*🎙️ഖുതുബാത്തുന്നബാത്തിയ്യ*
*❂••••••••••••••••••••••••••••••••••••••••••❂*
*💧Part : 001💧*
*📌 മുഹർറം മാസത്തിലെ ഒന്നാമത്തെ ഖുതുബ📜*
*بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ*
വിഭിന്ന പ്രകൃതികളെ സൃഷ്ടിച്ച, ശക്തമായ മഴ നൽകി ഭൂമിയിൽ സസ്യങ്ങളും ചെടികളും മുളപ്പിച്ച, ഒളിഞ്ഞതും തെളിഞ്ഞതും വ്യക്തമായി അറിയുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും...
കഴിവുറ്റവനും, തുല്ല്യനില്ലാത്തവനും, ഏകനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്നും, നിശ്ചയം മുഹമ്മദ് നബി ﷺ അവന്റെ അടിമയും പ്രവാചകനും ആണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. നമ്മുടെ നേതാവ് മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹുﷻവിന്റെ ഗുണം സദാ വർഷിക്കട്ടെ...
ജനങ്ങളെ, നിങ്ങൾ മഹാനായ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും അനുസരിക്കുകയും ചെയ്യുക. അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. നിശ്ചയം ഭയഭക്തി പവിത്രമായ മടക്കസ്ഥലവും മഹത്തായ പ്രതിഫലവും നേടിത്തരും.
അല്ലാഹുﷻവിന്ന് എതിർ പ്രവർത്തിക്കുന്നതിനെ തൊട്ട് ഞാൻ നിങ്ങളെ താക്കീത് ചെയ്യുന്നു. അത് വേദനയേറിയ ശിക്ഷയേയും കഠിനമായ യാതനയേയും അനിവാര്യമാക്കും. ഭയഭക്തി അധികരിപ്പിക്കുന്ന ശക്തമായ മാർഗ്ഗത്തെ അവലംബിക്കുക, അല്ലാഹുﷻവിനെ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നവരിൽ നിങ്ങൾ പ്രവേശിക്കുക.
അല്ലാഹുﷻവിന്റെ ശിക്ഷയേ തൊട്ട് നിങ്ങൾ നിർഭയരാവരുത്. അത് പരാജിതരുടെ ലക്ഷണമാണ്. അല്ലാഹുﷻവിന്റെ അടിമകളെ അറിയുക, ദിനരാത്രങ്ങളുടെ സഞ്ചാരവും മാസവർഷങ്ങളുടെ പ്രയാണവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വയസ്സുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. താമസക്കാർ മരിച്ച് ഭവനങ്ങൾ വിജനമാവലിനേ അറിയിക്കുന്നു. മരണത്തിൽ നിന്നും അകന്നു നിൽക്കുന്നവനെ മരണത്തോട് അടുപ്പിക്കുന്നു. പുതുതായി ജനിച്ചവനേ അൽപാൽപമായി ദ്രവിപ്പിക്കുന്നു. ഉയർന്ന കെട്ടിടത്തിൽ പഴക്കം ഏൽപിച്ച് അതിനെ പൊളിച്ചു കളയുന്നു.
ആരോഗ്യമുള്ളവനെ ബലഹീനനാക്കുന്നു. എല്ലാം കണക്കുകൾ അനുസരിച്ചുള്ള സഞ്ചാരവും, തുടർന്നു കൊണ്ടിരിക്കുന്ന ചര്യയുമാകുന്നു. പക്ഷേ അതു മനസ്സിലാക്കാൻ ബുദ്ധിമാന്മാർ പോലും അശക്തരാവുകയാണ്. ഹൃദയങ്ങളും കാഴ്ച ശക്തിയും ഉള്ളവരേ, ചിന്തിച്ചു ഗ്രഹിക്കുക - അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ - ജീവിത ത്തിൽ നിന്നും ഒരു വർഷം പിന്നിട്ടു. അത് മരണത്തെ അടുപ്പിച്ചു. പ്രസ്തുത വർഷത്തിൽ സൽക്കർമ്മങ്ങൾ സൂക്ഷിച്ചു വെച്ചവൻ വിജയിച്ചു. ചീത്ത പ്രവർത്തിച്ചവൻ പരാജയപ്പെട്ടു.
നിശ്ചയം മനുഷ്യന്റെ സമയം അലസമായി നീങ്ങുന്നു. അത് വിവരക്കേടിൽ തീർന്നു പോകുന്നു. ജീവിതം വിജയകരമായി നീങ്ങുന്ന കാലത്തോളം കൂടുതൽ കരയാനും - അല്ലാഹുﷻവിലുള്ള ഭയത്താൽ അധികം പ്രയത്നിക്കാനും അവൻ ബന്ധപ്പെട്ടവനാണ്. അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ.. (ആമീൻ യാ റബ്ബൽ ആലമീൻ)
നിശ്ചയം പുതുവർഷത്തെ നിങ്ങൾ സ്വീകരിച്ചു. പവിത്രമായ മാസത്തിൽ പ്രവേശിച്ചു. യുദ്ധം തടയപ്പെട്ട മാസമാണിത്. ആദരവർഹിക്കുന്ന മാസം. അതിലെ പത്താം ദിവസത്തെ ഉന്നത പ്രതിഫലത്താൽ അല്ലാഹു ﷻ ആദരിച്ചിരിക്കുന്നു. അതിന്റെ ശ്രേഷ്ഠതയെ കുറിച്ച് ധാരാളം നബിവചനങ്ങൾ വന്നിരിക്കുന്നു. പണ്ഡിതരും സജ്ജനങ്ങളും അതിൽ നോമ്പനുഷ്ഠിച്ചിട്ടുണ്ട്. നിങ്ങളും അതിൽ നോമ്പനുഷ്ഠിക്കുക. മുഹർറം പത്തിലെ വതം സ്വീകരിക്കപ്പെടുന്ന ഒരു വർഷത്തെ നോമ്പിനു സമാനമാണ്. അന്നേ ദിവസം അന്ന പാനീയങ്ങളാൽ കുടുംബത്തിൽ വിശാലത ചെയ്യൽ നബിചര്യയാണ്.
കുടുംബത്തെ ഹലാലിൽ നിന്നും ഭക്ഷിപ്പിക്കുക. അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടുക. ഈ വർഷത്തിന്റെ ബറക്കത്തിൽ നിന്നും നിങ്ങൾക്കുള്ള വിഹിതം പൂർണ്ണമാക്കിത്തരുവാൻ അപേക്ഷിക്കുക. അത് വഴി നിങ്ങളുടെ ശരീരങ്ങളും ഹൃദയങ്ങളും ശുദ്ധീകരിക്കുവാൻ യാചിക്കുക, പരസ്പരം കരുണ കാണിക്കാനും നീതിപുലർത്താനും രക്ഷ ലഭിക്കാനും നിങ്ങളുടെ നേതാക്കന്മാരും നായകന്മാരും നിങ്ങളോട് കരുണ കാണിക്കാനും വിധികർത്താക്കളും ന്യായാധിപൻമാരും നിങ്ങളോട് നീതി പുലർത്താനും അല്ലാഹുﷻവിന് തൃപ്തികരമായ കാര്യങ്ങൾ പ്രവർത്തിക്കാൻ മാർഗ്ഗ ദർശനം നൽകാനും നിങ്ങൾ അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക. അല്ലാഹുﷻവിലേക്ക് ഖേദിച്ചു മടങ്ങുന്നവൻ സുരക്ഷിതനാണ്. അവനിൽ നിന്നും പിന്തിരിയുന്നവൻ ഖേദിക്കുന്നവനാണ്. അവന്റെ തൃപ്തിയിലേക്ക് ധതിപ്പെടുന്നവരിലും അവനോട് ചെയ്ത അക്രമത്തിൽ നിന്നും മാപ്പു തേടുന്നവരിലും അല്ലാഹു ﷻ നമ്മേ ഉൾപ്പെടുത്തട്ടെ..
കൂടുതൽ ശ്രദ്ധിക്കേണ്ടതും, സംസാരിക്കപ്പെടുന്നതിൽ വെച്ച് ഉത്തമമായതുമായ വചനം അല്ലാഹുﷻവിന്റെതാകുന്നു. അവൻ പറ യുന്നു : “ഖുർആൻ ഓതപ്പെട്ടാൽ നിങ്ങൾ നിശബ്ദരായി ശ്രദ്ധിച്ചു കേൾക്കുക.” ഇതാ സംശയരഹിതമായ അല്ലാഹുﷻവിന്റെ വചനം :
*بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ*
*إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًۭا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌۭ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ وَقَٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةًۭ كَمَا يُقَٰتِلُونَكُمْ كَآفَّةًۭ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ*
നിശ്ചയമായും അല്ലാഹുﷻവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ട് മാസങ്ങൾ എന്നാകുന്നു. (അതെ) ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ച ദിവസം, അല്ലാഹുﷻവിന്റെ രേഖയിൽ, അവയിൽ പെട്ടതാണ് പവിത്രമായ നാല് (മാസം). അതത്രെ ചൊവ്വായി നില കൊള്ളുന്ന മതം. ആകയാൽ അവയിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം ചെയ്യരുത്. മുശ്രിക്കുകൾ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങൾ അവരോടും ആകമാനം യുദ്ധം ചെയ്യുവീൻ. നിങ്ങൾ അറിയുകയും ചെയ്യുക. അല്ലാഹു ﷻ സൂക്ഷ്മത പാലിക്കുന്നവരോടു കൂടെയാണ്.
〰〰〰〰〰〰〰
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment