*390 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*41📌 ഉബയ്യുബ്നു കഅ്ബ് (റ)*
*💧Part : 00💧 【മുഖവുര】*
മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തു വന്ന മുഹാജിറായ സ്വഹാബിയാണ് സഈദുബ്നു സൈദ് (റ). ഓരോ മുഹാജിറിനും അൻസാരിയായ ഒരു സ്വഹാബിയെ റസൂലുല്ലാഹി ﷺ സഹോദരനാക്കിക്കൊടുത്തിരുന്നു.
സഈദുബ്നു സൈദ് (റ)വിന്റെ സഹോദരൻ, അതായത് റസൂലുല്ലാഹി ﷺ മദീനയിൽ സഈദ് (റ)വിന് സഹോദരനാക്കിക്കൊടുത്തത് ഉബ യ്യുബ്നു കഅ്ബ് (റ) എന്ന അൻസാരിയെയാണ്.
അൻസാർ എന്ന അറബി വാക്കിന് സഹായികൾ എന്നാണർത്ഥം.
അൻസാരി എന്നു പറഞ്ഞാൽ അൻസാറിൽ പെട്ട സ്വഹാബി
എന്നർത്ഥം. മുഹാജിർ എന്ന വാക്കിന് ഹിജ്റ ചെയ്ത ആൾ
എന്നാണർത്ഥം.
നബി ﷺ തങ്ങൾ പറഞ്ഞതായി അനസുബ്നു മാലിക് (റ) ഉദ്ധരിക്കുന്നു: എന്റെ സമുദായത്തിൽ ഏറ്റവും നല്ല ഖുർആൻ പണ്ഡിതൻ ഉബയ്യുബ്നു കഅ്ബ് (റ) ആകുന്നു.
സ്വഹീഹായ ഒരു ഹദീസിൽ ഇപ്രകാരമുണ്ട്: റസൂലുല്ലാഹി ﷺ
തങ്ങൾ ഉബയ്യ് (റ)വിനോട് ഒരിക്കൽ പറഞ്ഞു: ലം യകുനില്ലദീന കഫറൂ എന്നു തുടങ്ങുന്ന സൂറത്ത് നിങ്ങൾക്ക് ഓതിത്തരാൻ അല്ലാഹു ﷻ എന്നോട് കൽപിച്ചു.
അപ്പോൾ ഉബയ്യ് (റ) കമ്പത്തോടെ ചോദിക്കുകയാണ് : അല്ലാഹു ﷻ അങ്ങയോട് എന്റെ പേര് പറഞ്ഞോ..? റസൂലുല്ലാഹി ﷺ പറഞ്ഞു: അതേ, അപ്പോൾ ഉബയ്യ് (റ) വിലപിക്കാൻ തുടങ്ങി...
അബ്ദുല്ലാഹിബ്നി ഉമർ (റ) പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നാലു പേരിൽ നിന്നും നിങ്ങൾ വിശുദ്ധ ഖുർആൻ അഭ്യസിക്കുക; ഇബ്നു മസ്ഊദിൽ (റ) നിന്നും, അബൂ ഹുദൈഫ (റ) വിന്റെ മൗല (അടിമത്തെ മോചനം ചെയ്യപ്പെട്ട ആൾ) സാലിമിൽ (റ) നിന്നും, ഉബയ്യുബ്നു കഅ്ബിൽ (റ) നിന്നും, മുആദുബ്നു ജബലിൽ (റ) നിന്നും.
ഒരിക്കൽ റസൂലുല്ലാഹി ﷺ ഉബയ്യുബ്നു കഅ്ബിനോട് (റ) അരുൾച്ചെയ്തു: അല്ലയോ അബുൽ മുൻദിർ, ഇൽമ് നിങ്ങൾക്ക് എളുപ്പമാകട്ടെ...
ഉബയ്യുബ്നു കഅ്ബ് (റ) മുസ്ലിംകളുടെ നേതാവാണെന്ന് ഉമറുബ്നുൽ ഖത്താബ് (റ) പറയാറുണ്ടായിരുന്നു.
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment