*398 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*41📌 ഉബയ്യുബ്നു കഅ്ബ് (റ)*
*💧Part : 08💧*
ഉബയ്യുബ്നു കഅ്ബ് (റ) വിന്റെ വിഷയത്തിൽ നബി ﷺ നൽകിയ സാക്ഷ്യപ്രതം ഉമർ (റ) വിന് ലഭിച്ചിട്ടുണ്ട്. ഉമർ (റ) ഒരിക്കലും അക്കാര്യം അറിയാതെ പോയിട്ടില്ല.
ഉമർ (റ) വിന്റെ കാര്യത്തിലും പരിശുദ്ധരായ മറ്റ് സ്വഹാബിവര്യന്മാരുടെ വിഷയത്തിലും നബിﷺതങ്ങൾ അരുളിചെയ്ത മഹദ് വചനം അബൂസഈദിൽ ഖുദ്രി (റ) റിപ്പോർട്ട്
ചെയ്തത് വായിക്കുക:
എന്റെ സമുദായത്തിൽ ഏറ്റവും കൂടുതൽ സമുദായികാനുകമ്പ പുലർത്തുന്നത് അബൂബക്റാണ്. എന്റെ സമുദായത്തിൽ അല്ലാഹു ﷻ വിന്റെ മതത്തിന്റെ വിഷയം വരുമ്പോൾ ഏറ്റവും വലിയ ശക്തനായി നിലകൊള്ളുന്നത് ഉമറാണ്.
ലജ്ജയിൽ മുന്തിനിൽക്കുന്ന പരമ സാത്വികൻ ഉഥ്മാനാണ്. അലിയാണ് എന്റെ സമുദായത്തിലെ ഏറ്റവും വലിയ ന്യായാധിപൻ. എന്റെ സമുദായത്തിൽ ഏറ്റവും കൂടുതലായി ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളറിയുന്ന അതി പ്രഗത്ഭനായ നിയമവിശാരദൻ സൈദാണ്.
അല്ലാഹുﷻവിന്റെ ഗ്രന്ഥത്തിന്റെ പാരായണത്തിൽ ഏറ്റവും കൂടുതൽ വൈദഗ്ധ്യവും നൈപുണ്യവും ആർജ്ജിച്ച മഹദ് വ്യക്തിത്വം ഉബയ്യുബ്നു കഅ്ബ് തന്നെ.
എന്റെ സമുദായാംഗങ്ങളുടെ കൂട്ടത്തിൽ ഹലാൽ - അനുവദനീയം, ഹറാം - നിഷിദ്ധം എന്നിവ ഏറ്റവുമേറെ നന്നായി അറിയുന്ന പണ്ഡിതൻ മുആദുബ്നു ജബലാണ്.
ഈ സമുദായത്തിലെ ഏറ്റവും വലിയ വിശ്വസ്തൻ അബൂ ഹുബൈദത്തുബ്നുൽ ജർറാഹത്രെ. അബൂഹുറൈറ (റ) വിജ്ഞാനത്തിന്റെ അറിവിന്റെ
അക്ഷയപാത്രമാകുന്നു. അപ്രാപ്യമായ അറിവിന്റെ പാരാവാരമാണ്, വിജ്ഞാനത്തിന്റെ കരകാണാക്കടലാണ് - പേർഷ്യൻ
വംശജനായ സൽമാൻ (റ).
അബീ ദർറിനേക്കാൾ നാവിൻ തുമ്പത്ത് സത്യമിരിക്കുന്ന മഹോന്നതനായ സത്യവാനെ ഹരിത സത്യങ്ങളിന്നോളം നിഴൽ വിരിച്ചേകിയിട്ടില്ല. ഭൂമി ഇന്നോളം അബൂ ദർറിനേക്കാൾ ഉജ്വലനായ ഒരു സത്യസാധകനെ സംവഹിക്കുകയുണ്ടായിട്ടില്ല. ഒരു താഴ് വരയും ഇക്കാലമത്രയും അബൂ ദർറിനേക്കാൾ മഹാനായ നേരിനെ പ്രണയിച്ച് നേരിന്റെ നിത്യകാമുകനെ ചുമന്നതായറിയപ്പെട്ടിട്ടില്ല.
ഉമർ (റ) വിന് നല്ലപോലെ ഓർമയുള്ളതാണല്ലോ അല്ലാഹു ﷻ വിന്റെ റസൂലിന്റെ (ﷺ) തിരു സ്വഹാബിമാരിൽ മതവിധി (ഫത്വാ) നൽകുന്നവരുടെ കൂട്ടത്തിലും ന്യായവിധി നടത്തുന്നവരുടെ
കൂട്ടത്തിലും ശ്രദ്ധേയമായ സ്ഥാനത്ത് ഉബയ്യുബ്നു കഅ്ബ് (റ)വിനെ നബി ﷺ ഉപവിഷ്ടനാക്കാറുണ്ടായിരുന്നുവെന്ന പരമാർത്ഥം.
മസ്റൂഖ് (റ)വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു നിവേദനം കാണുക: അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങളുടെ കാലഘട്ടത്തിൽ റസൂലുല്ലാഹിﷺയുടെ സ്വഹാബി വര്യന്മാരിൽ ന്യായാധിപന്മാരായിട്ടുണ്ടായിരുന്നവർ ആറു പേര്.
1. ഉമർ (റ)
2. അലി കർറമല്ലാഹു വജ്ഹഹു. (റ)
3. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)
4. ഉബയ്യുബ്നു കഅ്ബ് (റ)
5. സൈദു ബ്നു ഹാരിഥ് (റ)
6. അബൂ മൂസൽ അശ്അരി (റ)
ഉബയ്യുബ്നു കഅ്ബ് (റ) വിന്റെ കൈക്ക് വെളിപ്പെട്ട ഒരു കറാമത്ത് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നത് കാണുക:
ഉമറുബ്നുൽ ഖത്താബ് (റ) നമ്മുടെ ജനതയുടെ ഭൂമിയിലേക്ക് പുറപ്പെടുക എന്ന് ആജ്ഞാപിച്ചപ്പോൾ ഞങ്ങളെല്ലാം പുറപ്പെടുകയുണ്ടായി. ഞാനും (ഇബ്നു അബ്ബാസ്) ഉബയ്യുബ്നു കഅ്ബും പിന്നിലായിരുന്നു.
പെട്ടെന്ന് ആകാശത്ത് ഒരു മേഘക്കീറ് പ്രത്യക്ഷപ്പെട്ടു. മഴ പെയ്യുകയുണ്ടായി. അപ്പോൾ ഉബയ്യ് (റ) പറഞ്ഞു; “അല്ലാഹുവേ, അതിന്റെ ഉപ്രദവം ഞങ്ങളിൽ നിന്ന് അകറ്റേണമേ...”
അങ്ങനെ മഴ നിന്നു. ഒരിറ്റു ജലം ഭൂമിയിൽ ഞങ്ങളുള്ള ആ ഭാഗത്ത് വീണില്ല.അൽപം പോലും മഴ നനയാതെ ഞങ്ങൾ ജനങ്ങളോടൊപ്പം ചേർന്നു. അവരുടെ വാഹനങ്ങളെല്ലാം നനഞ്ഞു കുതിർന്നിരുന്നു.
ഇതു കണ്ടപ്പോൾ അതായത് ഞങ്ങൾ തീരെ നനയാതെ സുരക്ഷിതരായി എത്തിച്ചേർന്നത് ഉമറിന്റെ (റ) വിസ്മയ ഭരിതമായ കണ്ണുകൾ കണ്ട നേരത്ത് അദ്ദേഹം ഇപ്രകാരം ഞങ്ങളോട് ചോദിക്കുകയുണ്ടായി: ഞങ്ങൾക്കുണ്ടായത് നിങ്ങൾക്ക്
സംഭവിച്ചില്ലേ..?
അതായത് ഞങ്ങൾ മഴയിൽ കുടുങ്ങിയതുപോലെ മഴയുടെ പ്രശ്നം നിങ്ങൾക്കുണ്ടായില്ലേ എന്ന് ചോദിച്ചു. ഞങ്ങൾ പറഞ്ഞു: ഉബയ്യുബ്നു കഅ്ബ് (റ) അല്ലാഹു ﷻ വിനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചു, മഴയുടെ ഉപ്രദവത്തിൽ നിന്ന് ഞങ്ങളെ സുരക്ഷിതരാക്കാൻ.
അപ്പോൾ ഉമറു ബ്നുൽ ഖത്താബ് (റ) എന്നോടൊരു ചോദ്യം; നിങ്ങളോടൊപ്പം തങ്ങൾക്കു വേണ്ടിയും പ്രാർത്ഥിച്ചു കൂടായിരുന്നോ..?
അതായത്, നിങ്ങളെ മഴയിൽ നിന്ന് രക്ഷപ്പെടുത്താൻ പ്രാർത്ഥിച്ച കൂട്ടത്തിൽ ഞങ്ങളെയും സംരക്ഷിക്കാൻ അല്ലാഹു ﷻ വിനോട് തേടാമായിരുന്നില്ലേ നിങ്ങൾക്ക് എന്ന്...
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*_ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment