*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 18/08/2021*
*WEDNESDAY*
*09 Muharram 1443*
*🔖 എപ്പോഴും മനസ്സ് തെളിയിച്ചുവെക്കുക...*
_*🍃 അതിജീവനം ഒരിക്കലും സുഖകരമല്ല.* തീരാത്ത പരീക്ഷണങ്ങള്‍ ജീവിതവഴികളില്‍ കാത്തിരിപ്പുണ്ടാകും..._
_*🍂 സങ്കടദൂരങ്ങളെ ചവിട്ടിത്തോല്‍പിച്ച്* നിരന്തരമായ കഠിനാധ്വാനത്തിലൂടെ, മുന്നേറാന്‍ ഇനിയുമേറെ ദൂരം ബാക്കിയുണ്ട് എന്ന ചിന്തയിൽ തളരാതെ മുന്നോട്ട് കുതിക്കണം..._
_*🍃 എന്തിനേയും സ്വീകരിക്കാനും വെല്ലുവിളി ഏറ്റെടുക്കാനും* തയ്യാറാകുന്നവരില്‍ മാത്രമേ ക്രിയാത്മകതയും, പോരാട്ടവീര്യവും രൂപപ്പെടൂ..._
_*🍂 ചിന്തകള്‍ പ്രവര്‍ത്തികളെ സ്വാധീനിക്കുന്നുവെങ്കില്‍* നല്ല ചിന്തകളിലൂടെ നല്ലതു പ്രവര്‍ത്തിക്കണം, എന്തിന്റേയും പോംവഴി ആദ്യം ഉടലെടുക്കുന്നത് മനസ്സിലാണ്, അതുകൊണ്ട് എപ്പോഴും മനസ്സ് തെളിയിച്ചുവെക്കുക, അപ്പോള്‍ മാര്‍ഗ്ഗവും തനിയെ തെളിയുക തന്നെ ചെയ്യും..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment