Skip to main content

ഓണാഘോഷം ഇസ്‌ലാമിൽ

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *🌸 ഓണാഘോഷം 🌸*

                     *ഇസ്‌ലാമിൽ*

        *✿•••••┈┈┈•✿❁✿•┈┈┈•••••✿*



*📍എന്താണ് ഓണം..?*


       ✍🏼തൃക്കാക്കര കേന്ദ്രീകരിച്ച് കേരളം ഭരിച്ചിരുന്ന നല്ലവനായ രാജാവായിരുന്നു മഹാബലി. അദ്ദേഹത്തില്‍ അസൂയ തോന്നിയ ദേവന്മാരുടെ നേതാവ് മഹാവിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. തത്സമയം, ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അവസരമുണ്ടാക്കണമെന്ന മഹാബലിയുടെ താല്‍പര്യം വാമനന്‍ അംഗീകരിച്ചതിന്റെ ഫലമായി ചിങ്ങമാസത്തിലെ തിരുവോണത്തിന് അദ്ദേഹം കേരളം സന്ദര്‍ശിക്കും. മഹാബലിയുടെ വരവിനൊത്താണ് ഓണം ആഘോഷിക്കപ്പെടുന്നത്.

ഓണവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണിത്...


 വിഷ്ണു പല വേഷങ്ങളില്‍ അവതരിക്കുമെന്ന് ഹൈന്ദവര്‍ കരുതുന്നു.

പ്രധാനപ്പെട്ട അവതാരങ്ങള്‍ പത്താണ്. അവരില്‍ അഞ്ചാമനാണ് മഹാബലിയെ വഞ്ചിച്ച വാമനന്‍. ധര്‍മത്തിനു ഹാനി വരുമ്പോള്‍, അധര്‍മത്തെ അടിച്ചമര്‍ത്താനാണ് അവതാരങ്ങളെന്ന് ഭഗവത്ഗീത(4:4,7) വ്യക്തമാക്കുന്നുണ്ടെങ്കിലും, നല്ലവനായ മഹാബലിയെ എന്തിനു ചവിട്ടിത്താഴ്ത്തിയെന്ന പ്രസക്തമായ ചോദ്യം ബാക്കിയാണ്...


*📍മുസ്ലിംകൾക്ക് ഓണമില്ല...*


   ഓണാഘോഷം മതപരമായി മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല. ഓണാഘോഷം മഹാബലിയെന്ന മഹാനായ ഒരു നാടുവാഴിയുടെ ഓര്‍മ്മ പുതുക്കുന്നതാണ്. ഈ ഐതിഹ്യ കഥകളും വാമനനും മതകീയ വിഷയങ്ങളായിട്ടാണ് കേരളീയര്‍ ആഘോഷിക്കുന്നത്. അതത് മതവിഭാഗങ്ങള്‍ക്ക് അത്തരം ആഘോഷങ്ങള്‍ നടത്താനുള്ള അവകാശവുമുണ്ട്...


 എല്ലാ മതങ്ങള്‍ക്കും അവരുടേതായ ചടങ്ങുകള്‍ നിലവിലുണ്ട്. അതെല്ലാം അതത് മതസ്ഥരുടെ അഭ്യന്തര കാര്യങ്ങളാണ്. മുസ്‌ലിംകള്‍ക്ക് വിശ്വാസം, കര്‍മം, ആചാരം തുടങ്ങിയവയിലെല്ലാം വേറിട്ട രീതികള്‍ നിലവിലുണ്ട്. അതിന്നപ്പുറത്ത് പോകാന്‍ മതം അനുവദിക്കുന്നില്ല.


 എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുന്നതാണ് ഇസ്‌ലാമിന്റെ രീതി. എന്നാല്‍ അത് സ്വീകരിക്കുന്നതിലല്ല. ദ്രാവിഡ സംസ്‌കാരത്തിന് മതവും ജാതിയുമില്ലെന്ന വാദം ശരിയല്ല. ദ്രാവിഡ സംസ്‌കാരം ഹിന്ദു ദര്‍ശനങ്ങളിലധിഷ്ഠിതമാണ്.

അതിനാൽ ഓണം ആഘോഷിക്കുന്നതും ഓണക്കളം വരച്ച് പൂവിടുന്നതും, അന്യമത ആചാരങ്ങളുടെ ഭാഗമായതിനാൽ മുസ്ലിംകൾ അതിൽ നിന്ന് മാറി നിൽക്കേണ്ടതാണ്.


 ഈ വിഷയത്തിൽ കേരള മുസ്ലിം സംഘടനകൾ വ്യത്യസ്ഥ നിലപാട് മുൻപ് പ്രകടിപ്പിച്ചിട്ടുണ്ട്... എന്നാൽ, കേരളത്തിലെ ആധികാരിക മതപണ്ഡിത സഭ ഇത് മുമ്പ് വ്യക്തമാക്കിയതാണ്.


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

*join ഇസ്ലാമിക അറിവുകൾ


*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه🌹_*

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...