*വെളിയംകോട് ഉമർഖാളി (رضي اللّه عنه) ചരിത്രം*
➖➖➖➖➖➖➖➖➖➖
*📌ഉമർഖാളിയുടെ ബ്രിട്ടീഷ് വിരോധം*
മഹാനായ വെളിയങ്കോട് ഉമർഖാളി (റ) തന്റെ ശൈഖായ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ)വിനെ പോലെ തികഞ്ഞ ബ്രിട്ടീഷ് വിരോധിയായിരുന്നുവെന്ന് കഴിഞ്ഞ സംഭവങ്ങളിൽ നിന്ന് നമുക്ക് വ്യക്തമായി ബോധ്യപ്പെട്ടു നികുതി പിരിക്കുവാൻ വെളിയങ്കോട് കാക്കത്തറ ഭവനത്തിൽ അധികാരിയും മേനോനുമെത്തിയപ്പോൾ ഖാളിയാർ പറഞ്ഞത് ടിപ്പുസുൽത്താനെ കൊല്ലുകയും കൊച്ചു, കൊടുങ്ങല്ലൂർ, സാമൂതിരി, അറക്കൽ രാജവംശങ്ങളെ തകർക്കുകയും ചെയ്ത ഇംഗ്ലീഷ് പാദസേവകരാണ് നിങ്ങൾ വെള്ള നസ്രാണികളുടെ ഭരണത്തിൽ ഉദ്യോഗം വഹിക്കൽ തന്നെ ഹറാമാണെന്നാണ്
ബ്രിട്ടീഷ് ഭരണത്തിൽ ശമ്പളം പറ്റി ജോലി ചെയ്യൽ ഹറാമാണെന്നാണ് ഉമർഖാളിയുടെ മേൽ വാക്കുകളിൽ തെളിഞ്ഞു നിൽക്കുന്നത് എന്നിട്ടും ചിലർ പറയുന്നു, ഉമർഖാളി (റ) ബ്രിട്ടീഷ് വിരോധിയല്ലെന്ന്
കോഴിക്കോട് കലക്ടർ മെക്ളിൻ സായിപ്പിനോട് ഉമർഖാളി (റ) പറഞ്ഞത് നിങ്ങൾ വഞ്ചിച്ചാണ് ഞങ്ങളുടെ രാജ്യം കൈവശ്യപ്പെടുത്തിയതെന്നാണ്
ബ്രിട്ടീഷുകാർ വഞ്ചകരാണെന്നാണ് ഉമർഖാളി ധീരമായി ബ്രിട്ടീഷുകാരന്റെ മുഖത്തു നോക്കി പറഞ്ഞത് മാത്രമല്ല, ടിപ്പുസുൽത്താനെ ബ്രിട്ടീഷുകാർ വധിച്ചതും നീതിയല്ലെന്നാണ് ഖാളിയാരുടെ പ്രഖ്യാപനം മുസ്ലിം പൈതൃകങ്ങളെ തുടച്ചുനീക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതിനെതിരെയും ഖാളിയാർ ആഞ്ഞടിച്ചിരുന്നു ഉമർഖാളി (റ) ചരിത്രത്തിൽ തികഞ്ഞ ബ്രിട്ടീഷ് വിരോധിയായ ഖാളിയായെ നമുക്കു ദൻശിക്കാൻ കഴിയുകയുള്ളൂ അതും തന്റെ ശൈഖും മുർശിദുമായ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങളെ പാതയിലായിട്ട്
ان شاء الله
*ചരിത്ര കഥ തുടരും.....✍🏻*
▂▃▄▅▆▇█▓▒░❇░▒▓█▇▆▅▄▃
_അറിവുകൾ പഠിക്കാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക_
*_അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..._*
*_ആമീൻ_*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment