*394 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*41📌 ഉബയ്യുബ്നു കഅ്ബ് (റ)*
*💧Part : 04💧*
ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കുകയും സദാ ഖുർആൻ പാരായണത്തിൽ നിമഗ്നനാവുകയും ചെയ്തു മഹാനായ ഉബയ്യുബ്നു കഅ്ബ് (റ)...
ഉബയ്യുബ്നു കഅ്ബ് (റ)വിന് ഖുർആൻ ഓതിക്കൊടുക്കാൻ അല്ലാഹു ﷻ വിന്റെ ഹബീബായ മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങളോട് അല്ലാഹു ﷻ കൽപിച്ചിട്ടുണ്ട്. ഇതു തന്നെ പോരേ ഉബയ്യുബ്നു കഅ്ബ് റളിയല്ലാഹു അൻഹുവിന് മഹത്വത്തിനും, ആദരണീയ സ്ഥാനത്തിനും നിദർശനമായി..?!
ഉബയ്യ് ബ്നു കഅ്ബ് (റ) തന്നെ പറയട്ടെ: അല്ലാഹു ﷻ വിന്റെ റസൂൽ ﷺ എന്നോടു പറഞ്ഞു: അല്ലയോ ഉബയ്യേ, വിശുദ്ധ ഖുർആൻ താങ്കൾക്ക് ഓതിത്തരാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു.
ഞാൻ പറഞ്ഞു: ഞാൻ അല്ലാഹു ﷻ വിൽ വിശ്വസിച്ചിരിക്കുന്നു. അങ്ങയുടെ കൈക്ക് ഞാൻ മുസ്ലിമായിരിക്കുന്നു. അങ്ങയിൽ നിന്നു തന്നെ എന്റെ അധ്യയനം.
തിരു നബി ﷺ പ്രത്യുത്തരമായി മൊഴിഞ്ഞതോ നേരത്തെ പറഞ്ഞ അതേ വാക്കു തന്നെ, ആ തിരു മൊഴി തന്നെ തിരുമേനി (ﷺ) ആവർത്തിച്ചു. അപ്പോൾ ഞാൻ പറയുകയുണ്ടായി: അല്ലാഹു ﷻ വിന്റെ റസൂലേ (ﷺ), ഞാൻ അവിടെ പരാമർശിക്കപ്പെട്ടോ? ദിവ്യ സന്നിധാനത്തിൽ എന്റെ പേര് പറയപ്പെട്ടോ റസൂലേ (ﷺ)..?
അവിടുന്ന് (ﷺ) ഇപ്രകാരം അരുളിചെയ്തു: അതേ, താങ്കളുടെ പേര് കുടുംബം എല്ലാം അത്യുന്നത സന്നിധാനത്തിൽ പരാമർശിക്കപ്പെട്ടു. മലഉൽ അതാ (അത്യുന്നത
സവിധം) യിൽ അതൊക്കെ പറയപ്പെടുക തന്നെ ചെയ്തു. ഞാൻ പറഞ്ഞു: എങ്കിൽ എനിക്ക് ഓതിത്തരൂ അല്ലാഹുﷻവിന്റെ റസൂലേ(ﷺ)..!
പരിശുദ്ധ ഖുർആനിൽ വിദഗ്ധരായ പണ്ഡിതന്മാരെയും വളരെ നല്ല രീതിയിൽ വിശുദ്ധ ഗ്രന്ഥം മനഃപാഠമാക്കിയവരെയും വിളിച്ചു കൊണ്ട് നബി ﷺ അവരോട് ഇമാമിന്റെ തൊട്ടു പിന്നിൽ നിൽക്കാൻ പറയാറുണ്ടായിരുന്നു. ഇമാമിന് ഖുർആൻ സൂക്തങ്ങളുടെ കാര്യത്തിൽ വല്ല ശങ്കയും നേരിടുകയാണെങ്കിൽ ഓർമിപ്പിക്കുന്നതിനു വേണ്ടിയത്രെ
റസൂൽകരീം ﷺ തങ്ങൾ ഇപ്രകാരം ചെയ്തിരുന്നത്. ഇമാം മറന്നു പോയതാണെങ്കിൽ അവർ തിരുത്തി കൊടുത്തിരുന്നു.
ഇബ്നു അബ്ബാസ് (റ) എന്ന മഹാനുഭാവനായ സ്വഹാബിവര്യനിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു: ഒരിക്കൽ അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങൾ സുബ്ഹി നിസ്കാരത്തിൽ ഒരു ഖുർആൻ സൂക്തം സംബന്ധിച്ച് സംശയത്തിലായി.
നമസ്കാരം കഴിഞ്ഞപാടെ അല്ലാഹു ﷻ വിന്റെ തിരുദൂതർ ﷺ തങ്ങൾ ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ചോദിക്കുകയാണ്: നമസ്കാരത്തിൽ ഉബയ്യ് നിങ്ങളുടെ കൂടെ പങ്കെടുത്തിരുന്നോ? ഞങ്ങൾ പറഞ്ഞു: ഇല്ല റസൂലേ (ﷺ)...
ഇബ്നു അബ്ബാസ് (റ) എന്ന മഹാനുഭാവൻ തന്നെ പറയട്ടെ. ഉബയ്യിന് ഖുർആൻ ഓതിക്കൊടുക്കുന്നതിനു വേണ്ടിയാണ് റസൂലുല്ലാഹി ﷺ തങ്ങൾ അദ്ദേഹത്തെ അന്വേഷിച്ചതെന്ന് ജനങ്ങളെല്ലാം അഭിപ്രായപ്പെട്ടു. ഉബയ്യ് റളിയല്ലാഹു അൻഹുവിൽ നബി ﷺ തങ്ങൾ അവർകൾക്കുള്ളതെന്തുമാത്രം വലിയ വിശ്വാസമാണെന്ന് കാട്ടിത്തരുന്ന മഹനീയ സംഭവമത്രെ ഇത്.
ഉബയ്യ് റളിയല്ലാഹു അൻഹു ഏറ്റവും
നന്നായി ഖുർആൻ മനഃപാഠമാക്കുന്നുവെന്ന് നബി ﷺ തങ്ങൾ ഗ്രഹിച്ചിരുന്നു. ഉബയ്യിന്റെ ഖിറാഅത്ത് തെറ്റാനുള്ള സാധ്യത
തുലോം വിരളം. വല്ലാത്ത ഓർമ ശക്തിയായിരുന്നു ഉബയ്യ് (റ) അവർകൾക്ക്.
മഹാനായ ഉബയ്യുബ്നു കഅ്ബ് (റ) അവർകൾ ഇസ്ലാമിന്റെ രണ്ടാം ഖലീഫയായ ഉമറുബ്നുൽ ഖത്താബ് (റ) വിനോട് ഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട്. ഒരിക്കൽ ഞാൻ ഖുർആൻ ഓതിപ്പഠിച്ചത് ജിബ്രീൽ (അ) നിന്നും അത് നേരിട്ട് കേട്ടു പഠിച്ച മഹാനുഭാവനായ മുഹമ്മദുർറസൂലുല്ലാഹി ﷺ തങ്ങളിൽ നിന്ന് നേരിട്ട് അപ്പോൾ തന്നെ കേൾക്കുകയും അപ്പോൾ തന്നെ ഹൃദിസ്ഥമാക്കുകയും ചെയ്തു കൊണ്ടത്രെ..!!
അതു കൊണ്ട് വളരെ ഫ്രഷായ ജ്ഞാനമാണ് വിശുദ്ധ ഖുർആൻ സംബന്ധിയായി എനിക്ക് ലഭിച്ചിട്ടുള്ളത്. പച്ചപ്പാർന്ന പരിശുദ്ധ ഖുർആൻ ജ്ഞാന നിർത്ധരി അതാണ് എനിക്ക് ലഭ്യമായിട്ടുള്ള മഹത്തായ അനുഗ്രഹം. ഇത്തരം അതി മഹത്തായ അനുഗ്രഹങ്ങളുടെ സൗരഭ്യമാണല്ലോ ഭൗതികാനുഗ്രഹങ്ങളുടെ സൗരഭ്യത്തെക്കാളും എത്രയോ ഉത്തമം.
അതിമഹത്തായ ഇത്തരം അനുഗ്രഹങ്ങളുടെ ദൗർലഭ്യമാണ് ഭൗതികാനുഗ്രഹങ്ങളുടെ ദൗർലഭ്യത്തെക്കാളും നഷ്ടകരമായിട്ടുള്ളത്.
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
✨✨✨✨✨✨✨✨✨✨✨
*📚ഇസ്ലാമിക അറിവുകൾ📚*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment