല്ലാഹി ﷺ യോടൊപ്പം പുറപ്പെട്ടു. ഞങ്ങൾ ആറുപേരുള്ള ഒരു സംഘമായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും കൂടി സവാരിക്ക് ഒരേയൊരു ഒട്ടകം. ഊഴം വെച്ച് ഞങ്ങളതിൽ കയറി യാത്ര ചെയ്തു.
(ഉബയ്യുബ്നു കഅ്ബ് (റ)* ചരിത്രം)
അങ്ങനെ ഞങ്ങളുടെ പാദങ്ങൾ തേഞ്ഞുപോയി. നടന്നു നടന്ന്
ക്ഷീണിച്ചതിന്റെ ഫലമായി എന്റെ ഇരു കാലിന്റെയും അടി ഭാഗം ആകെ തേഞ്ഞു പോയിരിക്കുന്നു. ഞങ്ങൾ തുണിക്കഷ്ണങ്ങൾ വെച്ച് കാലുകൾ പൊതിയുകയായിരുന്നു.
(ഉബയ്യുബ്നു കഅ്ബ് (റ)* ചരിത്രം)
കാലുകളിൽ ഞങ്ങൾ തുണിക്കഷ്ണങ്ങൾ വെച്ചു കെട്ടിയിരുന്നതിനാലാണ് ആ യുദ്ധത്തിന്റെ പേരു തന്നെ ദാത്തു രിഖാഅ് എന്നായിത്തീർന്നത്.(ഉബയ്യുബ്നു കഅ്ബ് (റ)* ചരിത്രം)
ഭൂരിപക്ഷാഭിപ്രായപ്രകാരം ഈ യുദ്ധം നടന്നത് ഹിജ്റ ഏഴാം കൊല്ലം റബീഉൽ അവ്വൽ മാസത്തിലാണ്. നാനൂറോ, എഴുനൂറോ സ്വഹാബിമാരെയും കൂട്ടി നബി ﷺ ഈ യുദ്ധത്തിനു വേണ്ടി പുറപ്പെട്ടു. നഖ്ലു അലി എന്ന സ്ഥലം വരെ അവർ പോയി. മദീനയിൽ നിന്ന് കുതിരപ്പുറത്ത് സഞ്ചരിക്കു(ഉബയ്യുബ്നു കഅ്ബ് (റ)* ചരിത്രം)
കയാണെങ്കിൽ രണ്ട് ദിവസത്തെ യാത്രാ ദൂരമുണ്ട് നഖ്ലു അലിയിലേക്ക്. (ഉബയ്യുബ്നു കഅ്ബ് (റ)* ചരിത്രം)
ഒരു സംഘം ഗത്ഫാൻ ഗോത്രക്കാരെ അവിടെ വെച്ച് നേരിട്ടെങ്കിലും അവർ വേഗം സന്ധിയിലായി. അവർ
തമ്മിൽ യുദ്ധമുണ്ടായില്ല.(ഉബയ്യുബ്നു കഅ്ബ് (റ)* ചരിത്രം)
അല്ലാഹുﷻവിന്റെ റസൂൽ ﷺ തങ്ങളുടെ സ്വഹാബത്തിന് എപ്പോഴും കാര്യമായ ശ്രദ്ധയും പരിഗണനയും
ഉൽക്കണ്ഠയും ഉത്സാഹവും തങ്ങളുടെ റബ്ബിന്റെ പൊരുത്തം
കിട്ടുന്നതിലും അവനോട് അടുക്കുന്നതിലും തന്നെയായിരുന്നു. അതോടൊപ്പം അല്ലാഹുﷻവിന്റെ റസൂൽ ﷺ തങ്ങൾ അവർകളുടെ സ്നേഹവും അവർക്ക് ലഭിക്കണം. അക്കാര്യത്തിൽ അവർക്കിടയിൽ ശരിക്കും മത്സരമായിരുന്നു.(ഉബയ്യുബ്നു കഅ്ബ് (റ)* ചരിത്രം)
നന്മയുടെ മാർഗത്തിൽ ആ പുണ്യ പുരുഷന്മാർ അഹമഹമികയാ മുന്നോട്ടു വന്നു. ഉൽകൃഷ്ടരാകാനുള്ള അഭിനിവേശമായിരുന്നു അവർക്ക്. (ഉബയ്യുബ്നു കഅ്ബ് (റ)* ചരിത്രം)
അതുകൊണ്ടു തന്നെ ഔന്നിത്യത്തിന്റെയും പരിശുദ്ധിയുടെയും അത്യുന്നത വിതാനത്തിലേക്ക് ഉയരാനുള്ള വഴികളായിരുന്നു അവർ റസൂലുല്ലാഹി ﷺ തങ്ങളോട് എപ്പോഴും അന്വേഷിച്ചു കൊണ്ടിരുന്നത് എന്നു നാം ചരിത്രത്തിൽ കാണുന്നു.(ഉബയ്യുബ്നു കഅ്ബ് (റ)* ചരിത്രം)
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*_ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment