*396 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*41📌 ഉബയ്യുബ്നു കഅ്ബ് (റ)*
*💧Part : 06💧*
ജംഉൽ ഖുർആൻ എന്ന് പറഞ്ഞാൽ പരിശുദ്ധ ഖുർആൻ ക്രോഡീകരണം. ഹിഫ്ളുൽ ഖുർആൻ എന്ന് പറഞ്ഞാൽ വിശുദ്ധ ഖുർആൻ മനഃപാഠമാക്കൽ ഇവ രണ്ടും യഥാവിധി നിർവഹിക്കുന്നതിൽ ഉബയ്യിനേക്കാൾ (റ) മികച്ച ഒരു സ്വഹാബിയും ഉണ്ടായിരുന്നില്ല.
ഈന്തമടൽ, എല്ല്, കല്ല്, തോൽക്കഷ്ണം ഇവയിലൊക്കെ എഴുതി വച്ചതും, ഹൃദയങ്ങളിൽ ആലേഖനം ചെയ്തതുമായ പരിശുദ്ധ ഖുർആൻ വചനങ്ങളെ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കുന്ന പണി റസൂലുല്ലാഹി ﷺ തങ്ങളുടെ കാലത്തേ ആരംഭിച്ചിരുന്നു.
നാലു പേരാണ് അതിന് നേതൃത്വം കൊടുത്തിരുന്നത്. മുഹാജിറുകളുടെ കൂട്ടത്തിൽ ആരുമില്ല അങ്ങനെ ചെയ്തവർ. അൻസ്വാറാണ് ആ കാര്യം ഭംഗിയായി നിർവഹിച്ചത്.
പരിശുദ്ധ ഖുർആൻ ക്രോഡീകരണം നിർവഹിച്ച ആ അൻസ്വാർ മഹാത്മാക്കളുടെ പേര് ചുവടെ കൊടുക്കുന്നു:
1. ഉബയ്യുബ്നു കഅ്ബ് (റ)
2. മുആദു ബ്നു ജബൽ (റ)
3. സൈദുബ്നു സാബിത് (റ)
4. അബൂ സൈദ് (റ)
ഇവിടെ അവസാനം പരാമൃഷ്ടനായിട്ടുള്ള അബൂ സൈദ് (റ) ആരാണെന്ന് ഇവ്വിഷയകമായ ഹദീഥ് നിവേദനം ചെയ്ത അനസുബ്നു മാലിക് (റ)വിനോട് ചോദിക്കപ്പെട്ടപ്പോൾ അനസുബ്നു മാലിക് (റ)വിന്റെ പ്രത്യുത്തരം, അത് തന്റെ പിതൃവ്യരിൽപ്പെട്ട ഒരാളായിരുന്നു എന്നായിരുന്നു.
റസൂലുല്ലാഹി ﷺ തങ്ങൾ മദീനാ മുനവ്വറയിൽ ആഗമനം കൊണ്ടപ്പോൾ അവിടത്തെ ആദ്യത്തെ കത്തെഴുതുന്ന പ്രൈവറ്റ് സെക്രട്ടറി ആരായിരുന്നുവെന്നറിയാമോ? മദീനത്തണഞ്ഞ പുണ്യറസൂൽ ﷺ യുടെ ആദ്യത്തെ കത്തെഴുത്തുകാരൻ എന്ന ബഹുമതിക്ക് പാത്രീഭൂതനായ മഹാനുഭാവൻ ഉബയ്യുബ്നു കഅ്ബ് (റ) തന്നെ.
ഒരു ഹദീസ് കാണുക: വാഖിദി റിപ്പോർട്ട് ചെയ്തു: വാഖിദി അരുളി ചെയ്യുകയാണ്: മദീനാ ആഗമന വേളയിൽ റസൂലുല്ലാഹി ﷺ തങ്ങൾക്കു വേണ്ടി ആദ്യമായി എഴുത്തുകുത്തുകൾ നിർവഹിച്ചു പോന്നിരുന്നത് ഉബയ്യുബ്നു കഅ്ബ്
(റ) എന്ന മഹാനായിരുന്നു.
അദ്ദേഹം ഇല്ലെങ്കിൽ, അതായത് ഉബയ്യുബ്നു കഅ്ബ് റളിയല്ലാഹു തആലാ അൻഹു ഹാജരില്ലെങ്കിൽ സൈദുബ്നു സാബിത്ത് (റ) വിനെക്കൊണ്ടാണ് ഹബീബായ നബി ﷺ തങ്ങൾ എഴുതിച്ചിരുന്നത്.
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment