*393 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*41📌 ഉബയ്യുബ്നു കഅ്ബ് (റ)*
*💧Part : 03💧*
ഉബയ്യുബ്നു കഅ്ബിന്റെ മഹാനായ പുത്രൻ തുഫൈൽ (റ). മഹാനായ തുഫൈൽ ബിൻ ഉബയ്യിബ്നി കഅ്ബ് (റ) തന്റെ മഹാനായ പിതാവ് ഉബയ്യുബ്നു കഅ്ബ് (റ) അവർകളിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു സംഭവം കാണുക: രോമാഞ്ചജനകവും, പ്രവാചക സ്നേഹികളെ സംബന്ധിച്ചിടത്തോളം ഏറെ ഉൾപുളകമുണ്ടാകുന്നതുമായ മഹത്തായ വൃത്താന്തം.
അല്ലാഹുﷻവിന്റെ തിരുദൂതർ ﷺ തങ്ങൾ രാവിന്റെ മൂന്നിൽ രണ്ട് പിന്നിട്ടാൽ എഴുന്നേറ്റു വന്ന് ഇപ്രകാരം ഉൽഘോഷിക്കുമായിരുന്നു: അല്ലയോ ജനങ്ങളേ, അല്ലാഹു ﷻ വിനെ സ്മരിക്കൂ, അല്ലാഹു ﷻ വിനെ സ്മരിക്കൂ.., സൂർ എന്ന കാഹളത്തിലെ പ്രഥമ ഊത്ത് റാജിഫ മുഴങ്ങിക്കഴിഞ്ഞു. ഇനി റാദിഫ എന്ന രണ്ടാമത്തെ ഊത്ത് പിന്നാലെ വരും. മരണം അതിന്റെ സകല ഭീകരതകളോടെയും വന്നു കഴിഞ്ഞു. മൃത്യു അതിന്റെ മുഴുവൻ ഭീകരതകളുമായും ഇവിടെ വന്നു കഴിഞ്ഞു.
ഉബയ്യുബ്നു കഅ്ബ് (റ) പറയുകയാണ്. അപ്പോൾ ഒരിക്കൽ ഞാൻ ചോദിക്കുകയുണ്ടായി: അല്ലാഹു ﷻ വിന്റെ റസൂലേ (ﷺ), ഞാൻ നിങ്ങളുടെ മേൽ ധാരാളം സ്വലാത്ത് ചൊല്ലാറുണ്ട്. എത്ര സ്വലാത്താണ് എന്റെ പ്രാർത്ഥനാ വചനങ്ങളിൽ നിന്നും ഞാൻ അങ്ങേക്കായി നീക്കി വെക്കേണ്ടത്..? പുണ്യ നബിﷺയുടെ തിരുമൊഴി നീ ഉദ്ദേശിക്കുന്നത്ര തന്നെ...
ഞാൻ ചോദിച്ചു: എന്റെ ദിവസേനയുള്ള പ്രാർത്ഥനകളിൽ നിന്നും കാൽഭാഗം അങ്ങേക്കു വേണ്ടിയുള്ള സ്വലാത്തിനായി നീക്കി വെക്കട്ടെയോ..?
പുണ്യ റസൂൽ ﷺ തങ്ങളുടെ പ്രതിവചനം: നീ ഉദ്ദേശിക്കുന്നത് ചൊല്ലിക്കൊള്ളൂ. ഇനി നീ പറഞ്ഞതിലും വർധിപ്പിച്ചാൽ അത് നിനക്ക് ഉത്തമം തന്നെ ഉബയ്യേ...
ഞാൻ ചോദിച്ചു: അപ്പോൾ പകുതിയാക്കിയാലോ..?
നബി കരീം ﷺ തങ്ങളുടെ പ്രതികരണം : ഉദ്ദേശിക്കുന്നത് ചൊല്ലിക്കൊള്ളുക ഉബയ്യേ.., ഇനി
അതിലും കൂടുതലാക്കിയാൽ അതും നിനക്കുത്തമം തന്നെ ഉബയ്യേ...
ഞാൻ വിട്ടില്ല. വീണ്ടും ഞാൻ ആരാഞ്ഞു: അപ്പോൾ ഒരു മൂന്നിൽ രണ്ട് എന്ന തോതിൽ ചൊല്ലിയാലോ..?
അപ്പോളുമതാ ലോകഗുരു, ഇരു ലോകങ്ങളുടെയും ഒളിയായ നബി അശറഫുൽ ഖൽഖ് ﷺ പയുകയാണ്: "ഉദ്ദേശിക്കുന്നത്ര തന്നെ ചൊല്ലിക്കൊള്ളൂ ഉബയ്യേ, വർധിച്ചാൽ അത് ഉത്തമം തന്നെയാണ് ഉബയ്യേ...
ഞാൻ ചോദിച്ചു: ഉബയ്യുബ്നു കഅ്ബ് (റ) തുടരുകയാണ്: 'എന്റെ സകലമാന പ്രാർത്ഥനകളും, സർവമാന അർത്ഥനകളും സകല മന്ത്രങ്ങളും മുഴുവൻ വളാഇഫും എല്ലാ അദ്കാറും മാറ്റി വെച്ച് വെറും അങ്ങേക്കു മേലുള്ള സ്വലാത്ത് മാത്രമാക്കി ഞാനെന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകട്ടെയോ..?'
എങ്കിൽ നിന്റെ മനോവ്യഥകൾക്കും സകല ആധികൾക്കും, വ്യാധികൾക്കുമുള്ള പരിഹാരമായി അത് ധാരാളം മതി. നിന്റെ പാപങ്ങൾ മുഴുവനും പൊറുക്കപ്പെടാൻ അതു മതി.
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️
*_ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment