*95🏮ഇരുലോക വിജയത്തിന്🏮*
*💢 100 വഴികൾ 💢*
*✦•┈┈┈┈┈•✿❁ ﷽ ❁✿•┈┈┈┈┈•✦*
*💧Part : 95💧*
*📌 സന്മാർഗ്ഗം*
*✍🏼 يَا هَادِي*
(സന്മാർഗ്ഗദാതാവ്) എന്ന പുണ്യനാമം ചൊല്ലുന്നവർക്ക് സന്മാർഗ്ഗത്തിന്റെ വഴികൾ തുറക്കപ്പെടുകയും വഴിപിഴച്ചു പോവുന്നതിൽ നിന്നും സംരക്ഷണം നൽകപ്പെടുകയും ചെയ്യും.
അല്ലാഹുﷻവിന്റെ ഹിദായത്ത് മഹാസൗഭാഗ്യമാണ്. സത്യവഴിയിൽ പ്രവേശിച്ചശേഷം വഴിപിഴക്കുന്നത് അനന്തമായ ദൗർഭാഗ്യത്തിന്റെ ലക്ഷണമാണ്. സന്മാർഗ്ഗവഴികളെക്കുറിച്ച് ഇസ്ലാം പറയുന്നതിപ്രകാരമാണ്
الْهِدَايَةُ اَمْرٌ مِنْ لَدَيْهِ وَكُلَّ شَيْئٍ يَعُودُ إِلَيْهِ
സന്മാർഗ്ഗം അല്ലാഹുﷻവിന്റെ അടുക്കലുള്ള കാര്യമാണ്. എല്ലാ വസ്തുക്കളും അവന്റെടുക്കലേക്ക് മടങ്ങും.
ഭൗതികമായ എത്ര ഉന്നതിയിലെത്തിയാലും സന്മാർഗ്ഗം പ്രാപിക്കാത്തവനും അതിൽ നിന്നും വഴിതെറ്റിയവനും നിർഭാഗ്യത്തിന്റെ ഇരകളാണ്.
നമ്മുടെ ഹൃദയം എപ്പോഴും ഇളകിമറിയുന്ന സംവിധാനത്തോടെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഖൽബ് എന്നാൽ ഹൃദയം എന്നതിലുപരി ഇളകിമറിയൽ എന്നാണതിന്റെ നേരർത്ഥം.
നമ്മെ സൽസരണിയിൽ സ്ഥിര പ്രതീക്ഷയോടെ നിലനിർത്താൻ സൂറത്തുആലുഇംറാനിലെ ഈ പുണ്യസൂക്തം ചൊല്ലി പ്രാർത്ഥിക്കുക :
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ
ഞങ്ങളുടെ രക്ഷിതാവേ നീ സന്മാർഗ്ഗത്തിലാക്കിയ ശേഷം ഞങ്ങളുടെ ഹൃദയങ്ങളെ വഴിതെറ്റിക്കരുത്. നിന്റെടുക്കലുള്ള അനുഗ്രഹത്തെ ഞങ്ങൾക്ക് നീ സമ്മാനിക്കേണമേ.. നിശ്ചയം നീ കൂടുതൽ ഔദാര്യം നൽകുന്നവനാണ്...
(ആലുഇംറാൻ 8)
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*_ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment