Skip to main content

ആലി മുസ്‌ലിയാർ എന്ന ഇതിഹാസം

 .

*🌹ആലി മുസ്‌ലിയാർ🌹*

 *✨എന്ന ഇതിഹാസം✨*

*✿•••┈┈┈┈┈┈┈┈┈┈┈┈•••✿*


     ✍🏼1922 ഫെബ്രുവരി 17 ന് ആലി മുസ്‌ലിയാര്‍ എന്ന ധീരദേശാഭിമാനി ബ്രിട്ടീഷ് തൂക്കുകയറിനെ പോലും തോല്‍പിച്ച് അല്ലാഹുവിലേക്കു യാത്രയായി. കൊളോണിയലിസത്തിനെതിരെ ഒരു ജനതയുടെ പോരാട്ട വീര്യമാണ് 99 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ആ ഓര്‍മ സമ്മാനിക്കുന്നത്. 1921 ലെ മലബാര്‍ സമരത്തിന്റെ ബൗദ്ധിക കേന്ദ്രമായിരുന്നു ആലി മുസ്‌ലിയാര്‍. മക്കത്ത് പോയി ഫിഖ്ഹും തസ്വവ്വുഫും പഠിച്ച്, ദ്വീപില്‍ ഉള്‍പ്പെടെ ദര്‍സ് ജീവിതവുമായി കഴിഞ്ഞിരുന്ന ആ സാത്വിക പണ്ഡിതന്‍ തന്റെ ജീവിതത്തിന്റെ സായാഹ്നത്തില്‍ കുറഞ്ഞ മാസങ്ങള്‍ മാത്രമാണ് സമരമുഖത്തുണ്ടാകുന്നത്. സമരജീവിതത്തിലപ്പുറം പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ വൈജ്ഞാനികയും ആത്മീയവുമായ ജീവിതത്തെ സമഗ്രമായി വായിക്കുമ്പോള്‍ മാത്രമേ ആലി മുസ്‌ലിയാര്‍ എന്ന ധീര പണ്ഡിതനെ യഥായോഗ്യം അടയാളപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആ ഓര്‍മകള്‍ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ട്.


ഫെബ്രുവരി 17ആലി മുസ്ലിയാർ രക്തസാക്ഷിത്വ ദിനം.


ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ സ്വാതന്ത്രസമരസേനാനി,ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് ധീരമായി നേതൃത്വം വഹിച്ച പ്രമുഖപണ്ഡിതനൂമായിരുന്നു ആലി മുസ്ലിയാർ.


ഏറനാട് താലൂക്കിൽ ഇപ്പോഴത്തെ മഞ്ചേരി മുനിസിപാലിറ്റിയുടെ കിഴക്കേ അതിർത്തി ഗ്രാമമായ നെല്ലിക്കുത്ത് എരിക്കുന്നൻ പാലത്തും മൂലയിൽ ആലി മുസ്ലിയാർ 1864 ൽ ജനിച്ചു. പിതാവ്:ഏലിക്കുന്നൻ പാലത്ത് മൂലയിൽ കുഞ്ഞിമൊയ്തീൻ. മാതാവ്:പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിലെ കോടക്കൽ ആമിന.നെല്ലികെത്തെ ഓത്ത് പള്ളിയിൽ അറബി പഠനവും ശേഷം അക്കാലത്തെ പ്രമുഖ മത വിദ്യാഭ്യാസ കേന്ദ്രമായിരുന്ന പൊന്നാനിയിൽ പത്തുകൊല്ലക്കാലം അദ്ദേഹം പഠിച്ചു.തുടർന്ന് ഉപരിപഠനാർഥം മക്കയിലേക്ക് പോവുകയും അവിടെ ഹറം ശരീഫിൽ താമസിച്ച് ഹദീസ്, ഖുർ ആൻ എന്നിവയിൽ അഗാധപാണ്ഡിത്യം നേടുകയും ചെയ്തു.തുടർന്ന് അദ്ദേഹം കവരത്തി ദ്വീപിലെത്തുകയും അവിടത്തെ ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് നേത്രുത്വം നൽകുകയുമുണ്ടായി.


ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളാൽ പ്രക്ഷുബ്ധമായിരുന്ന മലബാറിൽ നിന്ന് 1894 ൽ തൻറെ ജേഷഠൻ രക്തസാക്ഷിയായ വിവരം മറ്റൊരു സഹോദരനായ മമ്മിക്കുട്ടി മുസ്ലിയാർ മുഖേന അറിഞ്ഞാണ് ആലി മുസ്ലിയാർ കേരളത്തിലെത്തുന്നത്. സഹോദരൻ മമ്മിക്കുട്ടിയെ തൻറെ ചുമതല ഏൽപ്പിച്ചാണ് അദ്ദേഹം കവരത്തിയിൽ നിന്ന് പുറപ്പെട്ടത്. മലബാറിലെത്തിയ ആലി മുസ്ലിയാർ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേരുകയും ബ്രിട്ടീഷ്കാർക്കെതിരിലുള്ളസമാധാനപരമായ സമരപ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു.ഖിലാഫത്ത് പ്രസ്ഥാനത്തിലേക്കുള്ള അദ്ദേഹത്തിൻറെ പ്രവേശത്തെ പ്രചോദിച്ചത് കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ,എം.പി.നാരായണമേനോൻ എന്നിവരായിരുന്നു.പിന്നീട് നിസ്സഹകരണ പ്രസ്ഥാനത്തിലും അദ്ദേഹം ഭാഗഭാക്കായി. അദ്ദേഹം പള്ളികളിൽ വെച്ച് നടത്തിയിരുന്ന പഠനക്ലാസുകൾ ബ്രിട്ടീഷ് വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങൾക്ക് ജനങ്ങളെ സജ്ജരാക്കുന്നതായിരുന്നു.തികച്ചും സമാധാനപരമായി സംഘടിപ്പിക്കപെട്ടിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തെ പ്രക്ഷുബ്ധതയിലേക്കും സംഘർഷ പൂർണമായ രക്തോത്സവങ്ങളിലേക്കും നയിച്ചത് ബ്രിട്ടീഷ്കാർ തന്നെയായിരുന്നു. ഏതാനും ആഴ്ചകളാണങ്കിലും കേരള മുസ്ലിംകളുടെ ഖലീഫയായി അദ്ദേഹം നിലകൊണ്ടു.അദ്ദേഹത്തിനു രണ്ടര ലക്ഷത്തോളം അനുയായികൾ അനുസരണ പ്രതിജ്ഞ ചെയ്തതായും അറുപതിനായിരത്തോളം കേഡർ വളണ്ടിയർ മാർ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.അദ്ദേഹത്തിൻറെ പ്രക്ഷോഭസമരങ്ങളിൽ അസ്വസ്ഥമായ ഭരണകൂടം നിരവധി ക്രൂരമായ അടിച്ചമർത്തൽ നടപടികൾ സ്വീകരിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഭരണകൂടത്തിൻറെ നിരന്തരമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടുകൊണ്ടിരുന്ന അദ്ദേഹം മുസ്ലിം ജനസാമാന്യത്തിൻറെ പതിതോവസ്ഥകൾ പരിഗണിച്ച് കീഴടങ്ങുകയാണുണ്ടായത്.


1922 ഫിബ്രുവരി 17 ന് കോയമ്പത്തൂർ ജയിലിൽവെച്ച് അദ്ദേഹത്തെ തൂക്കിലേറ്റിയതായാണ് ജയിൽ രേഖകൾ.


〰〰〰〰〰〰〰〰〰〰〰

*_ഇസ്ലാമിക_*

*_അറിവുകൾക്കും_*

*_പ്രഭാഷണങ്ങൾക്കും_*

*_ചരിത്രകഥകൾക്കും_*

*_ഇസ്ലാമിക അറിവുകൾ


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...