*391 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*41📌 ഉബയ്യുബ്നു കഅ്ബ് (റ)*
*💧Part : 01💧*
ഉബയ്യുബ്നു കഅബ് (റ) വിന്റെ പൂർണ നാമം ഉബയ്യുബ്നു കഅ്ബുബ്നി ഖൈസുബ്നി ഉബൈദിബ്നി സൈദുബ്നി മുആവിയത്തബ്നി അംറുബ്നി മാലിക്ബ്നു നജ്ജാർ എന്നത്രെ.
തന്റെ പിതാമഹനായ നജ്ജാർ എന്നവർക്ക് നജ്ജാർ എന്നെങ്ങെനെ പേരുകിട്ടി..? നജ്ജാർ എന്നാൽ ആശാരി (carpenter) എന്നാണല്ലോ അർത്ഥം. അദ്ദേഹം ആശാരിയായിരുന്നോ? അല്ല. പിന്നെന്തേ ഈ പേരു വന്നത്..?
രണ്ടു കാരണങ്ങൾ അതിന് പറഞ്ഞു വരുന്നുണ്ട്. ഒന്ന് ഇതാണ്: അതായത്, കോടാലി കൊണ്ടാണ് അദ്ദേഹം ചേലാകർമം ചെയ്തത്.
മറ്റൊരഭിപ്രായമുള്ളത് ഇതാണ്: ഒരാളുടെ മുഖം കോടാലി കൊണ്ട് ഈർന്നു. അദ്ദേഹത്തിന് അങ്ങനെ നജ്ജാർ എന്ന സ്ഥാനപ്പേര് ലഭിച്ചു.
ഖസ്റജ് കുടുംബാംഗമാണ് ഉബയ്യ് (റ). അൻസ്വാരിയായ സ്വഹാബി നാം മുകളിൽ പറഞ്ഞ നജ്ജാർ എന്നവർ
ഉബയ്യ് (റ) വിന്റെ പിതൃ പരമ്പരയിൽ എട്ടാമത്തെ ആളായിവരുന്നു. ഉബയ്യ് (റ)വിന്റെ പിതാവ് ഖൈസിന്റെ പിതാവ് ഉബൈദ്. ഉബൈദിന്റെ പിതാവ് സൈദ്. സൈദിന്റെ പിതാവ് മുആവിയ. മുആവിയയുടെ പിതാവ് അംറ്. അംറിന്റെ പിതാവ് മാലിക്. മാലികിന്റെ പിതാവ് നജ്ജാർ.
രണ്ട് ഉപനാമങ്ങളുണ്ട് ഉബയ്യുബ്നു കഅ്ബ് (റ)വിന്. ഒന്ന് അബുൽ മുൻദിർ. റസൂലുല്ലാഹിﷺയാണ് ആ ഉപനാമം കഅ്ബ് (റ)വിന് സമ്മാനിച്ചത്.
തുഫൈൽ എന്ന ഒരു മകനുണ്ട് ഉബയ്യുബ്നു കഅ്ബ് റളിയല്ലാഹു അൻഹുവിന്. തുഫൈലിന്റെ പേരിനോട് ചേർത്തുകൊണ്ട് അബൂത്തുഫൈൽ എന്ന ഒരു ഉപനാമവുമുണ്ട് ഉബയ്യ് (റ) വിന്.
അബൂത്തുഫൈൽ എന്ന ഉപനാമം ഉബയ്യിന് നൽകിയതാരെന്നറിയുമോ..? അല്ലാഹുﷻവിന്റെ റസൂൽ ﷺ യുടെ ഖലീഫയും, അവിടുത്തെ ഭാര്യാപിതാവുമായിരുന്ന ഹദ്റത്ത് ഉമറുബ്നുൽ ഖത്താബ് (റ).
ഉബയ്യുബ്നു കഅ്ബ് (റ) ഒത്ത ഉയരം. അധികം നീണ്ടതോ കുറിയതോ അല്ല ആ ഗോത്രം. വെള്ളത്തലമുടി, വെള്ളത്താടി, കൃശഗാത്രൻ, എല്ലാവരുമായും പെട്ടന്നങ്ങ് ഇണങ്ങുന്ന പ്രകൃതമല്ല. കുറച്ച് സങ്കോചമുള്ള വ്യക്തിത്വം.
ഏറ്റവും ആദ്യമായി ഇസ്ലാമിലേക്ക് വന്നവരിൽപ്പെടുന്നു ഉബയ്യ് (റ). രണ്ടാം അഖബ ഉടമ്പടിയിൽ മക്കയിൽ വെച്ച് ഉബയ്യ് (റ) നബിﷺയുമായി കരാർ ചെയ്തു. എഴുപത് പേരുണ്ടായിരുന്നു അതിൽ ഉടമ്പടി ചെയ്തവർ. അബ് യള്, അഹ്മർ യുദ്ധത്തിൽ പങ്കുകൊള്ളും. നബി ﷺ മദീനയിലേക്ക് പാലായനം ചെയ്താൽ സംരക്ഷണം നൽകും. സ്വന്തം മക്കളെയും സ്ത്രീകളെയും സംരക്ഷിക്കുന്നതു പോലെ റസൂലിനെ (ﷺ) കാത്തരുളും. ഇതെല്ലാമായിരുന്നു ഉടമ്പടിയുടെ ആകെത്തുക.
ദീൻ പ്രചരിപ്പിക്കാനും, ശത്രുക്കളിൽ നിന്ന് റസൂലിനെ (ﷺ) ഏതുവിധേനയും സംരക്ഷിക്കാനും അവർ സ്വയം ഉത്തരവാദിത്തമേറ്റു.
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment