*94🏮ഇരുലോക വിജയത്തിന്🏮*
*💢 100 വഴികൾ 💢*
*✦•┈┈┈┈┈•✿❁ ﷽ ❁✿•┈┈┈┈┈•✦*
*💧Part : 94💧*
*📌 ഈമാനിക പ്രകാശം...*
*✍🏼يَا نُورُ*
(പ്രകാശം) എന്നപുണ്യനാമം വർദ്ധിപ്പിക്കുന്നവന്റെ ഹൃദയവും അവയവങ്ങളുമെല്ലാം ഈമാനിനാൽ പ്രകാശിതമാവും.
(ആദത്ത് 527)
അഞ്ച് നേരത്തെ നിസ്കാരവും വുളൂഉം അനുബന്ധ കർമ്മങ്ങളുമെല്ലാം ഈമാനിക പ്രകാശത്തെ ജ്വലിപ്പിച്ചുനിർത്താൻ സഹായിക്കുന്നു.
നബി ﷺ പറഞ്ഞു: നിസ്കാരം അല്ലാഹുﷻവിനും മലക്കുകൾക്കും ഏറെ ഇഷ്ടപ്പെട്ടതും എല്ലാ പ്രവാചകന്മാരുടെയും ചര്യയുമാണ്. നിസ്കാരം ഈമാനിന്റെ അടിത്തറയും ആത്മജ്ഞാനത്തിന്റെ പ്രകാശവുമായി നിലനിൽക്കും. പ്രാർത്ഥനക്ക് ഉത്തരം ലഭ്യമാവുക, ആരാധനകർമ്മം സ്വീകരിക്കുക, ഭക്ഷണവിഭവത്തിൽ ബറകത്ത്, ശരീരത്തിന് സംതൃപ്തി, ശത്രുക്കൾക്കെതിരെയുള്ള ആയുധം, പിശാചിനോടുള്ള വെറുപ്പ്, ഖബ്റിൽ വെളിച്ചം എന്നിവയെല്ലാം നിസ്കാരത്തിലൂടെ ലഭ്യമാവുന്ന വൈവിധ്യഗുണങ്ങളിൽപ്പെട്ടതാണ്.
(ഗുൽയത് 2/106)
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
g➖➖➖➖➖➖➖➖➖➖➖
Comments
Post a Comment