*82 ☪ FRIDAY THOUGHT ☪*
*✦•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•✦*
*💧Part : 82💧*
*📌 അൽ_മദദ്*
*അവർ രക്ഷയുടെ കവാടങ്ങളാണ്...*
✍🏼ഇമാം ശാഫി(റ)വിന്റെ ഖബർ സിയാറത്ത് ചെയ്യാൻ വേണ്ടി ഇമാം നവവി (റ) മിസ്റിലേക്ക് വന്നു. അവിടുത്തെ ഖബ്റുശ്ശരീഫിന് അടുത്തു നിൽക്കാതെ ദൂരെ മാറി നിന്ന് സിയാറത്ത് ചെയ്തു...
കൂടെയുള്ളവർ ചോദിച്ചു എന്താണിങ്ങനെ ദൂരെ മാറി നിൽക്കുന്നത്..?
ഇമാം പറഞ്ഞു: ഇമാം ശാഫി (റ) ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഈ നിൽക്കുന്നതിന്റെ അപ്പുറത്തേക്ക് പോകാൻ എന്നെക്കൊണ്ടാവില്ല...
(ഇത്തിഹാഫ് 4/778)
മഹത്തുകളോട് മരണ ശേഷവുമുള്ള അങ്ങേയറ്റത്തെ അദബാണ് ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നത്.
അവരുടെ ഹള്റത്തിൽ കളി, ചിരി, തമാശകൾ പാടില്ല. വളരെ ഭവ്യതയോടെ നിൽക്കണം. എങ്കിലേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.
സജ്ജനങ്ങളെ സിയാറത്ത് ചെയ്യൽ പ്രത്യേകം പുണ്യമുള്ളതാണ്.
ഇബിനു ഹജർ (റ) പറയുന്നു: മഹാന്മാരുടെ ഖബറിടം സന്ദർശിക്കുന്നവർക്ക് പാരത്രിക ഗുണവും ആത്മീയ അനുഭൂതിയും ലഭിക്കുന്നതാണ്. അല്ലാഹുﷻവിന്റെ അനുഗ്രഹം നഷ്ടപ്പെട്ട കപടന്മാർക്കല്ലാതെ ഇതിനെ നിഷേധിക്കാൻ കഴിയില്ല.
(തുഹ്ഫ 3/201)
ഇമാം നവവി (റ) കൂട്ടിച്ചേർക്കുന്നു: അവരുടെ സമീപം അധികനേരം നിൽക്കൽ പ്രത്യേകം സുന്നത്താണ്.
(അദ്കാർ 1/193)
ജീവിതകാലത്തും മരണശേഷവും മഹത്തുക്കളെ സന്ദർശിക്കേണ്ടത് കേവലം ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി മാത്രമാകരുത്.
അതിനുള്ള യാത്രകൾ ഉല്ലസിക്കാനുള്ളതാക്കരുത്.
മരണശേഷവും അവരുടെ അനുഗ്രഹം സദാ വർഷിച്ചു കൊണ്ടിരിക്കും.
ഇബ്നുൽ ഹാജ് (റ) പറയുന്നു: ജീവിത കാലത്തെന്നപോലെ മരണശേഷവും മഹത്തുക്കളിൽ ബറക്കത്ത് നിലനിൽക്കുന്നതാണ്. അവരെ സന്ദർശിക്കുകയും ഇടയാളരാക്കി പ്രാർത്ഥിക്കലും ബറക്കത്തെടുക്കലും ലോക മുസ്ലീങ്ങൾ ഇന്നോളം ചെയ്തു വരുന്ന കാര്യമാണ്. വിശിഷ്യാ സൂക്ഷ്മ ശാലികളായ പണ്ഡിതരും ഇതിലുൾപ്പെടും.
(അൽ മദ്ഖൽ 1/255)
സ്ഥിരമായി സിയാറത്ത് ചെയ്യുന്നത് ഉത്തമമാണെങ്കിലും ബഹുമാനക്കുറവ് സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഇമാം ശഅറാനി (റ) ഉദ്ധരിക്കുന്നു: നിങ്ങൾ സിയാറത്ത് ചെയ്യുക. സിയാറത്ത് വർധിപ്പിക്കരുത്. അഥവാ കൂടുതൽ സിയാറത്ത് ഭയഭക്തിയും പരിഗണനയും കുറയാൻ കാരണമാകരുത് എന്ന് താല്പര്യം.
മയ്യിത്ത് പരിപാലനവുമായി എപ്പോഴും ബന്ധപ്പെടുന്നവർക്ക് പൊതുവെ ഭയവും
പരിഗണനയും കുറയുന്നതുപോലെ.
(ലവാഖിഹുൽ അൻവാർ 482)
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment