*💫 ആശൂറാഇലെ 💫*
*പ്രത്യേക കർമ്മങ്ങൾ*
*❂•••••••••••••••••••••••••••••••••❂*
✍🏼വ്രതാനുഷ്ഠാനമാണ് ആശൂറാഅ് ദിനത്തില്‍ പ്രത്യേകം കല്‍പ്പിക്കപ്പെട്ട പ്രഥമ കാര്യം. അംറ് ഇബ്നുല്‍ ആസ്വ്(റ)വില്‍ നിന്ന് അബു മൂസാ അല്‍മദീനി(റ) ഉദ്ധരിച്ച ഹദീസില്‍ നബി ﷺ പറയുന്നു: “ആശൂറാഇന്റെ നോമ്പ് ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാണ്”
(ഇര്‍ശാദ്:76, അജ്വിബ:50,51)
ആശൂറാഅ് ദിനത്തിലെ സ്വദഖഃ, ഒരു വര്‍ഷത്തെ സ്വദഖഃകള്‍ക്കു തുല്യമാണെന്നും മേല്‍പറഞ്ഞ ഹദീസിന്റെ അവസാന ഭാഗത്തുണ്ട്...
ആശൂറാഅ് ദിവസം ആശ്രിതര്‍ക്ക് വിശാലത ചെയ്താല്‍ അവന് വര്‍ഷം മുഴുവന്‍ അല്ലാഹു ﷻ വിശാലത ചെയ്യുമെന്ന ഹദീസ് ഇബ്നു അബ്ദില്‍ ബര്‍റ്(റ), ത്വബ്റാനീ(റ), ബൈഹഖീ(റ)യുടെ ശുഅബുല്‍ ഈമാന്‍, ശര്‍വാനീ:3/455, കുര്‍ദീ:2/199 തുടങ്ങിയ ധാരാളം ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതായി കാണാം...
പ്രസ്തുത ഹദീസില്‍ പറഞ്ഞതനുസരിച്ച് അമ്പതോ അറുപതോ വര്‍ഷങ്ങളിലെ ആശൂറാഉകളില്‍ കുടുംബത്തിന് വിശാലത ചെയ്തുകൊണ്ട് ഓരോ വര്‍ഷവും അല്ലാഹു ﷻ ഞങ്ങള്‍ക്ക് വിശാലത ചെയ്യുന്നത് അനുഭവപ്പെടുകയുണ്ടായി എന്ന് ഇമാം സുഫ്യാന്‍ ഇബ്നു ഉയയ്ന(റ) പറഞ്ഞിട്ടുണ്ട്...
(ഇര്‍ശാദ്:76)
സുഫ്യാന്‍(റ) അമ്പതോ അറുപതോ വര്‍ഷക്കാലം പരിശോധിച്ചു ബോധ്യപ്പെട്ട സംഭവം യാഥാര്‍ത്ഥ്യമാണെന്ന് ഇമാം ഇബ്നു ഹജര്‍ അല്‍ഹൈതമി(റ) രേഖപ്പെടുത്തുന്നു...
(അജ്വിബ:50,51)
പ്രസ്തുത ഹദീസില്‍ പറഞ്ഞതു പ്രകാരം പരിശോധിച്ചു നോക്കിയപ്പോള്‍ അതില്‍ പറയപ്പെട്ട നേട്ടം ഞങ്ങള്‍ക്കെല്ലാം ഉണ്ടായിട്ടുണ്ടെന്ന് ആ ഹദീസിന്റെ ധാരാളം റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്...
(കുര്‍ദീ:2/199, തര്‍ശീഹ്:170)
സുഭിക്ഷമായ ഭക്ഷണപാനീയങ്ങള്‍ ആശൂറാഅ് ദിനത്തില്‍ തയ്യാറാക്കലും ബന്ധുക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യലും സുന്നത്താണ്. ചിലവു ചെയ്യുന്നതില്‍ ലുബ്ധ് കാട്ടാതിരിക്കലും ആവശ്യമാണ്. എന്നാല്‍, പ്രസ്തുത ദിനം പെരുന്നാള്‍ ആഘോഷം പോലെ കൊണ്ടാടാനും പാടില്ല. ഇമാം മുസ്ലിം(റ) രേഖപ്പെടുത്തിയ ഹദീസില്‍ ഇതുണ്ടെന്ന് ഇമാം ഇബ്നു ഹജര്‍(റ) വ്യക്തമാക്കുന്നു...
(അല്‍ അജ്വിബ: 50,51).
*📍ആശൂറാഅ് ദിനത്തിലെ ദിക്റുകൾ*
*70 പ്രാവശ്യം:-*
*حَسْبِيَ اللّٰهُ وَنِعْمَ الْوَكِيلْ نِعْمَ الْمَوْلَى وَنِعْمَ النَّصِيرْ*
*70 പ്രാവശ്യം:-*
*سُبْحَانَ اللّٰهِ وَالْحَمْدُ لِلّٰهِ وَلاَ اِلَهَ اِلَّا اللّٰهُ وَاللّٰهُ اَكْبَرْ وَلَا حَوْلَ وَلَا قُوَّةَ اِلَّا بِاللّٰهِ الْعَلِيِّ الْعَظِيمْ*
*300 പ്രാവശ്യം:-*
*لَا اِلَهَ اِلَّا اَنْتَ الْعَلِيُّ الْأَعْلَى لَا اِلَهَ اِلَّا اَنْتَ رَبُّ السَّمَوَاتِ وَالأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَى اَللَّهُمَّ ارْزُقْنِي كَمَالَ الْحُسْنَى وَسَعَادَةَ الْعُقْبَى وَخَيْرَ الْأَخِرَةِ وَالْأُولَى*
*1000 പ്രാവശ്യം:-*
*اَسْتَغْفِرُ اللَّهَ الْعَظِيمَ يَا ذَا الْجَلَالِ وَ الْاِكْرَامْ مِنْ جَمِيعِ الذُنُوبِ وَالْآثَامْ*
*1000 പ്രാവശ്യം سورة الإخلاص പാരായണം ചെയ്യുക. ശേഷം ഇങ്ങനെ ദുആ ചെയ്യുക*
*اَللَّهُمَّ اكْسِرْ شَهْوَتِي عَنْ كُلِّ مُحَرَّمٍ وَاَزْرِ حَرْصِي عَنْ كُلِّ مَأْثَمٍ وَاَمْنِعْنِي عَنْ اَذَى كُلِّ مُسْلِمٍ بِرَحْمَتِكَ يَا اَرْحَمَ الرّاحِمِينْ*
ഹാഫിള് ഇബ്നു ഹജരുൽ അസ്ഖലാനി (റ) പറയുന്നതായി നിഹായത്തുസ്സൈനിൽ ഉദ്ധരിക്കുന്നു : ആശൂറാഅ് ദിനത്തിൽ ഈ പ്രാർത്ഥന നടത്തിയാൽ അവന്റെ ഹൃദയം മരിക്കുകയില്ല...
ﺳُﺒْﺤَﺎﻥَ اﻟﻠَّﻪِ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ، ﻭَاﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ ﻻَ ﺇﻟَﻪَ ﺇﻻَّ اﻟﻠَّﻪُ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ اﻟﻠَّﻪُ ﺃَﻛْﺒَﺮُ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ ﻻَ ﺣَﻮْﻝَ ﻭَﻻَ ﻗُﻮَّﺓَ ﺇﻻَّ ﺑِﺎَﻟﻠَّﻪِ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ ﻻَ ﻣَﻠْﺠَﺄَ ﻭَﻻَ ﻣَﻨْﺠَﺎ ﻣِﻦَ اﻟﻠَّﻪِ ﺇﻻَّ ﺇﻟَﻴْﻪِ ﺳُﺒْﺤَﺎﻥَ اﻟﻠَّﻪِ ﻋَﺪَﺩَ اﻟﺸَّﻔْﻊِ ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ اﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﻋَﺪَﺩَ اﻟﺸَّﻔْﻊِ ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ ﻻَ ﺇﻟَﻪَ ﺇﻻَّ اﻟﻠَّﻪُ ﻋَﺪَﺩَ اﻟﺸَّﻔْﻊِ ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ اﻟﻠَّﻪُ ﺃَﻛْﺒَﺮُ ﻋَﺪَﺩَ اﻟﺸَّﻔْﻊِ ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ ﻻَ ﺣَﻮْﻝَ ﻭَﻻَ ﻗُﻮَّﺓَ ﺇﻻَّ ﺑِﺎَﻟﻠَّﻪِ ﻋَﺪَﺩَ اﻟﺸَّﻔْﻊِ، ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ ﺣَﺴْﺒُﻨَﺎ اﻟﻠَّﻪُ ﻭَﻧِﻌْﻢَ اﻟْﻮَﻛِﻴﻞُ ﻧِﻌْﻢَ اﻟْﻤَﻮْﻟَﻰ ﻭَﻧِﻌْﻢَ اﻟﻨَّﺼِﻴﺮُ ﻭَﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ ﻭَﺳَﻠَّﻢَ ﺗَﺴْﻠِﻴﻤًﺎ ﻛَﺜِﻴﺮًا
മേലെ ഉദ്ധരിച്ച പ്രാർത്ഥന
( ﺳُﺒْﺤَﺎﻥَ اﻟﻠَّﻪِ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ...)
നടത്തിയാൽ ആ വർഷം അവൻ മരിക്കുകയില്ലെന്നും, അല്ലാഹുﷻവിന്റെ ഖളാഇൽ അവൻ മരിക്കുമെന്നുണ്ടെങ്കിൽ ആ വർഷം ഈ പ്രാർത്ഥന നടത്താൻ അവനെ അല്ലാഹു ﷻ തോന്നിപ്പിക്കുകയില്ലെന്നും ചില സൂഫിയാക്കളെ തൊട്ട് ഹാശിയതുൽ ജമലിൽ (2/348) ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*_ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment