Skip to main content

രാജ്യസ്നേഹം🌹* *ഈമാനിന്റെ ഭാഗമാണ്* *❓എന്ന ഹദീസ് ഉണ്ടോ❓*

 ‎‎ *🌹രാജ്യസ്നേഹം🌹*

        *ഈമാനിന്റെ ഭാഗമാണ്*

       *❓എന്ന ഹദീസ് ഉണ്ടോ❓*

   ✪►◄►◄►◄►◄►◄►◄►◄►◄►◄✪​



*حب الوطن من الايمان*

       ✍🏼ദേശ സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണ് എന്ന ഉദ്ധരണി സര്‍വ്വസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്.


 പലപ്പോഴും നബിﷺയുടെ ഹദീസായിട്ടുതന്നെയാണ് അത് ഉദ്ധരിക്കപ്പെടാറും. ഉന്നതരായ പലരുടെയും ഗ്രന്ഥങ്ങളിലും ഈ ഉദ്ധരണി കാണാവുന്നതാണ്. 


 ഹിജ്റ 387ല്‍ വഫാതായ ഇബ്നു ബത്ത്വ തന്‍റെ ജിഹാദിനെ സംബന്ധിച്ച 70 ഹദീസുകള്‍ എന്ന ഗ്രന്ഥത്തില്‍ ഇത് ഹദീസ് ആയിട്ടു തന്നെ ഉദ്ധരിച്ചിട്ടുണ്ട്. അതുപോലെ ഹി. 854ല്‍ അന്തരിച്ച ഇബ്നു അറബ്ശാ തന്‍റെ ഫാകിഹതുല്‍ഖുലഫാ എന്ന ഗ്രന്ഥത്തില്‍ ഇത് റസൂല്‍ ﷺ യുടെ വാക്കായിട്ടാണ് ഉദ്ധരിക്കുന്നത്. റിയാളുസ്സ്വാലിഹീനിന്‍റെ പ്രസിദ്ധ വ്യാഖ്യാന ഗ്രന്ഥമായ ദലീലുല്‍ഫാലിഹീനില്‍ ഇബ്നു അലാ ഇത് ഹദീസായിട്ടു തന്നെയാണ് ഉദ്ധരിക്കുന്നത്. 


 പക്ഷേ, ഇവിടെ വഥന്‍ (ദേശം) എന്നതിനു സ്വർഗ്ഗം എന്ന വ്യാഖ്യാനമാണ് അദ്ദേഹം നല്‍കുന്നത്. മനുഷ്യന്‍റെ യഥാര്‍ത്ഥ ദേശം സ്വര്‍ഗമാണെന്നും അവിടെയാണ് അവന്‍റെ ആദ്യമാതാപിതാക്കളുടെ സൃഷ്ടിപ്പും താമസവും. അവിടെ നിന്നു ഭൂമിയിലേക്കെത്തിയ നാം ഇവിടെ പരദേശികളാണ് എന്നുമാണ് വിശദീകരണം. റൂഹുല്‍ബയാനും മറ്റു പല ഗ്രന്ഥങ്ങളും ഇത് ഉദ്ധരിക്കുന്നുവെങ്കിലും റസൂല്‍ ﷺ യുടെ വാക്കായിട്ടോ ഹദീസായിട്ടോ ഇതിനെ പരിചയപ്പെടുത്തുന്നില്ല. ചിലര്‍ അവരുടെ എഴുത്തിലെ ഒരു വാചകം പോലെ ഇത് ഉദ്ധരിക്കുമ്പോള്‍ മറ്റു ചിലര്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതു പോലെ, പറയപ്പെട്ടതുപോലെ, ഉദ്ധരിക്കപ്പെട്ടതു പോലെ എന്നിങ്ങനെ ആരിലേക്കും പ്രത്യേകമായി ചേര്‍ത്തി പറയാതെയാണ് ഉദ്ധരിക്കുന്നത്.


 എന്നാല്‍, വലിയ ഒരു പണ്ഡിത വ്യൂഹം ഇത് ഹദീസാണെന്നതിനു വ്യക്തമായ തെളിവുകളില്ലെന്ന വാദക്കാരാണ്. ഇമാം സുയൂഥി തന്‍റെ അദ്ദുററുല്‍മുന്തസിറിലും സഖാവി തന്‍റെ മഖാസ്വിദിലും ഇത് ഹദീസാണെന്ന് മനസ്സിലായിട്ടില്ലെന്നു പറയുന്നുണ്ട്. മാത്രമല്ല മുല്ലാ അലി അല്‍ഖാരി ഈ ഹദീസിനെ കുറിച്ച് അല്‍പം വിശദമായി തന്നെ തന്‍റെ അല്‍അസ്റാറുല്‍ മര്‍ഫൂഅ എന്ന ഗ്രന്ഥത്തില്‍ പറയുന്നതിങ്ങനെ.. സര്‍കശി ഇതിനെ കുറിച്ച് അറിയില്ല എന്നു പറഞ്ഞു. അസ്സ്വഫ്‍വി ഇത് സ്ഥിരപ്പെട്ടതല്ലെന്നു പറഞ്ഞു. ഇത് ചില മുൻഗാമികളുടെ വാക്കുകളാണെന്നു പറയപ്പെടുന്നു. ഇതിന്‍റെ അര്‍ത്ഥം ശരിയാണെന്നും ഈ ഹദീസിനെ കുറിച്ചറിയില്ലെന്നും സഖാവി പറഞ്ഞു.


 എന്നാല്‍ മുല്ലാ അല്‍ഖാരി തന്‍റെ അല്‍മസ്നൂഅ് ഫീ മഅ്റിഫതില്‍ ഹദീസില്‍ മൌദൂഅ് എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഹദീസ് പണ്ഡിതന്മാരുടെ അടുത്ത് ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ്. അദ്ദേഹം തന്നെ മിശ്കാതിന്‍റെ ശറഹായ മിര്‍ഖാതില്‍ ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ ഹദീസാണ് എന്ന് അഭിപ്രായപ്പെടുന്നു. അതുപോലെ റിള സ്സ്വഗാനി (വഫാത് ഹി. 650) തന്‍റെ മൌദൂആത് (കെട്ടിച്ചമച്ചുണ്ടാക്കിയ ഹദീസുകള്‍) എന്ന ഗ്രന്ഥത്തില്‍ എണ്‍പത്തിയൊന്നാമത്തെ ഹദീസായി ഇതിനെ എണ്ണിയിരിക്കുന്നു.


 ഹദീസില്‍ അവഗാഹമുള്ള പണ്ഡിതന്മാരില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ ഏറ്റവും സൂക്ഷ്മത ഇത് പ്രവാചക വചനം എന്ന നിലക്ക് ഉദ്ധരിക്കാതിരിക്കലാണ്.


*NB:* സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു ഈ ഹദീസ് സോഷ്യൽ മീഡിയകളിൽ വ്യാപകം ആകുന്നതു കൊണ്ടാണ് ഈ ഘട്ടത്തിൽ ഇങ്ങനെ ഒരു മെസ്സേജ് തയ്യാറാക്കിയത്...


〰〰〰〰〰〰〰〰〰〰〰

*_ഇസ്ലാമിക_*

*_അറിവുകൾക്കും_*

*_പ്രഭാഷണങ്ങൾക്കും_*

*_ചരിത്രകഥകൾക്കും_*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


▪️▪️▪️▪️▪️▪️▪️▪️▪️▪️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...