Skip to main content

തൗബയുടെ പൂർണ്ണരൂപം

 *🤲🏼 തൗബയുടെ പൂർണ്ണരൂപം 🤲🏼*

*🔘~~~~~~~▪️💦▪️~~~~~~~🔘*



       ✍🏼അൽ ഹംദുലില്ലാഹ്☝🏼

അൽ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ..

അള്ളാഹുമ്മ സ്വല്ലിഅലാ സയ്യിദിനാ മുഹമ്മദ്...

(തൗബയുടെ പൂർണ്ണരൂപം)

   ഞങ്ങളുടെ തമ്പുരാനേ.. ഞങ്ങള്‍ നിന്നോട് അറിഞ്ഞു ചെയ്ത ദോഷങ്ങളെ തൊട്ടും, അറിയാതെ ചെയ്ത ദോഷങ്ങളെ തൊട്ടും, മറച്ചു ചെയ്ത ദോഷങ്ങളെ തൊട്ടും, പരസ്യമായി ചെയ്ത ദോഷങ്ങളെ തൊട്ടും, എല്ലാ വന്‍ദോഷങ്ങളെ തൊട്ടും, എല്ലാ ചെറുദോഷങ്ങളെ തൊട്ടും ഞങ്ങളെല്ലാവരും നിന്നോട് പേടിച്ചു ഖേദിച്ചു മടങ്ങുന്നു തമ്പുരാനേ...

(തൗബയുടെ പൂർണ്ണരൂപം)

 ഞങ്ങളുടെ തമ്പുരാനേ.., ഞങ്ങളെല്ലാരും ഞങ്ങളുടെ തടിയോട് അനേകം കുറ്റവും ദുര്‍മര്യാദയും ഏറ്റമേറ്റം ചെയ്തു നടന്ന ചീത്ത അടിയാറുകാളാവുന്നു തമ്പുരാനേ... ഇപ്പോള്‍ നിന്‍റെ റഹ്മത്തെന്ന തൌബയെന്ന വാതില്‍ക്കല്‍ ഞങ്ങളെവല്ലാരും ഖേദിച്ചു മടങ്ങി വന്നിരിക്കുന്നു തമ്പുരാനേ... ഇനിയൊരിക്കലും ഒരു ദോഷം കൊളെളയും മടങ്ങുകയില്ലെന്നു ഞങ്ങളെല്ലാവരും ഖല്‍ബുകൊണ്ട് നല്ലവണ്ണം കരുതി ഉറപ്പിച്ചു തമ്പുരാനേ...(തൗബയുടെ പൂർണ്ണരൂപം)


 നീ ഞങ്ങളുടെ ദോഷത്തിനെ പൊറുത്ത് തൌബയെ ഖബൂല്‍ ചെയ്യണം തമ്പുരാനേ.. നിന്‍റെ കൃപ കൊണ്ടും, നീ ജഹന്നമെന്ന നരകത്തിനെ തൊട്ടും ഞങ്ങളെ സലാമത്താക്കണം തമ്പുരാനേ...(തൗബയുടെ പൂർണ്ണരൂപം)


 നീ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഈ തൌബയും നേര്‍വഴിയും ദീനുല്‍ ഇസ്ലാമും തന്നതില്‍ പിറകെ അതിനെ വിട്ടു ഞങ്ങളുടെ ഖല്‍ബിനെ തട്ടിത്തെറിപ്പിച്ച നിന്‍റെ ശത്രുവായ ശൈത്താന്‍ ഇബ്ലീസിന്‍റെ ചെല്ലു കൊളെളയും ചേലു കൊളെളയും നീ ഞങ്ങളെ ആക്കി കളയല്ലെ തമ്പുരാനേ...(തൗബയുടെ പൂർണ്ണരൂപം)


 നീ നിന്‍റെ പക്കല്‍ നിന്നുളള റഹ്മത്തിനെയും ബർക്കത്തിനെയും ഞങ്ങളെല്ലാവരിലും എത്തിച്ചു തരണം തമ്പുരാനേ...(തൗബയുടെ പൂർണ്ണരൂപം)


 നീ ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിച്ചു, ഖബറില്‍ അകം കടത്തി, ഖബറില്‍ നിന്ന് രണ്ടാമത് ഹയാത്തിട്ടു മഹ്ശറ കൊളെള യാത്രയാക്കിയാല്‍ ഞങ്ങളുടെ എല്ലാവരുടെയും നന്‍മയും തിന്‍മയും എഴുതപ്പെട്ട ഏട് കിതാബിനെ നീ ഞങ്ങളെല്ലാവരുടെയും വലം കയ്യില്‍ തരുവിപ്പിച്ചു നിന്‍റെ ആലത്തിനു കാരണമാക്കപ്പെട്ട നബിമുഹമ്മദ്‌ മുസ്തഫാ ﷺ തങ്ങളുടെ ശഫാഅത്തില്‍ ഒരുമിച്ചു കൂട്ടി സ്വര്‍ഗത്തില്‍ അകം കടത്തി നിന്‍റെ ലിഖാഹിനെയും ആദരവായ നബി ﷺ തങ്ങളുടെ തൃകല്യാണത്തിനെയും ഞങ്ങളുടെ രണ്ട് കണ്ണ് കൊണ്ട് കാണുവാനും അതില്‍ കൂടുവാനും ഏറ്റമേറ്റം ഉദവി ചെയ്യണം തമ്പുരാനേ... (തൗബയുടെ പൂർണ്ണരൂപം)


 നമ്മെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടാൻ തൗഫീക്ക് നൽകണേ റഹ്മാനെ...(തൗബയുടെ പൂർണ്ണരൂപം)


 നമ്മുടെ മാതാ പിതാക്കന്മാർ..

പഠിപ്പിച്ച ഉസ്താദുമാർ.

ഭാര്യ, മക്കൾ ..

സഹോദരീ സഹോദരന്മാർ...

ബന്ധു മിത്രാതികൾ...

അയൽവാസികൾ...

സ്നേഹിതന്മാർ....

മറ്റു എല്ലാവരെയും അല്ലാഹു സുബ്ഹാനഹുവതാല നമ്മോടൊപ്പം സ്വർഗത്തിൽ ഒത്തു ഒരുമിച്ച്

കൂട്ടട്ടെ...(തൗബയുടെ പൂർണ്ണരൂപം)


 സ്വാലിഹായ സന്താനങ്ങളെ ഞങ്ങള്‍ക്ക് പ്രദാനം ചെയ്തു തരണമേ.. റഹ്മാനേ...(തൗബയുടെ പൂർണ്ണരൂപം)


 ചെറുപ്പത്തിൽ നമ്മെ പോറ്റി വളർത്തി വലുതാക്കിയ നമ്മുടെ മാതാ പിതാക്കന്മാരോട്‌ കരുണ കാണിക്കേണമേ റബ്ബേ...(തൗബയുടെ പൂർണ്ണരൂപം)


 നമ്മുടെയും നമ്മുടെ സ്നേഹിതന്മാരുടെയും എല്ലാ പ്രര്‍ത്ഥനകളെയും കബൂലാക്കി തരേണമേ...(തൗബയുടെ പൂർണ്ണരൂപം)


 നമ്മുടെയും നമ്മുടെ ബന്ധു മിത്രാതികളുടെയും എല്ലാ രോഗങ്ങളെയും ശിഫയാക്കി തരേണമേ...

(തൗബയുടെ പൂർണ്ണരൂപം)

 ഞങ്ങളുടെ കടങ്ങൾ വീട്ടി തരേണമേ റബ്ബേ...


 ഞങ്ങളെ അഹങ്കാരികൾ ആക്കരുത് റബ്ബേ...


 ഞങ്ങളെ പലിശ കൊടുക്കന്നവരും, വാങ്ങുന്നവരും, അതിന്ന് സാഹചര്യം കൊടുക്കുന്നവരും ആയവരുടെ കൂട്ടത്തിൽ പെടുത്തല്ലേ നാഥാ...


 പലിശ എന്നതിന്റെ ചെറിയ രൂപത്തിലുള്ള കുറ്റം തന്നെ അത് സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നത് പോലെയാണ് എന്ന് നമ്മളോട് മുത്ത് മുഹമ്മദ്‌ റസൂൽ ﷺ പറഞ്ഞിട്ടുണ്ട് റബ്ബേ....


 അറിഞ്ഞും അറിയാതെയുമുള്ള എല്ലാ തെറ്റുകളും പൊറുത്ത് തരേണമേ അല്ലാഹ്...


 ഞങ്ങള്‍ക്ക് ഹലാലായ സമ്പത്ത് മാത്രം പ്രധാനം ചെയ്യേണമേ...


 ഹറാമായ ധനത്തിൽ നിന്നും ഒഴിവാക്കി തരേണമേ റബ്ബേ...


 റഹ്മാനും റഹീമും നീ ആണ് റബ്ബേ...


 മാരകമായ അസുഖത്തിൽ നിന്ന് നീ ഞങ്ങളെ എല്ലാവരെയും കാക്കേണമേ...


 ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ആരോഗ്യത്തോടും ഈമാനോടും സന്തോഷവും സമാധാനവും റഹ്മത്തും ബര്‍ക്കത്തും ഉള്ള ദീർഘായുസ്സ് പ്രധാനം ചെയ്യേണമേ...


 മാരകമായ അസുഖങ്ങളെ തന്ന് പരീക്ഷിക്കരുത് റബ്ബേ...


 മരിക്കുന്ന സമയത്ത് നിന്റെ കലിമ ചൊല്ലി മരിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് തരേണമേ റബ്ബേ...


 ഞങ്ങളുടെ ഖബര്‍ വിശാലമാക്കി തരേണമേ റബ്ബേ...


 ഞങ്ങളുടെ ഖബര്‍ സ്വർഗ്ഗ പൂന്തോപ്പ് ആക്കേണമേ റബ്ബേ...


 ജീവിതത്തിലും മരണ സമയത്തും റസൂൽ ﷺ തങ്ങളെ കാണുവാനുള്ള ഭാഗ്യം തരേണമേ...


 ഈമാനോട് കൂടി മരിക്കുവാൻ തൗഫീഖ് നൽകേണമേ റബ്ബേ...


 എല്ലാ അപകടങ്ങളെ തൊട്ടും കാക്കേണമേ റബ്ബേ...


 ഞങ്ങളുടെ മക്കള്‍ക്ക് ദുനിയാവിലും ആഖിറത്തിലും ഖൈര്‍ ആയ ജീവിതം പ്രധാനം ചെയ്യേണമേ...


 ഞങ്ങളുടെ മക്കളെ നല്ല സ്വാലിഹായ മക്കൾ ആക്കേണമേ...


 ദുനിയാവിലേക്കും ആഖിറത്തിലേക്കും ഉപകരിക്കുന്ന ജ്ഞാനം ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും  പ്രധാനം ചെയ്യേണമേ...


 എല്ലാ ഹലാലായ ആഗ്രഹങ്ങളെയും സഫലീകരിച്ച് നൽകേണമേ റബ്ബേ...


 നരകത്തെ തൊട്ട് കാക്കേണമേ...


 ജന്നത്തുൽ ഫിർദൌസ് തരേണമേ റബ്ബേ...


 ഞങ്ങൾ അറിഞ്ഞും അറിയാതെയുമുള്ള മാരകമായ അസുഖങ്ങളെ തൊട്ട് കാക്കേണമേ റബ്ബേ...


 ഞങ്ങളുടെ മാതാപിതാക്കൾ രോഗം കൊണ്ട് വിഷമിക്കുകയാണ് റബ്ബേ.. അവര്‍ക്ക് നീ എല്ലാം ശിഫയാക്കി കൊടുക്കേണമേ റബ്ബേ...


 നമ്മുടെ കുടുംബത്തിൽ പലരും ഇന്ന് നമ്മോട് കൂടെ ഇല്ല റബ്ബെ.. അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കേണമേ...


 സന്താനം ഇല്ലാത്തവര്‍ക്ക് നല്ല സ്വാലിഹായ സന്താനം പ്രധാനം ചെയ്യേണമേ റബ്ബേ...


 നമ്മുടെ എല്ലാവരുടെയും ജോലിയിലും ബിസിനസ്സിലും ഖൈറും ബർക്കത്തും പ്രധാനം ചെയ്യേണമേ റബ്ബേ...


 നമ്മുടെ കുടുംബത്തിൽ മാരകമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ട് റബ്ബേ... അവർക്ക്‌ എല്ലാം ശിഫയാക്കി കൊടുക്കേണമേ റബ്ബേ...


 കുടുംബത്തിൽ പരസ്പരം സ്നേഹവും സഹൃദവും നല്‍കുകയും നില നിർത്തുകയും ചെയ്യേണമേ റബ്ബേ...


 മരിക്കുമ്പോൾ ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തത്തോടെ മരിപ്പിക്കേണമേ റബ്ബേ...


 ഞങ്ങളുടെ മനസ് ശുദ്ധീകരിക്കുകയും അസൂയ മുതലായ കാര്യങ്ങൾ എടുത്ത് കളയുകയും ചെയ്യേണമേ റബ്ബേ...


 ഞങ്ങളുടെ സന്താനങ്ങൾക്ക് ഞങ്ങളോടുള്ള സ്നേഹം എന്നും നില നിര്‍ത്തേണമേ റബ്ബേ...


 ഞങ്ങളുടെ കുടുംബത്തെയും, സന്താനങ്ങളേയും, തലമുറകളെയും റബ്ബ് ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ പെടുത്തേണമേ റബ്ബേ...


 ഇത് വരെ ചെയ്ത ദോഷങ്ങളെ തൊട്ട് നീ പൊറുത്ത് തരേണമേ റബ്ബേ...


 പെട്ടെന്ന് ഉള്ള മരണത്തെ തൊട്ട് കാക്കേണമേ റബ്ബേ...


 പെട്ടെന്നുള്ള മരണത്തെ തൊട്ട്, ഭാര്യയെ വിധവയും മക്കളെ യതീമും ആക്കിയേക്കല്ലേ റബ്ബേ...


 റസൂൽ സ്വല്ലല്ലാഹു അലൈഹിവ സല്ലം തങ്ങളുടെ ശഫാഅത് നല്കേണമേ റബ്ബേ...


 റസൂലിന്റെ (ﷺ) പേരിൽ എല്ലാ ദിവസവും 

"സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു

 അല്ലൈഹിവ സല്ലം " എന്ന സ്വലാത്ത് 100 പ്രാവശ്യം എങ്കിലും ചൊല്ലുവാനുള്ള മനസ്സ് പ്രധാനം ചെയ്യേണമേ റബ്ബേ...


 ഈ ദുആ ഫോർവേഡ് ചെയ്യുന്നവര്‍ക്ക് അതിനുള്ള തക്കതായ പ്രതിഫലം നല്കേണമേ റബ്ബേ...


ആമീന്‍ യാ റബ്ബല്‍ ആലമീന്‍

(തൗബയുടെ പൂർണ്ണരൂപം)

റബ്ബനാ ആത്തിന ഫിദ്ദുന്‍യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍...(തൗബയുടെ പൂർണ്ണരൂപം)


NB : നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്താൻ വസ്വിയ്യത്ത് ചെയ്യുന്നു.

(തൗബയുടെ പൂർണ്ണരൂപം)

〰〰〰〰〰〰〰〰〰〰〰

*_ഇസ്ലാമിക_*

*_അറിവുകൾക്കും_*

*_പ്രഭാഷണങ്ങൾക്കും_*

*_ചരിത്രകഥകൾക്കും_*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...