*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 21/08/2021*
*SATURDAY*
*12 Muharram 1443*
*🔖 ജീവിതവും വിജയവും...*
_*🍃 ജീവിതം ഹ്രസ്വമാണെന്നറിയുക,* ലഭിക്കുന്ന ഓരോ ദിവസവും വലിയ ദാനമാണ്. അങ്ങനെ ഭാഗ്യമായി, ദാനമായി ലഭിക്കുന്നതാണ് ഓരോ ദിവസവുമെന്ന തിരിച്ചറിവിൽ നമ്മുടെ സംഭാവന നിരന്തരമായി ലോകത്തിന് നൽകുന്നതാണ് ജീവിതാനന്ദം..._
_*🍂 നിസ്സാരമായ തെറ്റുകൾ സ്വയം പർവതീകരിച്ചു* അതിൽ തളർന്നുപോവുന്നവരുണ്ട്, സ്വയം വിമർശം കൊണ്ട് തളർന്നുപോവുന്നതിനെക്കാൾ നല്ലത് സ്വയം മനസ്സിലാക്കി മുന്നേറുകയാണ്..._
_*🍃 വിമർശനത്തിലും വേണ്ടത് കൃത്യമായ വിലയിരുത്തലാണ്.* വിമർശനത്തിൽ മറ്റുള്ളവരോട് കാണിക്കുന്ന അതേ കരുണ നാം നമ്മോടുതന്നെയും കാണിക്കണം..._
_*🍂 ജിജ്ഞാസ, ഏകാഗ്രത, സ്ഥിരോത്സാഹം, സ്വയംവിമർശം,* വിജയം അവയിൽ നിന്നൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കുക..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment