*387 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*39📌 അംറു ബ്നുല്‍ ജമൂഹ് (റ)*
*💧Part : 05💧 【അവസാനം】*
ഒരു ഭീകര യുദ്ധത്തിന് ഉഹുദ് രണാങ്കണം സാക്ഷ്യം വഹിക്കുകയുണ്ടായി. പൊരിഞ്ഞ പോരാട്ടം. അബ്ദുല്ലാഹിബ്നു അംറ് (റ) അണികള്‍ വിട്ടുകടന്ന് അവിശ്വാസികളുടെ മധ്യത്തിൽ ചെന്ന് പരാക്രമണം തുടര്‍ന്നു. അദ്ദേഹം ശത്രുക്കളെ ശക്തിയായ മര്‍ദ്ദനങ്ങളേല്‍പ്പിച്ചു. ശത്രുക്കള്‍ അദ്ദേഹത്തെ ശക്തിയായി കുത്തി. അവസാനം അദ്ദേഹം രക്തസാക്ഷിയായി രണാങ്കണത്തില്‍ വീണു.
മുസ്ലിംകള്‍ക്കാദ്യം വിജയമുണ്ടായെങ്കിലും അവസാനം അത് പരാജയമായി മാറി. അധികപേരും തിരിഞ്ഞോടി. ചുരുക്കം പേര്‍ മാത്രം ഉറച്ചുനിന്നു. നബിﷺയുടെ പതാക വീണ്ടും ഉയര്‍ന്നു. അനന്തതയുടെ വിഹായസ്സില്‍ പാറിക്കളിച്ച ആ പതാകയുടെ ശബ്ദം അംറുബ്നുല്‍ജമൂഹിന്റെ (റ) കര്‍ണപുടങ്ങളില്‍ അലതല്ലി. ഒരു നിമിഷം! അദ്ദേഹവും പുത്രൻ ഖല്ലാദും (റ) ഖഡ്ഗമെടുത്ത് ഒരു നവചൈതന്യത്തോടെ പോരാടി..
മഹാനായ അംറുബ്നുല്‍ ജമൂഹ് (റ) ഏറ്റവും മുമ്പില്‍ തന്നെ ഉണ്ട്. മുടന്തില്ലാത്ത കാലില്‍ ചാടിയാണ് അവർ മുന്നേറിക്കൊണ്ടിരുന്നത്. പോരാടുമ്പോള്‍ അവരുടെ അധരങ്ങള്‍ ആവര്‍ത്തിച്ചു ചലിച്ചുകൊണ്ടിരിക്കുന്നു: ‘എനിക്ക് സ്വര്‍ഗത്തില്‍ കടക്കാന്‍ അത്യാര്‍ത്തിയുണ്ട്...’
അദ്ദേഹത്തിന്റെ തൊട്ടു പിന്നിൽ ഖല്ലാദുണ്ട് (റ)... ആ സ്വഹാബിയും മകനും നബിﷺയെ സംരക്ഷിക്കാനായി പടവെട്ടിക്കൊണ്ടിരിക്കുകയാണ്. വിരലിലെണ്ണാവുന്ന മുസ്ലിംകള്‍! സമുദ്രം കണക്കെ വരുന്ന ശത്രുക്കള്‍..!!
ഒടുവിൽ സത്യത്തിന്റെ മാര്‍ഗത്തില്‍ അടരാടി ജമൂഹും പുത്രനും രക്തസാക്ഷികളായി. ആത്മ സുഹൃത്ത് അബ്ദുല്ലാഹിബ്നുഅംറിന്റെ (റ) അടുത്തുതന്നെയാണ് അംറുബ്‌നു ജമൂഹ്(റ)വും വീണത്. അവരുടെ രക്തം തമ്മില്‍ കൂടിക്കലര്‍ന്നു..
ആ ശരീരങ്ങളുടെ അടുത്തുകൂടി നബി ﷺ നടന്നുവന്നു. അവരിരുവരെയും തൊട്ടടുത്ത് കിടക്കുന്ന ഖല്ലാദിനെയും (റ) നബി ﷺ കണ്ടു. അവിടുന്ന് (ﷺ) പറഞ്ഞു; 'ഈ രണ്ട് സുഹൃത്തുക്കളെയും നിങ്ങള്‍ ദുന്‍യാവില്‍ ഒരേ ഖബറില്‍ അടക്കം ചെയ്യുക.'
നബി ﷺ അംറുബ്നുല്‍ ജമൂഹിന്റെ (റ) ശരീരത്തില്‍ നോക്കിയിട്ട് പറഞ്ഞു: 'എന്റെ ശരീരം ആരുടെ കരങ്ങളിലാണോ ആ നാഥനെതന്നെ സത്യം! അംറുബ്നുല്‍ജമൂഹ് സ്വര്‍ഗത്തില്‍ തന്റെ മുടന്തന്‍ കാലിൽ പ്രവേശിക്കുന്നതായി ഞാന്‍ കാണുകയുണ്ടായി.'
തുടര്‍ന്ന് നബി ﷺ അബ്ദുല്ലാഹിബ്നു അംറിന്റെ (റ) അടുത്തുനിന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ജാബിറുബ്നു അബ്ദില്ലാഹ് (റ) വന്നു, പിതാവിന്റെ മുഖത്ത് ചുംബനങ്ങള്‍ അര്‍പ്പിച്ചു. സ്വഹാബികള്‍ അദ്ദേഹത്തെ തടഞ്ഞുവെങ്കിലും നബി ﷺ ഒന്നും തന്നെ പറഞ്ഞില്ല.
സത്യത്തിന്റെ മാര്‍ഗത്തില്‍ അടരാടി വീരമൃത്യു (ശഹീദ്) വരിച്ച രക്തസാക്ഷികളുടെ ശരീരത്തില്‍ നിന്നുവീണ രക്തകണങ്ങളുടെ ഗന്ധമുള്ള ഉഹുദിന്റെ വിരിമാറില്‍ ആ സുഹൃത്തുക്കള്‍ ഒന്നിച്ച് അന്ത്യവിശ്രമം കൊള്ളുന്നു. ജീവിതത്തില്‍ അവര്‍ ഒന്നിച്ചു. മരണത്തിലും മരണാനന്തരവും അവര്‍ ഒന്നിച്ചു...
അംറു ബ്നുല്‍ ജമൂഹ് (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
അംറു ബ്നുല്‍ ജമൂഹ് (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
*【 അംറു ബ്നുല്‍ ജമൂഹ് (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】*
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ഇസ്ലാമിക അറിവുകൾ*
g*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment