*389 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*40📌 അബൂ അയ്യൂബുൽ അൻസാരി (റ)*
*💧Part : 02💧【അവസാനം】*
രണ്ടാം അഖബ ഉടമ്പടിയിൽ മദീനയിൽ നിന്ന് മക്കയിലെത്തിയ എഴുപതുപേരിൽ ഒരാളായിരുന്നു അബൂഅയ്യൂബ് (റ).
നബി ﷺ തന്റെ വീട്ടിൽ താമസിക്കാൻ തുടങ്ങിയത് മുതൽ, നബി ﷺ ഇരിക്കുന്ന മുറിയേക്കാൾ ഉയർന്ന സ്ഥലത്ത് കേറിയിരിക്കാനോ ഉറങ്ങാനോ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അതു കാരണം വീട്ടിൽ ഒരു ഉയർന്ന മുറിയാണ് അദ്ദേഹം നബിﷺക്ക് സൗകര്യപ്പെടുത്തിയത്.
മദീനയിൽ പള്ളിയുടെ നിർമ്മാണം പൂർത്തിയായപ്പോൾ നബി ﷺ അങ്ങോട്ട് താമസം മാറ്റി. പള്ളിയോട് ചേർന്ന ഒരു മുറിയായിരുന്നു തിരുമേനി ﷺ തിരഞ്ഞെടുത്തത്.
ശാന്തരായി മദീനയിൽ ജീവിച്ചുവരികയായിരുന്ന മുസ്ലിംകളെ ഖുറൈശികൾ വീണ്ടും അക്രമിക്കാൻ മുതിർന്നു. അവർ യുദ്ധം അടിച്ചേൽപ്പിച്ചു. സഹാബിമാർ പ്രതിരോധത്തിന് തയ്യാറായി. അബൂഅയ്യൂബ് (റ) തന്റെ കൃത്യം ശരിക്കും നിർവഹിച്ചു.
ബദർ, ഉഹ്ദ്, ഖന്തഖ് തുടങ്ങിയ എല്ലാ യുദ്ധങ്ങളിലും തന്റെ ശാരീരികവും
സാമ്പത്തികവുമായ എല്ലാ കഴിവുകളും വിനിയോഗിച്ചു. നബിﷺയുടെ വഫാത്തിനു ശേഷം മുസ്ലിംകൾ നേരിട്ട എല്ലാ സൈനിക സംഘട്ടനങ്ങളിലും അബൂ അയ്യൂബ് (റ) മുൻപന്തിയിൽ തന്നെ നിലകൊണ്ടു.
ഒരിക്കൽ ഖലീഫ ഒരു സൈനിക സംഘത്തിന്റെ നായകനായി ഒരു യുവാവിനെ തിരഞ്ഞെടുക്കുകയുണ്ടായി. ആ യുവാവിന്റെ നായകത്വം ഇഷ്ടപ്പെടാതിരുന്ന അബൂഅയ്യൂബ് (റ) ആ യുദ്ധത്തിൽ പങ്കെടുക്കുകയുണ്ടായില്ല. അതിന്നുശേഷം അന്ന് താൻ സ്വീകരിച്ച നിലപാടിനെ കുറിച്ച് മരണം വരെ അദ്ദേഹം ഖേദം പ്രകടിപ്പിക്കുമായിരുന്നു.
പ്രസ്തുത സംഭവത്തിനു ശേഷം ഒരു യുദ്ധവും അദ്ദേഹം പങ്കെടുക്കാതെ നടന്നിട്ടില്ല. അലി (റ) വും മുആവിയാ (റ) വും തമ്മിൽ നടന്ന മത്സരങ്ങളിൽ അബൂഅയ്യൂബ് (റ) അലി(റ)വിന്റെ പക്ഷത്ത് നിലകൊണ്ടു. മുസ്ലിംകളാൽ ബൈഅത്ത് ചെയ്യപ്പെട്ട ഖലീഫ അലി(റ)വു ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
അലി (റ) വധിക്കപ്പെടുകയും ഖിലാഫത്ത് മുആവിയ(റ)വിൽ നിക്ഷിപ്തമാവുകയും ചെയ്തപ്പോൾ അദ്ദേഹം അതിർത്തിയിലേക്ക് ജിഹാദിന്ന് വേണ്ടി പുറപ്പെട്ടു. അല്ലാഹു ﷻ വിന്റെ മാർഗ്ഗത്തിൽ രക്തസാക്ഷിയാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
ഹിജ്റ 51ാമത്തെ വർഷം കോൺസ്റ്റാന്റിനോപ്പിളിൽ റോമക്കാരുമായി മുസ്ലിം സൈന്യം ഏറ്റുമുട്ടി. അത് മുആവിയ (റ) വിന്റെ കാലത്തായിരുന്നു. തന്റെ പുത്രൻയസീദ് (റ) ആയിരുന്നു സൈന്യനായകൻ. അവിടെ വെച്ച് അബൂഅയ്യൂബ് (റ) വെട്ടേറ്റ് വീണു. മരണവക്രതയിൽ കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുക്കൽ യസീദ് (റ) ഓടിയെത്തി. അനുസരണയുള്ള ഒരു പുത്രനെപ്പോലെ ചോദിച്ചു:
“അബൂഅയ്യൂബ്, താങ്കൾക്ക് എന്തുവേണം..?''
മരണത്തോട് മല്ലടിക്കുകയായിരുന്ന അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: “യസീദ്, ഞാൻ മരണപ്പെട്ടാൽ എന്റെ ജഡം ശത്രുക്കളുടെ രാജ്യത്തിന്റെ വളരെ ഉള്ളിലോട്ട് കൊണ്ടുപോകണം. എന്നിട്ട് അവിടെ മറവുചെയ്യണം. പിന്നീട് നിങ്ങൾ ആ നാട്ടിലേക്ക് സൈന്യം നയിക്കണം. അങ്ങനെ ജേതാക്കളായ നിങ്ങളുടെ കുളമ്പടികൾ എന്റെ ഖബറിന്നു മുകളിലൂടെ കേൾപ്പിക്കപ്പെടണം! അങ്ങനെ ഞാൻ നിങ്ങളുടെ വിജയം മനസ്സിലാക്കട്ടെ!''
യസീദ് (റ) ആ വസിയ്യത്ത് നിർവ്വഹിച്ചു. അന്നത്തെ ഇസ്തംബൂൾ പട്ടണത്തിൽ അദ്ദേഹത്തെ മറവുചെയ്തു. ആ ഖബർ, ജേതാക്കളുടെ കുളമ്പടികൾ മാത്രമല്ല, അന്നുമുതൽ ഇന്നുവരെ പള്ളിമിനാരങ്ങളിൽ നിന്ന് അത്യുന്നതനായ ദൈവത്തിന്റെ മാഹാത്മ്യം അനുസൃതം പ്രകീർത്തിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നു...
അബൂ അയ്യൂബുൽ അൻസാരി (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
അബൂ അയ്യൂബുൽ അൻസാരി (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
*【 അബൂ അയ്യൂബുൽ അൻസാരി (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】*
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
*തുടരും.., ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
* ഇസ്ലാമിക അറിവുകൾ*
*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment