Skip to main content

ഇസ് ലാമിക സംശയങ്ങളു മറുപടിയും

 *❓ ഇസ് ലാമിക സംശയങ്ങളും❓*

            *✅ മറുപടിയും ✅*

  🔹〰️〰️🔻📖🔻〰️〰️?

‌‌‌‌‌‌‌‌

*❓ഷെയർ മാർക്കറ്റിൽ ഹറാമല്ലാത്ത കമ്പനികളിൽ നിക്ഷേപിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്ത്..?*


*❓മൾട്ടിലെവൽ മാർക്കറ്റിങ്ങിൽ മുതൽ മുടക്കൽ അനുവദനീയമാണോ..?*


*❓LIC യിൽ ചേരുന്നതിന്റെ ഇസ്ലാമികവിധി എന്താണ്.. ഗവണ്മെന്റ് ജീവനക്കാർക്ക് നിർബന്ധമായും ചേരേണ്ടിവരുന്ന പ്രോവിഡന്റ് ഫണ്ട് പലിശയിനത്തിൽ വരുമോ ..?*


_✍🏼മറുപടി നൽകിയത് : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_


*❓ഷെയർ മാർക്കറ്റിൽ ഹറാമല്ലാത്ത കമ്പനികളിൽ നിക്ഷേപിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്ത്..?*


    ലിസ്റ്റ് ചെയ്യപ്പെട്ട വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികളും കടപ്പത്രങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ധനകാര്യ സംവിധാനമാണ് ഷെയർ മാർക്കറ്റ്. എങ്ങനെയും വില വർദ്ധിപ്പിച്ച് ഓഹരി വിൽക്കാൻ നോക്കുന്ന കാളകളും ഓഹരികളുടെ വിലയിടിച്ച് താളം തെറ്റിച്ച് അവ വാങ്ങിക്കൂട്ടാൻ നോക്കുന്ന കരടികളും യഥേഷ്ടം മേഞ്ഞ് നടക്കുന്ന ഈ വ്യവഹാര ലോകത്തേക്ക് പ്രവേശിക്കുമ്പോൾ പലിശ മാത്രം നോക്കിയാൽ പോരാ... പ്രത്യുത കച്ചവടവുമായി ബന്ധപ്പെട്ട് ഇസ്ലാം നിരോധിച്ച കാര്യങ്ങൾ ഓരോന്നും ശ്രദ്ധിച്ചിരിക്കണം... 


 ഇതിനായി തുറക്കുന്ന ഡി മാറ്റ് എക്കൌണ്ടിന്റെയും ട്രേഡിംഗ് എക്കൌണ്ടിന്റേയും നിബന്ധനകളിലും അവ തുറക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടേയും വ്യവഹാര രീതികളിലുമുള്ള നിഷിദ്ധമായ കാര്യങ്ങൾ, പലിശയിലധിഷ്ഠിതമായ കടപ്പത്രം, അവധിയിടപാടുകളിൽ വസൂലാക്കപ്പെടുന്ന പലിശ, ബുള്ളിന്റേയും ബിയറിന്റേയും കുതന്ത്രങ്ങളിലൂടെ രണ്ടാലൊരിടപാടുകാരന് സംഭവിക്കുന്ന പെട്ടെന്നുള്ള ഭീമമായ നഷ്ടവും അപരൻ വാരിക്കൂട്ടുന്ന അന്യന്റെ അവകാശമായ കണക്കറ്റ ലാഭവും, ചതിയുടെ പര്യായമായ ഊഹക്കച്ചവടം, ഇസ്ലാമിക നിയമ പ്രകാരം കൂട്ടു കച്ചവടത്തിൽ അനുവർത്തിക്കേണ്ട കാര്യങ്ങളുടെ ലംഘനം, ലഹരി പദാർത്ഥങ്ങൾ അടക്കമുള്ള ഉപദ്രവകരവും ഇസ്ലാം വിലക്കിയതുമായ വസ്തുക്കളുടെ ഉൽപാദനമോ വിപണനമോ ഇടനിലയോ താൻ ഓഹരി വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾ നടത്തുന്നുണ്ടോ, അശ്ലീല പരസ്യങ്ങളും വ്യാജ പ്രചാരണങ്ങളും മുഖേന ലാഭം കൊയ്യുന്ന രീതി വിപണിയിലോ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളിലോ ഉണ്ടോ... തുടങ്ങി ധാരാളം കാര്യങ്ങൾ സസൂക്ഷം ശ്രദ്ധിച്ച് മനസ്സിലാക്കി അവയൊന്നും ഈ ഓഹരി വിപണിയിലോ അതിലെ നാമുമായി ബന്ധമുള്ള കമ്പനികളിലോ ഇല്ലായെന്ന് വ്യക്തമായാൽ മാത്രമേ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ... അല്ലെങ്കിൽ തന്റെ സമ്പത്ത് ഹറാമിൽ കലരും . ക്രമേണ സമ്പാദ്യം മുഴുവൻ ഹറാമാകും. അത് ഭക്ഷിച്ച് വളർന്നാൽ നാമും നമ്മുടെ മക്കളും നരകത്തിനായി റിസർവ്വ് ചെയ്യപ്പെടും...

  (തിർമ്മിദി, അഹ്മ്ദ്)


 ഇത്തരക്കാരോട് അല്ലാഹു ﷻ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട് (അൽ ബഖറഃ 279). അതോടൊപ്പം ഈ ഏർപ്പാടുകളൊക്കെ നിർത്തി റബ്ബിന്റെ കാരുണ്യം പ്രാപിക്കാൻ പശ്ചാതാപത്തിന്റെ വാതിലും കരുണാമയനായ അല്ലാഹു ﷻ തുറന്നിട്ടിട്ടുണ്ട്... 

  (അൽ ബഖറഃ 279)


*❓മൾട്ടി ലെവൽ മാർകെറ്റിംഗിൽ ഞാൻ ജോയിൻ ചെയ്തിട്ടുണ്ട്. നമ്മൾ കുറച്ചു പണം ഇൻവെസ്റ്റ് ചെയ്താൽ കമ്പനി നമുക്ക് ഒരു പ്രോഡക്റ്റ് തരുന്നു. അതിന്റെ കൂടെ കമ്പനിയുടെ 300 പരം പ്രൊഡക്ടുകൾ വിൽക്കാനുള്ള ഡിസ്ട്രിബൂഷൻ ലൈസൻസും തരുന്നു. ഈ പ്രൊഡക്ടുകൾ ഓൺലൈൻ വഴിയോ നമ്മുടെ കോൺടാക്ട് വഴിയോ വിറ്റാൽ നമുക്ക് കമ്പനി 5% കമ്മീഷൻ തരുന്നു. നമ്മൾ മുഖേനെ ആരൊക്കെ ഈ പ്രൊഡക്ടുകൾ വാങ്ങുന്നുവോ അതിന്റെയൊക്കെ ലാഭ ശതമാനം കമ്പനി നമുക്ക് തരുന്നു. സാധാരണ മറ്റു കമ്പനി ഉത്പന്നങ്ങൾ ഷോപ്പ്, ഡിസ്ട്രിബൂഷൻ സെയിൽസ്, പരസ്യം ഇതൊക്കെ ചെലവാക്കിയാണ് വിൽക്കാറുള്ളത്. പക്ഷേ ഇവിടെ അതൊന്നുമില്ല. ഇവിടെ ഇതിനൊക്കെ ചെലവാക്കുന്ന പണം നമ്മൾക്ക് തരുന്നു. ഇതാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ്... 20 വർഷമായി തുടർന്ന് കൊണ്ടിരിക്കുന്ന ഒരു മൾട്ടി നാഷണൽ കമ്പനി. അത് കൂടാതെ ഇവർക്ക് ഒരു ചാരിറ്റിയും ഉണ്ട്. നമ്മുടെ പണത്തിന്റെ ഒരു പങ്കു ചാരിറ്റിക്കും പോകുന്നുണ്ട്. ഇതിന്റെ ഇസ്‌ലാമിക് ഹുകും ഒന്ന് വിശദീകരിക്കാമോ..? ഈ കച്ചവടം ഹലാലാണോ അതോ ഹറാമാണോ എന്ന വ്യക്തത കിട്ടിയാൽ വളരേ ഉപകാരം...*


   സാധാരണ കച്ചവടങ്ങളില്‍ കച്ചവടക്കാരന്‍ താന്‍ നേരിട്ട് ഉപഭോക്താവിന് വില്‍ക്കുന്ന കച്ചവടച്ചരക്കില്‍ നിന്നാണ് ലാഭം നേടുന്നത്. എന്നാല്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്നത് ഓരോ ഡിസ്ട്രിബ്യൂട്ടര്‍ക്കും താന്‍ സാധനം വില്‍ക്കുമ്പോള്‍ തനിക്കു കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം മുകള്‍ തട്ടിലുള്ളവരിലേക്കും തന്റെ താഴെ തട്ടിലുള്ളവരുടെ വില്‍പ്പനയുടെ ലാഭത്തിന്റെ ഒരു വിഹിതം തനിക്കും ലഭിക്കുന്ന ഒരു മാര്‍ക്കിംഗ് രീതിയാണിത്. പ്രത്യക്ഷത്തില്‍ നല്ലതെന്നും ലാഭകരമെന്നും തോന്നാവുന്ന ഈ രീതി പല രീതിയിലുള്ള ചൂഷണങ്ങളും മതവിരുദ്ധതയും അടങ്ങിയതാണെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമാകുന്നതാണ്...


🔹ഒന്നാമതായി താഴെ തട്ടിലുള്ളവരുടെ അധ്വാന ഫലം മുകൾ തട്ടിലുള്ളവർ സമർത്ഥമായി ചൂഷണം ചെയ്ത് ഒരു അധ്വാനവുമില്ലാതെ വലിയ സാമ്പത്തിക നേട്ടം കൊയ്യുന്നു. താഴോട്ട് പോകം തോറം അധ്വാനം കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നു. മറ്റുള്ളവർ അധ്വാനിക്കുന്നതിന്റെ ഒരു ഗണ്യമായ ഭാഗം മുകളിലെ ശ്രണിയിലുള്ളവർക്ക് നിൽകാൻ നിർബ്ബന്ധിക്കപ്പെടുന്നു. അവർ വെറുതെയിരുന്ന് അത് അനുഭവിക്കുന്നു. താഴെയുള്ളവർ അധ്വാനിക്കുന്ന കാലമത്രയും ഇത് തുടരുന്നു. ഈ ഏർപ്പാട് അന്യരുടെ മുതൽ അവിഹിതമായി തട്ടിയെടുക്കലാണ്. അത് വിശുദ്ധ ഖുർആൻ പലയിടങ്ങളിലായി താക്കീത് ചെയ്ത വിഷയമാണ്...


🔹രണ്ടാമതായി പല മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളും ഉപഭോക്തൃ ശൃംഖലകൾ ഉണ്ടാക്കുന്നതിന് ചൂഷണത്തിലധിഷ്ഠിതമായ ഉപാധികൾ വെക്കുന്നു... ഉദാ: മാസാ മാസം ഇത്ര തുകക്ക് ഇവരുടെ ഉൽപന്നങ്ങൾ വാങ്ങണം, ഉപയോഗിക്കണം, ഇതിൽ തുടരണമെങ്കിൽ വർഷാവർഷം നിശ്ചിത ഫീസ് നൽകി അംഗത്വം പുതുക്കണം. ശൃംഖലയിലെ കണ്ണികൾ ഇരു വശത്തും തുല്യമാകണം തുടങ്ങിയവ... 


 ഇടപാട് നടത്തുമ്പോൾ വിൽക്കുന്നവനോ വാങ്ങുന്നവനോ നഷ്ടം ഉണ്ടാകുന്ന നിബന്ധനകൾ വെക്കാൻ പാടില്ലെന്നത് ശറഇന്റെ കർശന നിർദ്ദേശമാണ്. ഇവിടെ ഉപഭോക്താവിന് മോഹന വാഗ്ദാനങ്ങൾ നൽകി വലിയ സംഖ്യ ഈടാക്കി അയാളെക്കൊണ്ട് അവരുടെ ഉൽപ്പന്നം വാങ്ങിപ്പിച്ച് ആ ചെലവായ സംഖ്യ മുതലാക്കാൻ എന്ന വ്യാജേന ഇവരുടെ പരിചയത്തിലും കുടുംബത്തിലും നാട്ടിലുമൊക്കെയുള്ള ആളുകളെ ഈ ശൃംഖലയിൽ കണ്ണി ചേർക്കാൻ പ്രേരിപ്പിച്ച് കമ്പനിയുടെ ഉൽപ്പന്നം ചെലവാക്കാനും കച്ചവട വൃത്തം വലുതാക്കാനും കുത്തക ഭീമന്മാർ ഒരുക്കിയ ഈ കെണിയിൽ ഉപഭോക്താവ് യഥാർത്ഥത്തിൽ അയാളറിയാതെ വഞ്ചിക്കപ്പെട്ട് വിതരണക്കാരനായി മാറുകയും അതിൽ നിന്ന് തലയൂരാൻ കഴിയാത്ത വിധം നിസ്സഹായനാകുകയും ചെയ്യുന്നു. എങ്ങനെയെങ്കിലും കളവു പറഞ്ഞും ഇല്ലാകഥകൾ മെനഞ്ഞും വലിയ പ്രതീക്ഷകൾ കൊടുത്തും തനിക്ക് ഇതിലൂടെ വലിയ നേട്ടമുണ്ടായിട്ടുണ്ടെന്ന് വെറുതെ തട്ടിവിട്ടും ഉപഭോക്തൃ ശൃംഖലയിലേക്ക് ആളുകളെ ട്രാപ്പ് ചെയ്ത് എങ്ങനയെങ്കിലും പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇങ്ങനെയുള്ള വഞ്ചനയിലധിഷ്ഠിതമായ കച്ചവടങ്ങളൊക്കെയും നിഷിദ്ധമാണെന്ന് നബി ﷺ അരുൾ ചെയ്തിട്ടുണ്ട്...


🔹മൂന്നാമതായി, ചിലർ പറയാറുണ്ട് ഞങ്ങൾ ഉപഭോക്താക്കളെ അഥവാ വിതരണക്കാരെ ചേർക്കുന്നതിന് ഞങ്ങൾക്ക് ലഭിക്കുന്നത് കമ്മീഷനാണ്. കമ്മീഷൻ ഇസ്ലാമിലും ഹലാലല്ലേ എന്നതാണ്. കമ്മീഷൻ ഇസ്ലാമിൽ ഹലാലാണ് എന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ ഇവിടെ തനിക്ക് എത്രയാണ് കമ്മീഷൻ ലഭിക്കുകയെന്ന് കമ്പനിക്കോ ഉപഭോക്താവിനോ ആർക്കും കൃത്യമായി അറിയില്ല. അതു പോലെ താൻ ഉപഭോക്തൃ ശൃംഖലയിൽ വീഴ്ത്തിയ ഒരു പാവം അല്ലെങ്കിൽ പാവങ്ങൾ അധ്വാനിക്കുന്നതിൽ ഒരു പങ്ക് വെറുതെയിരുന്ന് കീശ നിറക്കുകയല്ലാതെ കമ്മീഷൻ ലഭിക്കാൻ മാത്രം എന്ത് ജോലിയാണ് താൻ ചെയ്യുന്നത്, ഉപഭോക്താവിനെ പറഞ്ഞു വീഴ്ത്തി അയാളെക്കൊണ്ട് ഉൽപ്പന്നം വാങ്ങിപ്പിച്ച് അയാളെ ഒരു വിതരണക്കാരനാകാൻ നിർബ്ബന്ധിപ്പിച്ചാൽ അയാൾ മറ്റാരെയൊക്കെ എപ്പോൾ ഇപ്രകാരം ട്രാപ്പ് ചെയ്യുന്നുവോ അപ്പോൾ അതിലൊരു വിഹിതം ലഭിക്കുമെന്നും ഇല്ലെങ്കിൽ ഒന്നും കിട്ടില്ല എന്നുമുള്ള അവസ്ഥയാണ്. അതായത് ഈ രീതിയിൽ ഭാവിയിൽ വല്ലതും സംഭവിക്കുകയാണെങ്കിൽ അപ്പോൾ കമ്മിഷൻ കിട്ടും ഇല്ലെങ്കിൽ കിട്ടില്ല. ഇതിന് കമ്മീഷൻ എന്നല്ല, ചൂതാട്ടം എന്നാണ് പറയുക...


 കമ്മീഷനാണെങ്കിൽ ഏതു രീതിയിൽ, എത്ര, ഏതു ജോലിക്ക് എങ്ങനെയെന്ന് കൃത്യമായി നിശ്ചയിക്കപ്പെടണം. ഇവിടെ നാം കണ്ണി ചേർത്ത ഉപഭോക്താവ് ആരെക്കൊണ്ടെങ്കിലും ഉൽപന്നം വാങ്ങിപ്പിച്ചാൽ അതിലൊരു പങ്ക് കമ്മീഷനായി കിട്ടും അല്ലെങ്കിൽ കിട്ടില്ല എന്ന ചൂതാട്ടത്തിന്റെ അവസ്ഥയാണ് കാണുന്നത്. ചൂതാട്ടം നിഷിദ്ധമാണെന്ന് വിശുദ്ധ ഖുർആൻ വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്.


🔹നാലാമതായി ഇതിനെ കച്ചവടം എന്ന് പറയാൻ കഴിയില്ല. കാരണം കച്ചവടം എന്നാൽ ഉൽപന്നങ്ങൾ വിറ്റഴിക്കലാണ്. ഇവിടെ അങ്ങനെയൊന്ന് നടക്കുന്നുണ്ടോ എന്ന് ആരും സംശയിക്കാം. തന്റെ ഉൽപന്നം വിറ്റഴിക്കാൻ ഉദ്ദേശിക്കുന്ന ഒരു വിതരണക്കാരൻ അത് വിറ്റഴിക്കാനല്ലേ നോക്കേണ്ടത്. എന്നാൽ ഇവിടെ അതിന് പകരം പുതിയ വിതരണക്കാരെ ഉണ്ടാക്കാനാണ് അയാൾ നോക്കുന്നത്. ഉപഭോക്താക്കള്‍ എല്ലാവരും ഡിസ്ട്രിബ്യൂട്ടര്‍മാരായി മാറിയാല്‍ ആര്‍ക്കാണ് വില്‍പന നടത്തുക എന്ന ചോദ്യം പ്രസക്തമാണ്. ചുരുക്കത്തിൽ മൾട്ടി ലെവൽ മാർക്കറ്റിങ്ങിൽ ഉൽപന്നങ്ങൾ എന്നത് വിറ്റഴിക്കാനുള്ളതല്ല, മറിച്ച് കണ്ണി ചേര്‍ക്കുന്നതിനുള്ള ഒരു മറ മാത്രമാണ്. അഥവാ കച്ചവടച്ചരക്ക് വിൽക്കലല്ല, വിതരണക്കാരുടെ ശൃംഖല വികസിപ്പിക്കുകയെന്നതാണ് ഇവിടെ ലാഭം ലഭിക്കുന്നതിനുള്ള മാര്‍ഗം. അതിനാൽ ഇത് കച്ചവട തന്ത്രമല്ല, മറിച്ച് പാവപ്പെട്ടവനെ പെട്ടെന്ന് പണക്കാരനാക്കാമെന്ന് മോഹിപ്പിച്ച് പറ്റിച്ച് അവന്റെ സ്വത്തിനെയും സമയത്തേയും അയൽക്കാരനേയും കുടുംബക്കാരേയും നാട്ടുകാരേയും കൂട്ടുകാരേയും ഒറ്റയടിക്ക് അടിച്ചുമാറ്റുന്ന ചൂഷണ തന്ത്രമാണ്.


🔹അഞ്ചാമതായി, ഇവരുടെ ഭാഷ്യത്തിൽ ഇവരുടെ ഉൽപ്പന്നങ്ങൾ മികച്ചതും വില കുറഞ്ഞതുമാണെങ്കിലും പ്രായോഗിക തലത്തിൽ ഇവരുടെ പല ഉൽപന്നങ്ങളും നിലവാരമില്ലാത്തതാണെന്നും ഇല്ലാത്ത ഗുണങ്ങൾ പറഞ്ഞ് അവ വാങ്ങാനും വിതരണം ചെയ്യാനും പ്രേരിപ്പിക്കുയാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗുണമേന്മയില്ലാത്ത ഉൽപന്നത്തിന് ബ്രാന്റ് ഉൽപന്നത്തിന്റെ വിലയിട്ട് ആ വിലയുടെ നിശ്ചിത ശതമാനം മുകൾ തട്ടിലേക്ക് പ്രവഹിപ്പിക്കുന്ന ഉപഭോക്തൃ ചൂഷണ വിദ്യയാണ് നിലവിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടുമിക്ക കമ്പനികളും അവരുടെ പല പ്രോഡക്റ്റുകളിലും പയറ്റുന്നത് എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ പൊതുവെയും ഇന്ത്യയിൽ പ്രത്യേകിച്ചും ധാരാളം കേസുകൾ നിലവിലുണ്ട്. ഈ മണി ചെയ്നിന്റെ ഭാഗമായ ധാരാളം പേർ കനത്ത നഷ്ടത്തിലകപ്പെടുകയും അത് പലപ്പോഴും ആത്മഹത്യയിലേക്കും കുടുംബ തകർച്ചയിലേക്കും ധാരാളമായി നയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്...


 ഇനിയും ധാരാളം ഈ വിഷയത്തിൽ സൂചിപ്പിക്കാനുണ്ട്. ചോദ്യോത്തര വേദിയുടെ പരിമിതി കാരണം നിർത്തുന്നു. ചുരുക്കത്തിൽ എത്ര വർഷം പഴക്കമുള്ളതായാലും നിലവിൽ അറിയപ്പെടുന്ന മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനികളുടെ നിലപാടുകളോട് ഒരു വിശ്വാസിക്ക് ഒരു നിലക്കും യോചിക്കാൻ കഴിയുന്നതല്ല. പിന്നെ, ഈ രീതിയിൽ വൻ ചൂഷണങ്ങൾ നടത്തിയിട്ട് അതിലൊരു പങ്ക് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നീക്കി വെച്ചാൽ അതിലെന്ത് ബറകത്താണ് ഉണ്ടാകുക.


*❓LIC യിൽ ചേരുന്നതിന്റെ ഇസ്ലാമികവിധി എന്താണ്.. ഗവണ്മെന്റ് ജീവനക്കാർക്ക് നിർബന്ധമായും ചേരേണ്ടിവരുന്ന പ്രോവിഡന്റ് ഫണ്ട് പലിശയിനത്തിൽ വരുമോ ..?*


LIC പരമ്പരാഗത ഇൻഷൂറൻസ് രീതിയിൽ പ്രവർത്തിക്കുന്ന സംവിധാനമാണല്ലോ . അതായത് പലിശ

അടിസ്ഥാലാത്തിലാണ് അത് പ്രവർത്തിക്കുന്നതെന്നർത്ഥം. ഇസ്ലാം നിഷിദ്ധമാക്കിയ പലിശയുടെയും ചതിയുടെയും അനിശ്ചിതത്വത്തിന്റെയു മൊ ക്കെ സ്വഭാവങ്ങൾ ഇതിൽ ദൃശ്യമാണ്. അടക്കുന്ന സംഖ്യയുടെ നിശ്ചിത ശതമാനം ഇത്തരം പ്ലാനുകളിൽ ഉറപ്പ് നല്കപ്പെടുന്നു . മാത്രമല്ല ഇവനിക്ഷേപിക്കപ്പെടുന്നത് പലിശ അധിഷ്ഠിത സാമ്പത്തിക സാമഗ്രികളിലും (financial instruments) ഇസ്ലാം നിരോധിച്ച മറ്റു മേഖല കളിലുമാണ്. പുറമേ കമ്പനിക്ക് ബാധ്യതയില്ലാത്ത കാര്യങ്ങളുടെപേരിൽ അവർ പോളിസി എടുത്തവർക്ക് നിശ്ചിത സംഖ്യകൾ നല്കേണ്ടി വരുന്നതും ഇസ്ലാമികമായി അംഗീകരിക്കാൻ കഴിയില്ല.

എന്നാൽ ഇസ്ലാം അംഗീകരിക്കുന്ന പരസ്പര സഹകരണത്തിന്റെ യും സഹായത്തിന്റെ യും

അടിസ്ഥാനത്തില് ഒരു കൂട്ടം ആളുകൾ ഒത്തുചേർന്നു രൂപപ്പെടുത്തുന്ന തകാഫുൽ സംവിധാനങ്ങൾ

ലോകത്ത് വളർന്നു വരുന്നുണ്ട്. ഇസ്ലാമികനിയമങ്ങളുടെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് അത്തരം സംവിധാനങ്ങൾ രൂപപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്...

പൊതുവേ ഗവണ്മെന്റ് ജീവനക്കാർക്കും മറ്റു പൊതു മേഖലസ്ഥാപനങ്ങളും തങ്ങളുടെ ജോലിക്കാർക്ക്

നൽകുന്ന പ്രോവിഡന്റ് ഫണ്ട് പോലുള്ള സംവിധാനങ്ങളിൽ സാധാരണ ഗതിയിൽ ഓരോ മാസവും ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നുള്ള വിഹിതവും തത്തുല്യമായി ജോലി ദാതാവിന്റെ വിഹിതവും നിക്ഷേപിക്കുന്നുണ്ടല്ലോ . പക്ഷെ ഈ സംഖ്യ മിക്കപ്പോഴും നിക്ഷേപിക്കപ്പെടുന്നത് നിശ്ചിത വരുമാനം

ഉറപ്പു തരുന്ന പലിശയധിഷ്ഠിത നിക്ഷേപക സംവിധാനങ്ങളിലാണ്. അതു കൊണ്ട് തന്നെ അത്

ഉൽപാദിപ്പിക്കുന്ന വരുമാനം നിഷിദ്ധമായിതീരും . എന്നാൽ ഇതില് ജീവനക്കാരന്റെ യഥാർത്ഥ അവകാമായ അവന്റെ ശമ്പളത്തിൽ നിന്നും നിർബന്ധിതമായി ഗവണ്മെന്റ് നീക്കി വെച്ച സംഖ്യ യും

അവനു വേണ്ടി ഗവണ്മെണ് മെന്റ് നിക്ഷേപിച്ച സംഖ്യയും അവന്റെ അവകാശമായതിനാൽ അത് കണക്കാക്കി അവന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ബാക്കിവരുന്നതിൽ ഹലാലായ നിക്ഷേപത്തിലൂടെയുള്ളതാണെന്ന് ഉറപ്പുള്ള പണം ഉണ്ടെങ്കിൽ അത് അവന്റെ അവകാശമാണ്. അല്ലാത്തതിനു നിഷിദ്ധമായ ധനത്തിന്റെ നിയമം ബാധകമാവും 


〰〰〰〰〰〰〰〰〰〰〰

*_ഇസ്ലാമിക_*

*_അറിവുകൾക്കും_*

*_പ്രഭാഷണങ്ങൾക്കും_*

*_ചരിത്രകഥകൾക്കും_*

*_ഇസ്ലാമിക അറിവുകൾ 


*_ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*

*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه🌹_*

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...